ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

1,70,000 കടപ്പ ബാക്കികൊണ്ടു 35,000 നെ
ല്ല്ലൂർ 34,236 മധുര 25,000 ചെങ്കൽപേട്ട 26,450
വടക്കെ ആൎക്കാടു 17,000 ചേലം 10,000 കൃഷ്ണ
ജില്ല എന്നീ ജില്ലകൾക്കായി നിശ്ചയിച്ചിരി
ക്കുന്നു. ൟ സമയത്തു ബല്ലാരി ജില്ലയിൽ
1,48,000ഉം കൎന്നൂലിൽ 1,20,000ഉം കടപ്പയിൽ
35,964ഉം ഇങ്ങിനെ 3,09,964 ആളുകൾക്ക
ക്ഷാമം നിമിത്തം കോയ്മ പ്രവൃത്തി കൊടുത്ത
പോാറ്റി. ഇതു 76 ദിസെമ്പ്ര 2ാം൹വരെയാ
കുന്നു. ചെലവിന്റെ സംഖ്യയും നിരാധാര
ന്മാരുടെ എണ്ണവും പിന്നീടു അധികരിച്ചിരി
ക്കുന്നു. നികുതി മുതലായ ആദായത്തിൽനിന്നു
കോയ്മ 140 ലക്ഷം ഉറുപ്പികയോളം വിട്ടു
കൊടുക്കേണ്ടി വന്നിട്ടുള്ളതല്ലാതെ ഭക്ഷണത്തി
ന്നു 86 ലക്ഷം ഉറുപ്പികയുടെ ചെലവും അട
ങ്ങൾ കണ്ടിരിക്കുന്നു. മേൽ പറഞ്ഞ ദിസെമ്പ്ര
2ാം൹ക്കു ശേഷം ഇന്നെ വരെക്കും ക്ഷാമത്തി
ന്റെ കാഠിന്യത്തിന്ന യാതൊരു കുറവും ഭവി
ച്ചിട്ടില്ല, ശ്രീ റിച്ചാൎഡടെമ്പൾ എന്നവർ
ബല്ലാരി, കടപ്പാ, മധുര മുതലായ ജില്ലക
ളിൽ സഞ്ചരിച്ചു ക്ഷാമത്താൽ പിടിപ്പെട്ടിട്ടു
ള്ള ജനങ്ങൾക്കു വേണ്ടി ചെയ്തുകൊടുക്കുന്ന
സഹായപ്രവൃത്തികളെ പരിശോധിച്ചും ഇ
നിമേലാൽ വേണ്ടും വിധങ്ങൾ ഉപദേശിച്ചും
വരുന്നു. സൎക്കാർ മുതൽ കഴിവുള്ളേടത്തോളം
ചുരുക്കമായും അത്യാവശ്യത്താലും മാത്രം ചെല
വു ചെയ്യേണ്ടതു എന്നു ഭാരതമേൽക്കോയ്മയു
ടെ മതം. ഇത എത്രമേൽ ബുദ്ധിയോടു കൂടി
യ ആലോചന എന്ന വഴിയെ ബോധിക്കു
ന്നതാകുന്നു. ഏതെങ്കിലും ഈ അരിഷ്ടതയുടെ
കാലത്തു പൈദാഹത്താൽ വലയുന്നവരായ
അനേകായിരം ജനങ്ങൾക്കു പ്രവൃത്തി ചെ
യ്യിച്ചിട്ടെങ്കിലും അന്നത്തിന്നു വക കൊടുത്തു
ജീവനാശം വരാതെ രക്ഷിപ്പാൻ കരുതീട്ടുള്ള
ഇംഗ്ലിഷ് കോയ്മക്കാരോടു ഞങ്ങൾ ഹൃദയപൂ
ൎവ്വം നന്ദിയുള്ളവരാകുന്നു.

മലയാളം. വിദ്യാവിഷയം:-
മലയാളി വിദ്യാശാലകളിൽ അഭ്യസിച്ചു ൟ ക
ഴിഞ്ഞ 76 ദിസെംബർ മാസത്തിൽ മദ്രാശി
സൎവ്വകലാശാല (യൂനിവെർസിറ്റി) സംബ
ന്ധമായ പരീക്ഷയിൽ ജയം പ്രാപിച്ചിട്ടുള്ള
വരുടെ എണ്ണം ആവിതു: മെത്രിക്യുലേഷൻ

എന്ന പ്രവേശന പരീക്ഷയിൽ ആകെ 1000
ത്തിൽ അധികം ആളുകൾ ജയപ്രാപ്തരായിട്ടു
ഉള്ളവരിൽ 171 മലയാളികൾ ഉണ്ടു. ഇവരിൽ ക
ണ്ണൂരിൽനിന്നു 9ഉം തലശ്ശേരിയിൽ നിന്നു 11ഉം
കോഴിക്കോട്ടിൽനിന്നു 40ഉം പാലക്കാട്ടുനിന്നു
18ഉം കൊച്ചിയിൽനിന്നു 28ഉം കോട്ടയത്തുനി
ന്നു 13ഉം തിരുവനന്തപുരത്തനിന്നു 52ഉം ആകു
ന്നു. എഫ്. ഏ. എന്ന ഉയൎന്ന തരത്തിൽ ആ
കെ 95 ആളുകാൾ മാത്രമെ ജയിച്ചിട്ടുള്ളു. ഇ
തിൽ മലയാളത്തുനിന്നുള്ളവർ 18 പേരുള്ള
തിൽ, 2-ാൾ കോഴിക്കോട്ടുനിന്നും 1-ാൾ പാല
ക്കാട്ടുനിന്നും തനതഭ്യാസത്താലും 4-ാൾ കൊച്ചി
യിൽനിന്നും 11-ാൾ തിരുവനന്തപുരത്തുനി
ന്നും ആകുന്നു.

ഹോളൊവെയിസായ്പ:- അധിക
കാലം ൟ മലയാളത്തും ഒടുവിൽ മദ്രാശ്
ഹൈകോടതിയിലും ജഡ്ജിയുടെ ഉദ്യോഗം ഭ
രിച്ചു വന്നിരുന്ന ഹോളൊവെയി സായ്പവ
ൎകൾ ൟ77 ജനുവരി ഒടുവിൽ ഉദ്യോഗം ഒ
ഴിഞ്ഞു സ്വരാജ്യത്തേക്കു പോയിരിക്കുന്നു.

സേഷൻ:- ൟ ഫെബ്രുവരി മാസ
ത്തിലെ സേഷൻ വിസ്താരത്തിന്നു വടക്കെ മല
യാം സേഷൻ കോടതിയിൽ രണ്ടു നമ്പ്രകളു
ണ്ടായിരുന്നതിൽ ഒന്നു എട്ടു തടവുകാർ ഉൾപ്പെ
ട്ടതായ കള്ളാധാരക്കുറ്റവും ആൾ മാറ്റക്കുറ്റ
വും കൂടിയതും മറ്റേതു വേറൊരാളുടെ കഴു
ത്തു മുറിച്ചതിനാൽ കുഠിനോപദ്രവം എല്പിച്ച
കുറ്റവും ആയിരുന്നു. ആദ്യം പറഞ്ഞതിൽ
ഒരാളെ മേൽ കുറ്റം തെളിയാഞ്ഞതിനാൽ വി
ട്ടയപ്പാൻ കല്പിച്ചതു കഴിച്ച ശേഷം ഏഴാൾ
ക്കും അവരവരുടെ കുറ്റത്തിന്റെ ഘനത്തി
ന്നു തക്കവണ്ണം ശിക്ഷ കല്പിച്ചിരിക്കുന്നു. കഠി
നോപദ്രവ കുറ്റത്താൽ ചുമത്തപ്പെട്ടവന്റെ
മേലും കാൎയ്യം മതിയാകുംവണ്ണം തെളിഞ്ഞതു
നിമിത്തം അവനെ അഞ്ചു കൊല്ലം കഠിന
തടവിൽ പാൎപ്പിപ്പാൻ കല്പിച്ചു. വടക്കെ മല
യാളത്തു കുറ്റങ്ങൾക്കു ഒരു വിധത്തിൽ കുറ
വ വന്നിട്ടുണ്ടു.

(നമ്മുടെ ലേഖകന്റെ വൎത്തമാനങ്ങൾ).
ഭാരതഖണ്ഡത്തിൽനിന്നു ലണ്ടനി
ലേക്കു അയച്ച തേയില (ചാ) യുടെ തുക
ആവിതു:

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/66&oldid=186656" എന്ന താളിൽനിന്ന് ശേഖരിച്ചത്