ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

ഇംഗ്ലിഷ്കാരും ഒരുമനപ്പെട്ടു ഈ വല്ലാത്ത ക്രിയ അനുഷ്ടിച്ചപ്പോൾ, അ
വൾ അതിവിശ്വാസത്തോടെ സേവിച്ചിരുന്ന രാജാവു അവൾക്കു വേണ്ടി
ഒന്നും ചെയ്യാതെ ഇരുന്നു. നിസ്സാരനും തന്നിഷ്ടക്കാരനുമായ ഒരു രാജാവി
നെ ബഹു ഭക്തിയോടെ സേവിച്ചതു മാത്രം അവളുടെ കുറ്റം.

ഈ അവസ്ഥ കഴിഞ്ഞ ശേഷം, പരന്ത്രീസ്സു യുദ്ധം ക്രമേണ ക്ഷയി
ച്ചുപോയി. ഇംഗ്ലിഷചേൎച്ച അസഹ്യം, എന്നു ബുൎഗ്ഗുണ്ടിയതമ്പുരാൻ വി
ചാരിച്ചു. (1435ാമതിൽ) പരന്ത്രീസ്സുരാജാവിനോടു നിരന്നു. ഇംഗ്ലിഷസേ
നാപതിയും മരിച്ചു. അതുകൊണ്ടു കല്ലായി ഒഴികെ പരന്ത്രീസ്സിലുള്ള
എല്ലാ ഇംഗ്ലിഷ് നഗരങ്ങളും ക്രമേണ ശത്രുക്കളുടെ കൈവശത്തിൽ അക
പ്പെട്ടു. എന്നാറെ ഇംഗ്ലിഷ്കാർ പരന്ത്രീസ്സിനെ വിട്ടു സ്വദേശത്തേക്കു മട
ങ്ങി ചെന്നു. അവരുടെ അതിമോഹങ്ങൾ സാധിക്കാത്തതു ഇരു രാജ്യ
ങ്ങൾക്കും ഗുണമായി വന്നു. (To be continued.)

DEPRAVITY OF HUMAN NATURE.

മാനുഷസ്വഭാവത്തിന്റെ ദുഷ്ടത.

ഒരു ദിവസം മതാമ്മ ആയയെ വിളിച്ചു: ഞാൻ കുറയ തുണി വാങ്ങി
നമ്മുടെ പണിക്കാരുടെ ഭാൎയ്യമാരിൽ അധികം ആവശ്യപ്പെടുന്നവൎക്കു ഓ
രോ ഉടുപ്പിനെ കൊടുപ്പാൻ വിചാരിച്ചിരിക്കുന്നു. എന്നാൽ അതിന്നു അ
വരിൽ യോഗ്യമാർ ആർ?

ആയ: മതാമ്മയുടെ കൃപ എത്രയോ വലിയതാകുന്നു.

മതാമ്മ: നമ്മുടെ മസ്സാൽച്ചിക്കു വളരെ കുട്ടികൾ ഉണ്ടല്ലൊ, പക്ഷെ
അവന്റെ ഭാൎയ്യെക്കു ഒർ ഉടുപ്പു കൊടുത്താൽ വേണ്ടതില്ല.

ആയ: മസ്സാൽച്ചിയുടെ ഭാൎയ്യയോ മതാമ്മേ, അവൾ മഹാ നിസ്സാര
മുള്ളാരു പെണ്ണാണ, ദിവസം ഒക്കെയും പുകയില വലിച്ചും വെറ്റില
തിന്നുംകൊണ്ടിരിക്കുന്നു, പണി ഒന്നും എടുക്കുന്നില്ല. അവൾ മതാമ്മ അ
വൎകളുടെ ദാനത്തിനു പോരാത്തവളത്രെ.

മതാമ്മ: കുസ്സിനിക്കാരനു ഞെരുക്കമില്ല, അവന്റെ ഭാൎയ്യെക്കു പല
വിധ ആഭരണങ്ങളും ഉണ്ടു, അതുകൊണ്ടു അവൎക്കു സഹായം ചെയ്വാൻ
ആവശ്യമില്ല, എങ്കിലും കുസ്സിനിമേട്ടിക്കു ഭാൎയ്യയും ചെറിയോരു കുട്ടിയും
ഉണ്ടു , അവൾക്കു ഒർ ഉടുപ്പു കിട്ടിയാൽ വളരെ സന്തോഷിക്കും.

ആയ: വല്ല സമ്മാനം കിട്ടിയാൽ എല്ലാവരും സന്തോഷിക്കുന്നതു
പോലെ അവളും സന്തോഷിക്കും മതാമ്മേ, എങ്കിലും അവൾ കുസ്സിനി
മേട്ടിയുടെ ഭാൎയ്യ അല്ല, അവൻ അവളെ അങ്ങാടിയിൽ കണ്ടു പിടിച്ചു
കൊണ്ടു വന്നിരിക്കുന്നു. ഇങ്ങിനെയുള്ള ആളുകൾക്കു മതാമ്മ അവൎകൾ
സഹായം ചെയ്വാൻ പോകുന്നുവോ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/61&oldid=186651" എന്ന താളിൽനിന്ന് ശേഖരിച്ചത്