ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ഷോലാപൂരിൽ ഇതിന്നിടെ ൮൦൦൦ പേർ
ചാവാറായ പ്രകാർത്തിൽ എത്തീട്ടുണ്ടായിരുന്നു.

ബൊംബായിൽ അവിടവിടെ ഛൎദ്ദ്യതി
സാരത്താൽ ചിലർ മരിച്ചു ഇതിന്നിടെ ഉണ്ടാ
യ മഴയാൽ പക്ഷേ ദീനം ശമിക്കുമായിരിക്കും.

ബങ്കാളം.- ഓരോ തീവണ്ടിസ്ഥാനങ്ങ
ളിൽ കയറ്റുവാൻ ചരതിച്ചു എന്നിട്ടും മൂടാ
തെ വെച്ച അരിമുതലായ നവധാന്യങ്ങളിൽ

നിന്നു വിചാരിയാതെ പെയ്ത മഴകൊണ്ടു ഏ
കദേശം ൧൦ ലക്ഷം രൂപ്പികയോളം മുതൽ കേ
ടു വന്ന പോയിരിക്കുന്നു.

ബക്കർഗഞ്ജ് നവഖാലി എന്നീദിക്കുക
ളിൽ പോയ ഒക്തോബ്രമാസത്തിൽ വൻചാമ
ത്തലയാൽ ഏറിയ ജീവനാശം വന്നതു കൂടാ
തെ തലത്തട്ടി ചോരപോക്കുകൾകൊണ്ടു ഏ
റിയ നിവാസികൾ മരിച്ചു പോയിരിക്കുന്നു.

സന്ദീപിലെ 24 ഗ്രാമങ്ങളിലെ അവസ്ഥയാവിതു:

ആണുങ്ങൾ പെണ്ണുങ്ങൾ കുട്ടികൾ ആകെ തുക
മുമ്പേത്തെ നിവാസികൾ. 6,862 7,431 8,435 22,728
ചാമത്തലയാൽ നശിച്ചതു. 641 1,443 2,344 4,428
തലത്തട്ടികൊണ്ടു മരിച്ചതു. 836 1,034 960 2,330
ശേഷിക്കുന്ന നിവാസികൾ. 5,385 4,954 5,131 15,470
വ്യാധിസ്ഥന്മാൎക്കു മരുന്നു കൊടുക്കേണ്ടതി
ന്നു വേണ്ടുന്ന വൈദ്യന്മാരെ കാലികാതയിൽ
നിന്നു അയച്ചിരിക്കുന്നു.

മേൽപറഞ്ഞ കോൾ കൂടാതെ ഫിബ്രുവെ
രി 5-8 തിയതികളിൽ നടന്ന ഓരോ കോൾ
കൊണ്ടു പല നാശങ്ങൾ ഭവിച്ചു.

യുരോപ്പ Europe.

ഉറുമിസ്ഥാനം Turkey മക്കത്തു ഹജ്ജിക്കു
പോയ മാപ്പിള്ളമാർ ഉറുമിസ്ഥാനത്തെ കുറിച്ചു
അവിടെനിന്നു പുതുമയുള്ള വൎത്തമാനങ്ങളെ
കൊണ്ടു വന്നതാവിതു : രൂസ്സൻ പോയ ആ
ണ്ടിൽ ഉറുമി സുല്ത്താനോടു ൭ രാജ്യം പിടിച്ചു
എങ്കിലും ഉറുമിസുല്ത്താൻ രൂസ്സനോടു പതിനാ
ലു രാജ്യങ്ങളെ പറ്റിച്ചുകളഞ്ഞു എന്നും ആ
യുദ്ധത്തിൽ 30,000 രൂസ്സരെ ചിറ പിടിച്ചു
അവരെ കത്തന (ചേല) കഴിക്കേണ്ടതിന്നു
കൊണ്ടു പോയിരിക്കുന്നു എന്നും തന്നെ. എ
ന്നാൽ ഇപ്പറഞ്ഞതു നടന്നില്ലാ എന്നു അറി
യേണം.

൬ കേമമുള്ള ക്രിസ്തീയ കോയ്മകൾ സമാധാ
ന വിഷയത്തിൽ പറഞ്ഞ ബുദ്ധിമതികളെ
ഉറുമിസുൽത്താൽ കൈക്കൊള്ളായ്കയാൽ അവ

രവർ താന്താങ്ങളുടെ മന്ത്രികളെ ഉറുമിയിൽ
നിന്നു വിളിപ്പിക്കയും ചില കീഴ് കാൎയ്യസ്ഥ
ന്മാരെ മാത്രം വെക്കയും ചെയ്തിരിക്കുന്നു. (ജനു
വരി ൨൩ ൹ ) ഉറുമിസുൽത്താൻ ശാഠ്യം പി
ടിച്ചതിനെക്കൊണ്ടു അഴലേണ്ടി വരാഞ്ഞാൽ
നന്നു. സുൽത്താൻ ഒരു പുതിയ രാജ്യച്ചട്ടത്തെ
നിയമിച്ചതിൻ വണ്ണം സൎവ്വാധികാരം മന്ത്രിക
ളോടും ആലോചന സഭയോടും കൂട നടത്തി
വരുന്നതല്ലാതെ മുൻ പോലെ താനായിട്ടെ നട
ത്തുന്നില്ല. ആലോചന സഭയിൽ മുസൽമാന
രും ക്രിസ്ത്യാനികളും ജൂതരും ആയ പ്രജകളിൽ
നിന്നു ഇരിക്കുന്നു. ഈ പുതു വെപ്പു കൊണ്ടു
ഉറുമിസ്ഥാനത്തിന്നു ഉപകാരം വരുമോ എന്നു
ഇപ്പോൾ പറവാൻ ആയിട്ടില്ല.

മിഥാത് പാഷാവു സ്ഥാനത്തിൽനിന്നു പി
ഴുക്കിയ മുരാദ് സുൽത്താനെ യഥാസ്ഥാനപ്പെ
ടുത്തുവാൻ ഭാവിച്ചതുകൊണ്ടു ഇപ്പോഴത്തെ
സുൽത്താൻ അവനെ തള്ളി നാടുകടത്തുകയും
എധം പാഷാവിനെ പ്രധാന മന്ത്രിയാക്കി
വെക്കയും ചെയ്തു എന്നു കേൾക്കുന്നു. മിഥാത്
പാഷാവു സ്വാമിദ്രോഹത്തിന്നു ഓങ്ങിയ പ്ര
കാരം തോന്നുന്നില്ല. തന്നിൽ ശക്തിയുള്ള വ
ല്ല വിരോധികൾക്കു ഇരയായി ഭവിച്ചു എന്നു
സംശയിക്കുന്നു.

Printed at the Basel Mission Press, Mangalore.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/52&oldid=186642" എന്ന താളിൽനിന്ന് ശേഖരിച്ചത്