ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 58 —

മതാമ്മ: തണ്ണിക്കാരന്റെ ഭാൎയ്യ എങ്ങിനെയുള്ളവൾ? അവൾക്കു ഒർ
ഉടുപ്പു കൊടുക്കാമോ?

ആയ: അവൾ തണ്ണിക്കാരന്റെ ഭാൎയ്യയല്ല മതാമ്മേ, അവളുടെ ഭൎത്താ
വു ലക്ഷണപട്ടണത്തിൽ പാൎക്കുന്നു.

മതാമ്മ: തോട്ടക്കാരനു വളരെ കുട്ടികൾ ഉണ്ടു, ഭാൎയ്യക്കും എപ്പോഴും
ദീനം തന്നെ. ആ ഭവനക്കാൎക്കു കുറയ ഉടുപ്പു കിട്ടിയാൽ വലിയ ഉപകാ
രം എന്നു തോന്നുന്നു.

ആയ: അയ്യോ മതാമ്മേ, അവൎക്കു ഒന്നും കൊടുക്കേണ്ടാ, ആ സ്ത്രീക്കു
ദീനം ഉണ്ടെങ്കിൽ അതു അവൾക്കു വേണ്ടുന്നതത്രെ. അവൾ ദുൎവ്വാക്കുകാ
രത്തിയും ഒരു വിടക്കു പെണ്ണും തന്നെ.

മതാമമ: ഇങ്ങിനെയായാൽ ഞാൻ സഹായം ചെയ്യാൻ യോഗ്യമുള്ള
പെണ്ണുങ്ങൾ ഈ പറമ്പിൽ ഇല്ല, അതുകൊണ്ടു ഞാൻ സമ്മാനമായി
കൊടുക്കാൻ വേണ്ടി വാങ്ങിവെച്ച തുണികളെ പീടികക്കാരനു മടക്കി അ
യക്കേണം, എന്നു തോന്നുന്നു.

ആയ: മതാമ്മേ, ഇതാ സലാം, എനിക്കു ഒരു കണ്ടം തുണി തന്നാൽ
വലിയ ഉപകാരം.

മതാമ്മ: എന്നാൽ ഈ പറമ്പിലുള്ള എല്ലാ പെണ്ണുങ്ങളിലും നീ
തന്നെ നല്ലവൾ എന്നോ? നിന്നിൽ വളരെ കുറവു ഉണ്ടു, എന്നു നീ ന
ല്ലവണ്ണം അറിയുന്നു. കളവു പറയേണ്ടതിനു അല്പം പോലും ശങ്കയില്ല,
വെറ്റില തിന്നും ഉറങ്ങിയും വൎത്തമാനങ്ങൾ ചൊല്ലിയുംകൊണ്ടു നേരം
എത്ര പ്രാവശ്യം വെറുതെ പോക്കുന്നു? കൂട്ടുകാരോടു സംസാരിക്കുമ്പോൾ
ചീത്ത വാക്കുകൾ വായിൽനിന്നു പുറപ്പെടുന്നതിൽ ഒരു കണക്കുണ്ടോ?
ഇങ്ങിനെയുള്ളതെല്ലാം എന്റെ മുഖതാവിൽ തന്നെ ചെയ്യുന്നു. എന്നാൽ
ഞാൻ നിന്നെ കാണാത്ത സമയത്തു നീ എന്തെല്ലാം ചെയ്യും, എന്നു
നിനക്കും ദൈവത്തിനും മാത്രം അറിയാം.

ആയ: തുണി മാതാമ്മ അവൎകൾക്കു തന്നെ ഇരിക്കട്ടെ, മതാമ്മമാത്രം
നല്ലൊരു ആൾ, മതാമ്മയെ പോലെ ആരുമില്ല, മതാമ്മ അവൎകളിൽ
ഒരു കുറവുമില്ല, ഞങ്ങൾ എല്ലാവരും ചീത്ത മനുഷ്യർ തന്നെ.

മതാമ്മ: ഇല്ലാത്തതിനെ എന്തിനു സംസാരിക്കുന്നു ആയാ? ഞാൻ
ദൈവകരുണയാൽ കുടിച്ചു മസ്തു പിടിക്കയോ, കക്കുകയോ, ദുൎവ്വാക്കു സം
സാരിക്കയൊ എന്നും മറ്റുമുള്ളതിനെ ചെയ്യുന്നില്ലെങ്കിലും, ദിവസേന
പലവിധ തെറ്റുകളെ കാണിക്കാതിരിക്കയില്ല. എത്ര പ്രാവശ്യം ഞാൻ
ഒരു കാരണം കൂടാതെ കോപിക്കുന്നു? അഹംഭാവവും ദുശ്ശീലവും ലോക
സ്നേഹവും മറ്റും എന്നിൽ പെരുകുന്നു. ദൈവത്തെ സേവിക്കേണ്ടുന്ന
സമയത്തിൽ വെറുതെ ഇരിക്കുന്നതു പലപ്പോഴും കാണുന്നു. ഞാൻ ഒരി
ക്കലും നല്ലവൾ ആയിരുന്നില്ല, ഇപ്പോൾ നല്ലവളുമല്ല, ഈ ദുഷ്ട ലോക

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/62&oldid=186652" എന്ന താളിൽനിന്ന് ശേഖരിച്ചത്