ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

ON EARLY MARRIAGE.

ബാലവിവാഹം.

അതാത പ്രവൃത്തിക്കു തക്കതായ കാലവും അതാതു കാലത്തിന്നു തക്ക
തായ പ്രവൃത്തിയും വേണമെന്നുള്ളതു നാനാജാതിക്കാരാലും സാധാരണ
മായി പ്രമാണിക്കപ്പെടുന്ന ഒരു നിയമമാകുന്നു. വിവാഹമെന്നത സ്വഭാ
വത്താൽ ആവശ്യപ്പെട്ടതും ദൈവത്താൽ കല്പിക്കപ്പെട്ടതുമായ ഒരു കൎമ്മ
മത്രെ. ഇതിനാൽ ഒരു പുരുഷനും ഒരു സ്ത്രീയും ന്യായമായ ബന്ധന
ത്താൽ തമ്മിൽ ചേൎക്കപ്പെട്ടു ഭാൎയ്യാഭൎത്താക്കന്മാരുടെ മുറയിൽ തങ്ങളുടെ
ജീവകാലങ്ങൾ കഴിക്കുന്നതിന്നു ഇടയാകുന്നു. ഒരു പുരുഷന്റെയും ഒരു
സ്ത്രീയുടെയും ആയുഷ്കാലത്തു തങ്ങൾ ചെയ്യേണ്ടതായ കൎമ്മങ്ങളിൽ വി
വാഹകൎമ്മം എത്രയും മഹിമയേറിയൊന്നാകയാൽ യാതൊരുത്തരും വി
ചാരം കൂടാതെയൊ കളിയായിട്ടൊ ഈ മാന്യാവസ്ഥയിൽ പ്രവേശിക്കുന്നതു
വലിയ അപകടമത്രെ. തങ്ങളുടെ കുട്ടികളുടെയും ശേഷക്കാരുടെയും
സൌഭാഗ്യക്ഷേമാദികളിലേക്കു കാംക്ഷയുള്ള അമ്മയഛ്ശന്മാർ അവൎക്കു
തക്കതായ പ്രായം വരുന്നതിന്നു മുമ്പായി അവരെ വിവാഹമുറയിൽ പ്ര
വേശിപ്പിക്കുന്നതു മഹാക്രൂരമായൊരു പ്രവൃത്തിയും അതിനാൽ അവൎക്കു
ഭാവികാലത്തിൽ കഠിനമായ അപകടങ്ങൾ നേരിടുന്നു എന്നും ദിവസേ
നാൽ എന്ന പോലെ ഓരോരുത്തർ കണ്ടു ബോധിച്ചു വരുന്നു. ഈ കേ
രളത്തിലുള്ള ഹിന്തുക്കളുടെ ഇടയിൽ ബാലവിവാഹം സാധാരണ പതി
വായി നടന്നു വരുന്നുണ്ടു. ഇതിനാൽ ഉണ്ടാകുന്നതായ ദോഷം കൂടക്കൂട
കണ്ടു ബോധിപ്പാൻ അവൎക്കിടവരുന്നുണ്ടെങ്കിലും തങ്ങളുടെ ചെറിയ മക്ക
ളെ അവരുടെ ശൈശവപ്രായത്തിങ്കൽ തന്നെ വിവാഹമുറയിൽ പ്രവേ
ശിപ്പിക്കേണമെന്നുള്ള അഹങ്കാരത്തിൽനിന്നു വഴിയോട്ടു മാറീട്ടുള്ളവർ ന
ന്നെ ദുൎല്ലഭം. അമ്മയഛ്ശന്മാർ മരിക്കുന്നതിന്നു മുമ്പായി തങ്ങളുടെ കുട്ടി
കൾ വിവാഹാവസ്ഥയിൽ പ്രവേശിച്ചു കാണുന്നതു എല്ലാവൎക്കും സന്തോ
ഷകരമായ ഒരു കാൎയ്യം തന്നെ എന്നതിലേക്കു ഞങ്ങളും യോജിക്കുന്നു.
എങ്കിലും വിവാഹമുറയുടെ താല്പൎയ്യം ഇന്നതാകുന്നു എന്നുള്ള തിരിച്ചറിവു
അതിൽ പ്രവേശിക്കേണ്ടവരായ സ്ത്രീപുരുഷന്മാൎക്ക ഉണ്ടാവാൻ തക്ക
തായ പ്രായം വരുന്നതിന്നു മുമ്പായി അവരെ ഈ പേക്കൂത്തിൽ വേഷ
മിടീക്കുന്നതും അതിൽ അമ്മയഛ്ശന്മാർ രസിക്കുന്നതും വിചാരിച്ചാൽ അ
ത്ഭുതം തന്നെ. ഇതിനാൽ അവർ തങ്ങളുടെ കുഞ്ഞു കുട്ടികൾക്കു വരുങ്കാ
ലത്തിൽ അനുഭവിക്കേണ്ടതിനായി മുടിവിന്റെ വിത്തിനെ വിതച്ചുകെ
ടുക്കുകയത്രെ ചെയ്യുന്നതു. ഈയിടയിൽ കൂടക്കൂട നടന്നു കൊണ്ടിരുന്ന
മംഗലയാത്രകളിൽ രണ്ടു മൂന്നു ഞങ്ങൾക്കും കാണ്മാൻ സംഗതിവന്നു
പൂൎണ്ണമായ പുരുഷപ്രായം വന്നിട്ടുള്ള ഒരാൾക്കു പാൽകുടി മാറീട്ടു അധി

4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/55&oldid=186645" എന്ന താളിൽനിന്ന് ശേഖരിച്ചത്