ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

എലിയുടെ ചേലും വിലാത്തി മുയലിന്റെ വണ്ണവും ആയിരിക്കയും, മനു
ഷ്യനോടു എളുപ്പത്തിൽ ഇണങ്ങി ഓരോ കളികളെയും ഗോഷ്ടികളെയും
വേഗത്തിൽ ശീലിക്കയും ചെയ്യുന്ന ഒരു ജന്തുവാകുന്നു. ആ കുട്ടി സവൊയ
മലപ്രദേശങ്ങളിൽ പാൎക്കുന്ന അമ്മയപ്പന്മാരെയും സഹോദരിസഹോദ
രന്മാരെയും ബന്ധുജനങ്ങളെയും ജന്മഭൂമിയെയും, കുറെ കാലം മുമ്പെ മ
രിച്ചുപോയ ജ്യേഷ്ഠനെയും ഓൎത്തു വ്യസനിച്ചു; ദൈവമേ, എന്നെ നോക്കി
വിചാരിക്കേണമേ, എന്നു പ്രാൎത്ഥിച്ചു കൊണ്ടിരുന്നു. പ്രഭു ജനവാതിലിൽ
കൂടി നോക്കി, ആ കുട്ടിയെ കണ്ടു കൃപ തോന്നി, ഒരു പണിക്കാരനെ
അയച്ചു കോവിലകത്തു വിളിച്ചു. പിന്നെ പ്രഭ അവനു വളരെ സ്നേഹം
കാട്ടി: നീ എവിടെനിന്നു വന്നു? എന്നും, ഉപജീവനം കഴിക്കുന്നതു എങ്ങി
നെ? എന്നും ചോദിച്ചു. കുട്ടിയും ശങ്ക വിട്ടു: ബഹു ദൂരമായിരിക്കുന്ന സ
വൊയമലപദേശത്തിൽനിന്നു ഞാൻ വന്നിരിക്കുന്നു. എന്റെ അമ്മയപ്പ
ന്മാർ എനിക്കു ഭക്ഷണം തരുവാൻ കഴിയായ്കകൊണ്ടു, എന്റെ നാട്ടിൽ
പല കുട്ടികൾ ചെയ്യുന്നതു പോലെ, ഞാനും യാത്രയായി പല പല
ദേശങ്ങളിലും നടന്നു, ഈ പൎവ്വതെലികളെ പണത്തിനു വേണ്ടി കാണിച്ചു
കളിപ്പിക്കയും ചെയ്യുന്നതിനാൽ ഉപജീവനം കഴിച്ചു വരുന്നു, എന്നു പറ
ഞ്ഞു. എന്നാറെ പ്രഭു കുട്ടിയിൽ വളരെ രസിച്ചു, അവനോടു: നിന്റെ
പൎവ്വതെലികളിൽ ഒന്നു എനിക്കു വില്ക്കുമോ? ഞാൻ നല്ല വില തരാം,
എന്നു ചോദിച്ചു. അപ്പോൾ കുട്ടി ഒന്നു വിചാരിച്ചു: പക്ഷെ ജനങ്ങൾക്കു
കാണിപ്പാൻ വേണ്ടി ഒന്നു മതി, നല്ല വില കിട്ടിയാൽ അതിനെ അമ്മ
യപ്പന്മാൎക്കു അയക്കാമല്ലൊ, എന്നു ഓൎത്തു, ഇതിൽ ഒന്നു എന്റെ ജ്യേഷ്ഠ
ന്റേതായിരുന്നു. അവൻ അതിനെ കാട്ടിൽനിന്നു പിടിച്ചിണക്കി ശീലി
പിച്ച, വളരെ പ്രീതിയോടെ വിചാരിച്ചു, മരിപ്പാറായപ്പോൾ ഇതിനു ഒരു
ചുംബനം കൊടുത്തു പ്രാണനെ വിടുകയും ചെയ്തു. അതുകൊണ്ടു ഇതി
നെ വില്പാൻ കഴികയില്ല; വേണം എങ്കിൽ, എന്റെ സ്വന്തമുള്ളതിനെ
തരാം, എന്നു കരഞ്ഞുംകൊണ്ടു പറഞ്ഞു. ഏതായാലും വേണ്ടതില്ല, എ
ന്നു പ്രഭു അരുളി, ധാരാളമായ വില കൊടുത്തു പൎവ്വതെലിയെ വാങ്ങി, ഒരു
പണിക്കാരനിൽ ഏല്പിച്ചു അതിനെ നല്ലവണ്ണം പോറ്റി രക്ഷിക്കേണം,
എന്നു കല്പിച്ചു. അച്ചെറിയവനും പ്രഭുവിനെ തൊഴുതു, വിട വാങ്ങി സ
ന്തോഷത്തോടെ യാത്രയാകയും ചെയ്തു.

പിന്നെ ഏകദേശം എട്ടു മാസം ചെന്നു, വസന്ത വേനൽക്കാലങ്ങളും
കഴിഞ്ഞു, ഹിമകാലം തുടങ്ങിയാറെ, ഉഗ്രതയുള്ള ശീതം അതിക്രമിച്ച
ഒരു ദിവസത്തിൽ ആ പ്രഭു പിന്നെയും ജനവാതിലിൽ കൂടി നോക്കി:
അയ്യോ, നല്ല ഉടുപ്പും തീ കായുവാൻ വിറകുമില്ലാത്ത സാധുജനങ്ങൾക്കു
ഇന്നു എത്ര കഷ്ടം സഹിക്കേണ്ടിവരും, എന്നു വിചാരിച്ചു വ്യസനിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/38&oldid=186627" എന്ന താളിൽനിന്ന് ശേഖരിച്ചത്