ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 16 —

കൊല്ലുകയും ചെയ്യുന്നുള്ളൂ. ഒരു വലിയ കൃഷി
ക്കാരൻ ൨൪ ഉരുക്കളെ മൂന്നുറുപ്പികെക്കു വിറ്റ
ശേഷം താൻ കൂലിപ്പണിക്കു പോയിരിക്കുന്നു.

പൂണ ശോലാപൂർ മുതലായ പഞ്ചം പി
ടിച്ച നാടുകളിലേക്കു വളരെ നവധാന്യങ്ങ
ളെ കടത്തി വരുന്നു.

തെക്കേ മഹാരാഷ്ട്രത്തിന്നു ക്ഷാമം നന്നാ
യി പിടിച്ചിരിക്കുന്നു.

മദ്രാശിസംസ്ഥാനം:- ചെന്നപ്പട്ട
ണം മദ്രാശിയിൽനിന്നു പഞ്ചം പിടിച്ച നാടു
കളിലേക്കു അയച്ചു വരുന്ന അരിയാൽ തീവ
ണ്ടിപ്പാതക്കാൎക്കു പെരുത്തു കേവു കൂലി അടയു
ന്നു. അതോ ൧൮൭൫ (സെപ്തെമ്പ്ര ൨൫ നൊ
വെമ്പ്ര ൪) ൬,൬൨,൬൪൯ രൂപ്പികയും ൧൮൭൬
ആ സമയത്തിന്നിടക്കു ൮,൯൬,൪൨൬ രൂ. യും
വസൂലാക്കിയ പണം ഒപ്പിച്ചു നോക്കിയാൽ
തെളിയും.

തിരുവിതാങ്കോടു - നഗരകോവിലിൽ
ഛൎദ്യതിസാരം നുഴഞ്ഞു വന്നു.

ബൎമ്മ:- രംഗുനിൽ ൪ വാര (12’ 6”
ഉയരവും ൫॥ വാര (16’ 4”) പുറവായുടെ വിട്ട
വും ഉള്ള ഒരു മണി ഉണ്ടു. മൊസ്കോവിലേ
വൻമണി കഴിച്ചു ഇതിന്നു എതിർ ഭൂലോക
ത്തിൽ വേറെ മണിയില്ല. മണിയുടെ തൂക്കം
൮൦−൯൦ തൊനോളം ആയിരിക്കും. (൨൨൪൦
റാത്തൽ) ഇതിനാൽ മുങ്കാലങ്ങളിൽ ബുദ്ധമത
ക്കാരുടെ വിദ്യയുടെ വിശേഷം തിരിയും.

വട അമേരിക്കാ North America.

ഈ വലിയ രാജ്യത്തിന്റെ കിഴക്കേ കര
പ്രദേശത്തിൽ സെപ്തമ്പ്ര ൧൭ കിഴവന്മാരും
കൂട ഓൎക്കാത ഭയങ്കരമായ കൊടുങ്കാറ്റിനാൽ
എണ്ണ മറ്റ പല വിധം ഉരുക്കൾ പൊളിഞ്ഞു
തകൎന്നു പോകയും അല്ല ഏറിയതിന്നു കമ്മത്തു
എടുക്കയും മറ്റു ഓരോ കേടു പാടു തട്ടുകയും
ചെയ്തിരിക്കുന്നു.

ബ്രുക്ലീനിലെ കഥകളി അരങ്ങിന്നു തീ
പിടിച്ചു കാഴ്ചയെ നോക്കുന്ന പുരുഷാരത്തിൽ
നിന്നു ൨൮൯ പേരും കൂട വെന്തു പോയിരി
ക്കുന്നു കഷ്ടം.

യുരോപ്പ Europe.

ഇംഗ്ലന്തു.- വൎത്തമാനക്കമ്പി: കുടലി
ന്റെ അടിയിൽ കൂടി 16 യോഗക്കാർ വൎത്ത
മാനക്കമ്പിയെ ഇട്ടു അതിന്നായി ഏറിയ പ
ണം മുടക്കിയിരിക്കുന്നു.

സൊവരെൻസ്: ഔസ്ത്രാല്യയിലുള്ള സി
ദ്‌നെ മേൽബൊൎന്ന് എന്നീ നഗരങ്ങളിലെ
കുമ്മട്ടിശാലകളിൽ (mint) ഫൌൺ നാണ്യങ്ങ
ളെ അടിച്ചു ഇംഗ്ലന്തിലേക്കു കൊടുത്തയക്കുന്നു.

തീയിൽ നടക്ക: സ്വേദനിലേ സ്തൊൿ
ഹൊല്മ നഗരത്തിൽ എസ്ത് ബെൎഗ്ഗ് എന്ന സാ
യ്പു കണ്ടെത്തിയ ഒരു വക ഉടുപ്പിൽ മനുഷ്യ
ന്നു കേടുതട്ടാതെ തീയിൽ നടക്കാം. നെറുക
തൊട്ടു കാലിന്റെ അടിയോളം ഒരു പുരുഷ
നെ മൂടുന്ന ഈ വസ്ത്രത്തിന്റെ ഉള്ളിൽ മരവും
രോമപലകയും (felt) ഇടക്കിടെ വെള്ളവും വാ
യുവും ഓടിപ്പാൻ തക്കവണ്ണം ഒാരോ കുഴലുക
ളും ഉണ്ടു; ആയതു പുറമെ അകിഴെലിയുടെ
(mole) തോലുകൊണ്ടു പൊതിഞ്ഞിരിക്കുന്നു.
പുറന്തോലിൽ കൂടി സൎവ്വാംഗത്തെ വെള്ളം
കൊണ്ടു നനക്കേണ്ടതിന്നു തലയിലും മുഖത്തി
ന്നു നല്ല വായു ചെലുത്തേണ്ടതിന്നു അതിന്റെ
മുമ്പിലും ചെറുതുളകൾ ഉണ്ടു. വായു കടത്തുന്ന
കുഴൽ ഉള്ളിലും വെള്ളം ഓടിക്കുന്ന വേറെ
കുഴൽ അതിന്റെ ചുറ്റിലും ഇങ്ങനെ ഒരേ
നീണ്ട കുഴലായിട്ടു വസ്ത്രത്തോട്ടു ഉറ്റു ചേൎന്നി
ട്ടു ദൂരെ നില്ക്കുന്ന ഒരു പണിക്കാരൻ വായുവും
വെള്ളവും പിസ്താരിപ്രയോഗത്താൽ ആ കുഴ
ലുകളിൽ കയറ്റി കൊണ്ടിരിക്കയാൽ ഇടവി
ടാതെ നനവു കൊണ്ടു ചൂടറിയാതെ വസ്ത്രം
തണുത്തിരിക്കയും ഇടമുറിച്ചലില്ലാത വായുവി
നാൽ മനുഷ്യൻ പുക ചൂടുകളെ കുടിക്കാതേ
സുഖമായി ശ്വാസം കഴിക്കുകയും ചെയ്യും. ഇതി
ന്നിടെ ലൊണ്ടനിൽ കല്ലെണ്ണ കുടിപ്പിച്ച വി
റകു മുട്ടികളെ കൊണ്ടു വന്തീകത്തിച്ചു അതിൽ
നിന്നു പുറപ്പെട്ട ചൂടു കൊണ്ടു ഏവരും അക
ലേ നിന്നിരിക്കേ ഒരു സായ്പു മേൽ പറഞ്ഞ
ഉടുപ്പു ഉടുത്തു തീയുടെ നടുവോളം ചെന്നു അ
ലമ്പൽ കൂടാതെ നടക്കയും കത്തുന്ന മുട്ടിമേൽ
കുത്തിരുന്നു അത്തൽ കൂടാതെ ഒരു ചുരുട്ടു ക
ത്തിച്ചു വലിക്കയും ചെയ്തു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/20&oldid=186609" എന്ന താളിൽനിന്ന് ശേഖരിച്ചത്