ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ ചരിത്രം.
(Continued from No. 4, page 57.)

ആറാം ഹെന്രിയുടെ അന്ത്യകാലം അന്തഃഛിദ്രങ്ങളാൽ കൈച്ചുപോ
യി. അവനു പ്രായം തികഞ്ഞപ്പോൾ ആധിപത്യത്തിനു വേണ്ടുന്ന പ്രാ
പ്തിയും സ്ഥിരതയും ഇല്ലായ്കകൊണ്ടു, മന്ത്രിസഭക്കാർ പല കൂറുകളായി
പിരിഞ്ഞു, അന്നന്നു ശ്രേഷ്ഠതയെ പ്രാപിച്ചവർ ശേഷമുള്ളവരെ താഴ്ത്തി
രാജാവിനെയും നടത്തിച്ചുപോന്നു. രാജാവു സുശീലനും പുണ്യവാനും
നീതിന്യായങ്ങളെ ഒരു ഭേദം വരുത്താതെ രക്ഷിപ്പാൻ താല്പൎയ്യമുള്ളവനും,
എങ്കിലും കലഹക്കാരായ തന്റെ പ്രജകളെ അടക്കി വാഴുവാൻ ശക്തി
പോരാ.

1445ാമതിൽ അവൻ അജ്ജുകാരിയായ മൎഗ്രെത്ത (Margret of Anjou)
എന്ന അഹമമതിയും പ്രൌഢിയുമുള്ള കുമാരിയെ വേളികഴിച്ച ഉടനെ
അവൾ രാജ്യത്തിലെ മുഖ്യാധികാരത്തെയും മന്ത്രിസഭയുടെ മേൽ തന്നെ
കൎത്തൃത്വത്തെയും കൊതിച്ചു. അതുകൊണ്ടു ആ കല്യാണം നിമിത്തം
ഇംഗ്ലിഷജനങ്ങൾക്കു വളരെ നീരസം വന്നു. അഞ്ജു എന്ന നാടു പരന്ത്രീ
സ്സിലുള്ള ഒരു ഇംഗ്ലിഷ അവകാശം ആയിരുന്നു. കല്യാണനാളിൽ തന്നെ
രാജാവു ആ ദേശം കുമാരിയുടെ അച്ശനു അവകാശമാക്കി കൊടുത്തതു
കൊണ്ടു, ജനങ്ങൾ വളരെ വെറുത്തു. അക്കാലത്ത രാജാവിന്റെ കാരണ
വരും ജനങ്ങളാൽ പുണ്യവാനായ ഹുംഫ്രെ എന്നു വിളിക്കപ്പെട്ടവനുമായ
ഗ്ലൊസസ്തർ തമ്പുരാനും, രാജാവിന്റെ മൂത്ത കാരണവരായ ബൊഫൊ
ൎത്തിലെ സഭാതലവനും (Cardinal of Beaufort) എന്നീരണ്ടു മഹാന്മാർ
ശ്രേഷ്ഠത്വം നിമിത്തം തമ്മിൽ കലഹിച്ചു. സഭാതലവൻ രാജാവിന്റെ
കല്യാണത്തിനു അനുകൂലനാകകൊണ്ടു, രാജ്ഞി അവന്റെ പക്ഷം എടു
ത്തു ഗ്ലൊസസ്തരിന്റെ നേരെ ഓരോ അന്യായങ്ങളെ പ്രവൃത്തിച്ചു. അ
വൾ ഇംഗ്ലന്തിൽ എത്തിയ ഉടനെ അത്തമ്പുരാൻ മരിച്ചതുകൊണ്ടു, പ
ലൎക്കും സംശയം തോന്നി. സഭാതലവനും വേഗം മരിച്ചതിനാൽ രാജ്ഞി
യുടെ ആശ്രിതനായ സുഫൊല്ക്ക, എന്ന തമ്പുരാൻ ശ്രീത്വം പ്രാപിച്ചു,
എങ്കിലും പരന്ത്രീസ്സിൽ ഇംഗ്ലിഷാൎക്കു തട്ടിയ അപജയങ്ങൾ ഇവൻ മൂല
മായി വന്നു, എന്നു ജനങ്ങൾ വിചാരിച്ചു അവനെ വെറുക്കുകയാൽ, അ
വൻ കുറയ കാലം മാത്രം ആ ഉയൎന്ന സ്ഥാനത്തിൽ ഇരുന്നു. തന്റെ
കാൎയ്യം അബദ്ധം എന്നു കണ്ടു ഇംഗ്ലന്തിനെ വിട്ടു കപ്പൽ കയറി ഓടി
പ്പോകുവാൻ ശ്രമിച്ചപ്പോൾ, ഒരു കപ്പിത്താൻ അവനെ പിടിച്ചു തൂക്കി
ക്കൊന്നു.

1453ാമതിൽ രാജാവു കഠിന രോഗം പിടിച്ചു, ചില മാസത്തോളം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/75&oldid=186665" എന്ന താളിൽനിന്ന് ശേഖരിച്ചത്