ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

ചില പൈശയും ഒരു കണ്ടം തുണിയും കൊടുപ്പിച്ചു. പിന്നെ മതാമ്മ
യെ ഉടുപ്പിപ്പാനായി ആയ മുറിയിൽ വന്നപ്പോൾ: ആയാ, നീ ചോറുവെ
ച്ചപ്പോൾ ഞാൻ അവിടെ കണ്ട സ്ത്രീ ആർ? എന്നു മതാമ്മ ചോദിച്ചു.

ആയ: ഞാൻ ആരെയും കണ്ടില്ല മതാമ്മേ, അങ്ങാടിയിൽ ഇരന്നു ന
ടക്കുന്ന എത്രയോ ചീത്തയായ ഒരു കിഴവി മാത്രം ധൎമ്മത്തിനു വന്നു.

മതാമ്മ: നീ അവൾക്കു ധൎമ്മം കൊടുത്തുവോ?

ആയ : ഞാൻ എങ്ങിനെ ധൎമ്മം കൊടുക്കും! നിൎവ്വാഹമില്ലാത്ത ഒരു
പെണ്ണിനാൽ എന്തു കഴിവുണ്ടു ? മതാമ്മേ.

മതാമ്മ: അവൾ നിന്നോടു എന്തു ചോദിച്ചു? ഉറുപ്പിക ചോദിച്ചുവോ?

ആയ: ഇല്ല മതാമ്മേ, ഉറുപ്പിക ചോദിച്ചില്ല, തിന്മാനായി വല്ലതും
വാങ്ങേണ്ടതിനു ഒരു കാല്പൈശ ചോദിച്ചു.

മതാമ്മ: അവൾക്കു ഒരു കാശ എങ്കിലും കൊടുപ്പാൻ നിനക്കു കഴി
കയില്ലേ? ധൎമ്മം കൊടുക്കുന്നതിനാൽ നഷ്ടം വരാ, എന്നു ഒരു പഴഞ്ചൊൽ
എന്റെ രാജ്യത്തിൽ നടപ്പായിരിക്കുന്നു. ഭിക്ഷക്കാരത്തിക്കു ഒരു കാശ കൊ
ടുത്തു എങ്കിൽ, നിനക്കു ചേതം വരികയില്ലായിരുന്നു നിശ്ചയം.

ആയ: എനിക്കു അപ്പോൾ ഒരു കാല്പൈശയും കൈക്കൽ ഇല്ല, എ
ന്നു തോന്നുന്നു.

മതാമ്മ: എന്നാൽ നീ കാക്കക്കു ചാടിക്കൊടുത്ത ചോറു ഭിക്ഷക്കാര
ത്തിക്കു കൊടുത്തു എങ്കിൽ, അവളും ദൈവം താനും നിന്നെ അനുഗ്രഹി
ക്കുമായിരുന്നു. ദരിദ്രനിൽ കനിവുള്ളവൻ ദൈവത്തിനു വായപ്പുകൊടുക്കു
ന്നു, അവൻ കൊടുത്തിട്ടുള്ളതിനെ അവൻ അവനു തിരികെ കൊടുക്കും;
ദരിദ്രനു കൊടുക്കുന്നവനു കുറവു ഉണ്ടാകയില്ല, എന്നു ശലോമോൻ രാജാ
വു പറയുന്നു.

ആയ: ഇങ്ങിനത്തെ ആളുകൾക്കു എന്റെ ചോറു വെച്ചു കൊടുക്കു
ന്നതു ഞാൻ ശീലിച്ചില്ല മതാമ്മേ, അവൾ മഹാ ഹീനജാതിക്കാരത്തിയാ
ണ, വലിയ ആലിന്റെ അരികത്തു ഒരു കുടിലിൽ പാൎക്കുന്നു, എത്രയോ
മുഷിഞ്ഞിരിക്കുന്ന ഉടുപ്പേയുള്ളു, എലിയുടെയും നായുടെയും ഇറച്ചി പോ
ലും തിന്നുന്നു, എന്നു ജനങ്ങൾ പറയുന്നു.

മതാമ്മ : അയ്യോ കഷ്ടം, ഇത്ര ചീത്ത വസ്തു അവൾ തിന്നുന്നതു എ
ങ്ങിനെ?

ആയ: അവൾ എന്തു ചെയ്യേണ്ടു ? മതാമ്മേ, അവൾക്കു വേറെ ഒരു
നിൎവ്വാഹമില്ലല്ലൊ.

മതാമ്മ: എന്നാൽ അവൾ അതുപ്രകാരം തിന്നുന്നതു അവളുടെ കുറ
വല്ല, എന്നു തോന്നുന്നു, കഴിവുണ്ടെങ്കിൽ അധികം വെടിപ്പോടെ ഉണ്ണുമാ
യിരുന്നു നിശ്ചയം.

2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/23&oldid=186612" എന്ന താളിൽനിന്ന് ശേഖരിച്ചത്