ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

ള്ള വൃത്താന്തങ്ങളെ കേട്ടപ്പോൾ, അവൾ വളരെ വ്യസനിച്ചു അമ്മയപ്പ
ന്മാരോടു കല്പന വാങ്ങി അയല‌്വക്കത്തു പാൎക്കുന്ന കാരണവരെ ചെന്നു
കണ്ടു വസ്തുത അറിയിച്ചു, അവനോടു കൂടെ സമീപത്തുള്ളൊരു നഗര
ത്തിലേക്കു യാത്രയായി. അവിടെ എത്തിയാറെ സ്ഥാനികനെ കണ്ടു,
രാജാവു അന്നു പാൎക്കുന്ന ശിന്നോൻ നഗരത്തിലേക്കു പോകുവാനായി
സഹായിക്കേണം, എന്നു അപേക്ഷിച്ചു, ഒൎലയാന്സ നഗരത്തെ രക്ഷിച്ചു
രാജാവിനെ രൈമ്സ നഗരത്തിൽ കിരീടാഭിഷേകം കഴിപ്പിപ്പാൻ എനിക്കു
ദൈവനിയോഗം ഉണ്ടു, എന്നു പറഞ്ഞു.

ഇവൾ ഭ്രാന്തച്ചി, എന്നു നഗരപ്രമാണി നിശ്ചയിച്ചു, അവളെ വെ
റുതെ വിട്ടയച്ചു, എന്നിട്ടും അവളുടെ ശ്രുതി നീളെ പരന്നു. രണ്ടു മഹാ
ന്മാർ അവളെ ചെന്നു കണ്ടു, വസ്തുത കേട്ടാറെ, അവൾക്കു വല്ല ദൈവ
നിയോഗം ഉണ്ടായിരിക്കും, എന്നു വിചാരിച്ചു അവളെ ശിന്നോൻ നഗര
ത്തിലേക്കു കൊണ്ടു പോയി. ആ രാജ്യം മുഴുവനും ഇംഗ്ലിഷകൈവശമായി
രിക്കകൊണ്ടു, യാത്ര ബഹു പ്രയാസം, എങ്കിലും അവൾ ഒരു വിഘ്നം കൂ
ടാതെ എത്തി, രാജാവു ഈ വൎത്തമാനം കേട്ടപ്പോൾ അല്പ നേരം സംശ
യിച്ചു നിന്നാറെ തിരുമുമ്പിൽ വരേണ്ടതിനു കല്പനകൊടുത്തു. പിന്നെ
രാജനിയോഗപ്രകാരം പൊയിക്ത്രിയ, എന്ന നഗരത്തിൽ പാൎക്കുന്ന പ
ണ്ഡിതന്മാരും ആലോചനക്കാരും വന്നു, അവളുടെ ചരിത്രത്തെ സൂക്ഷ്മ
ത്തോടെ ശോധന ചെയ്താറെ, അവളിൽ യാതൊരു വിരുദ്ധവുമില്ല എ
ന്നു കണ്ടു . എന്നാറെ ഒൎലയാന്സ നഗരക്കാരെ തുണെപ്പാൻ ഒരുങ്ങിയിരി
ക്കുന്ന ഒരു ചെറു പട്ടാളത്തോടു കൂടെ അവളെ അവിടേക്കു അയക്കേണം,
എന്നു രാജാവു കല്പിച്ചു. അവൾക്കു ദൈവനിയോഗം ഉണ്ടു, എന്നു അ
ധികാരസ്ഥന്മാർ വിശ്വസിച്ചപ്രകാരം തോന്നുന്നില്ല. നമ്മെ രക്ഷിപ്പാൻ
വേണ്ടി ദൈവം ഇവളെ അയച്ചിരിക്കുന്നു എന്നു സാമാന്യ ജനങ്ങളുടെ
വിശ്വാസം. അവൾ ഒൎലയാന്സിൽ എത്തും മുമ്പെ, അവളുടെ ശ്രുതി ആ
നഗരത്തിലും ഇംഗ്ലിഷ് പാളയത്തിലും പ്രസിദ്ധമായി വന്നു. നിരോധി
ക്കുന്നവർ അവളെ ഭൂതഗ്രസ്ത എന്നു മതിക്കയും, നിരോധിക്കപ്പെട്ടവർ ആ
ശ്വാസവും പുതിയ ധൈൎയ്യവും പ്രാപിക്കയും ചെയ്തു.

അവൾ ചേൎന്ന ചെറു പട്ടാളം ഒൎലയാന്സിന്റെ സമീപത്തു എത്തി,
ഒരു തടസ്ഥം കൂടാതെ ഇംഗ്ലിഷകാവൽസ്ഥലങ്ങളെ കടന്നു, പാതി രാത്രി
യിൽ ജനസന്തോഷത്തോടു കൂടെ നഗരത്തിൽ പ്രവേശിച്ചു. അന്നു അവൾ
ക്കു ഏകദേശം പത്തൊമ്പതു വയസ്സുണ്ടു. അക്കാലത്തു പടയാളികൾ ഉടു
ത്തതുപോലെ ഒരു മാൎക്കവചവും അരയിൽ കെട്ടിത്തൂങ്ങുന്ന വാളും പരന്ത്രീ
സ്സുരാജ്യചിഹനങ്ങളുമായ വെണ്താമരപ്പൂക്കളും രക്ഷിതാവിൻ ചിത്രമുള്ള കൊ
ടിക്കൂറ കൈയിൽ പിടിച്ചതും ഉണ്ടു, ഇങ്ങിനെ അലങ്കരിച്ചിട്ടു, അവൾ ഭംഗി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/59&oldid=186649" എന്ന താളിൽനിന്ന് ശേഖരിച്ചത്