ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 189 —

ള്ള സ്ഥലങ്ങളിലേക്കു അയപ്പിക്കയോ പല
പ്രകാരം ദേഹദണ്ഡം കഴിപ്പിക്കയോ ചെയ്തു
വരുന്നതു ബ്രിതിഷ് മന്ത്രി വിലക്കീട്ടും സാമ
വാക്കുകളെ അനുസരിപ്പാൻ മനസ്സില്ല. ബ്രി
തിഷ് കോയ്മ 1857 ആമതിൽ ഭാരതഖണ്ഡത്തി
ലേ കോയ്മമറിപ്പുകാരെ ന്യായമായി മാത്രം ശി
ക്ഷിച്ചതുകൊണ്ടു അവൎക്കു മറ്റവൎക്കും ഉപദേ
ശം കൊടുപ്പാൻ അവകാശം. തുൎക്കർ കേൾ
ക്കാഞ്ഞാൽ ബുൽ്ഗാരരുടെ തൽക്കാലമുള്ള ദ്രോഹ
ഭാവത്തെ പുറമേ അമൎത്തി വെച്ചാലും വല്ല സ
മയത്തു പുതിയ ദ്രോഹത്തിന്നു ഇട വരുത്തുക
യും ക്രൂരതയെ അറെക്കുന്ന യൂരോപ്പ കോയ്മ
കൾക്കു തങ്ങളിൽ വെറുപ്പു തോന്നിക്കയും
ചെയ്യും.

7. യുദ്ധത്താൽ റൂമിസ്ഥാനത്തിന്നു വളരെ
മുതൽ നഷ്ടവും തട്ടി വരുന്നു. അതിന്നു ഒരു
ദൃഷ്ടാന്തം മതി. തുഞ്ചപ്പുഴയുടെ താഴ്വരയിൽ
ഉള്ള കസോൻലിൿ എന്ന നഗരത്തിന്റെ ചു
റ്റിലും പനിനീർപുഷ്പകൃഷി നടക്കുന്നതു
കൊണ്ടു ആ താഴ്വരെക്കു പനിനീർപൂവിൻ
താഴ്വര എന്നു പേർ. അവിടേ വെച്ചാകുന്നു
പനിനീർപൂവിന്റെ ഇതളിൽനിന്നു പനി
നീർ എന്ന സൌരഭ്യതൈലത്തെ കാച്ചി ഇറ
ക്കുന്നതു. രുസ്സൎക്കും തുൎക്കൎക്കും തമ്മിലുള്ള യുദ്ധം
നിമിത്തം ആ കൃഷിക്കും വളരെ നഷ്ടം വന്നി
രിക്കുന്നു.

൨. ആസ്യയിലെ വൎത്തമാനം:-

മുമ്പെ തുൎക്കൎക്കു ജയം കൊണ്ടതു പോലെ ഇ
പ്പോൾ രുസ്സൎക്കു ജയം ഉണ്ടാകുന്നു. തുൎക്കർ പട
യാളികളെ വിലാത്തിയിലേക്കു അയച്ചതു കൊ
ണ്ടു അവരുടെ ആളുകൾ ചുരുങ്ങുകയാലും രു
സ്സർ വേണ്ടുന്ന പടയാളികളെയും പ്രത്യേകം
പെരുത്തു പീരങ്കിത്തോക്കുകളെയും കൊണ്ടുവ
ന്നതിനാലും തുൎക്കർ തോറ്റു തുടങ്ങി. കേരളോ
പകാരി കഴിഞ്ഞ മാസത്തിൽ കാണിച്ച പ്രകാ
രം തുൎക്കൎക്കു അൎമ്മിന്യയിൽ വലിയ അപജയം
തട്ടിയിരുന്നു. അതിന്റെ ശേഷം റൂമിക്കോയ്മ
ഘാജി അഹ്മെദ് മുക്താൎക്കു വിലാത്തിയിൽനി
ന്നു തുണപ്പടകളെ അയച്ചു. ആയവ ചേൎന്നു വ
ന്നു കൊപ്രിക്കൊയിൽ ഉറപ്പുള്ള പാളയത്തി
ലേക്കു പോകുമ്പോൾ രുസ്സർ ഒക്തോബ്ര 29 ൹
3000ത്തിൽ ഏറ തുൎക്കരെ ചിറ പിടിച്ചിരിക്കു
ന്നു. അവിടെനിന്നു ഘാജി അഹ്മെദ് മുക്താർ
എൎസറൂമിന്നടുത്ത ദെവിബൊയൂനിലേക്കു നൊ
വെമ്പ്ര 2 ൹ മാറി ഒരു പാളയത്തെ ഉറപ്പിച്ചു

രുസ്സർ അയ്യാളെ അവിടെനിന്നും മണ്ടിച്ചു
എൎസ്സറൂം നഗരത്തെ സ്വാധീനപ്പെടുത്തുവാൻ
നോക്കുന്നു എന്നും ഘാസിയോ ത്രബിസൊന്തു
എൎസ്സിംഹം എന്നീ സ്ഥലങ്ങളിലേക്കു മാറി പോ
കുന്നു എന്നും നൊവെമ്പ്ര 7 ൹ കേട്ടിരിക്കുന്നു.
എന്നാൽ 9 ൹ യിലെ കമ്പിവൎത്തമാനപ്രകാരം
ഘാജി അഹ്മെദ് മുക്താർ രുസ്സരെ അജിജി
യിൽ വെച്ചു ജയിച്ചു വലിയ ആൾച്ചേതത്തോ
ടു ദെവിബൊയൂനിലേക്കു ഒാടിച്ചു എന്നു വായി
ക്കുന്നതു ആശ്ചൎയ്യം.

കാൎസ്സ് കോട്ടയെ തുൎക്കർ രുസ്സൎക്കു ഏല്പി
ക്കും എന്ന ഈ ഊഹം വെറുതെ. ഒക്തോബ്ര 25൹
രുസ്സർ കല്പിച്ച ഞായങ്ങളുടെ കടുപ്പം കൊണ്ടു
കോട്ടയെ ഏല്പിക്കാത്തതു പോലെ നൊവെമ്പ്ര
9 ൹ അഭിമാനം വിചാരിച്ചു എന്തു വന്നാലും
ഭരമേല്പിക്കുന്നില്ല എന്നു അവിടുത്തെ കില്ലെ
ദാർ (കോട്ടമൂപ്പൻ) ഖണ്ഡിതമായി അറിയി
ച്ചിരിക്കുന്നു.

രുസ്സർ ബാതൂമിനെ കൊള്ള പീരങ്കിപ്പോ
രിനെ തുടങ്ങിയിരിക്കുന്നു.

II. മദ്രാശി സംസ്ഥാനത്തിലെ
ക്ഷാമ വൎത്തമാനം.

1. കോയ്മെക്കുള്ള പഞ്ചത്തിന്റെ
ചെലവു:- പഞ്ചത്തിന്റെ ആരംഭം തൊ
ട്ടു അതിന്നുണ്ടാകുന്ന അവസാനംവരെക്കും അ
താതു ജില്ലകളിൽ നടത്തിയ ധൎമ്മമറാമത്തു പ
ണിയും ഇല്ലാത്തവൎക്കു ചെയ്ത രക്ഷയും ഇളെച്ചു
കൊടുത്ത നികുതിപ്പണവും, കൂടി മദ്രാശി സം
സ്ഥാനത്തിൽ 85 ലക്ഷവും ബൊംബായി സം
സ്ഥാനത്തിൽ ഏകദേശം 20 ലക്ഷത്തോളവും
ആകെ 105 ലക്ഷത്തോളം രൂപ്പിക മുട്ടും എന്നു
തോന്നുന്നു.

2. ക്ഷാമശമനശേഖരങ്ങൾ:-

ഇംഗ്ലന്തു രാജ്യത്തിന്റെയും ഇംഗ്ലിഷ് ക്കാരുടെ
യും ഔദാൎയ്യത അപൂൎവ്വമുള്ളതു അത്രെ. കോയ്മ
യല്ല നിവാസികൾ ശേഖരിച്ചു ചെന്നപട്ടണ
ത്തേക്കു അയച്ച പണങ്ങൾ ആവിതു:

ഇംഗ്ലന്തു ലണ്ടൻ നഗരമൂപ്പന്റെ
ശേഖരം
ഉ.
49,78,605
ലങ്കശ്ശർ ശേഖരം 877,482
സ്കൊത്ലെന്തു 385,032
ഔസ്ത്രാല്യ 149,280
മൊരിഷസ്സ് കോയ്മയുടെ ദാനം 20,000
ഭാരതഖണ്ഡം സിംഹളം ബൎമ്മകൾ 200,000
വങ്കാള പഞ്ചശമനശേഖരത്തിന്റെ
ശേഷിപ്പു.
20,300
ഉറു. 66,39,708
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/193&oldid=186903" എന്ന താളിൽനിന്ന് ശേഖരിച്ചത്