ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

ബോധം കെട്ടു കിടന്നു. ആ സങ്കടകാലത്തിൽ രാജ്ഞി അവനു ഒരു പു
ത്രനെ പ്രസവിച്ചു, എങ്കിലും ദീനത്തിന്റെ ശക്തി നിമിത്തം അവനു
കുട്ടിയെ കണ്ടറിവാൻ കഴിഞ്ഞില്ല. ഈ കുമാരന്റെ പേർ എദ്വൎദ, എ
ങ്കിലും അവന്റെ പിറവിയാൽ ഛിദ്രങ്ങൾ അടങ്ങാതെ വൎദ്ധിക്കമാത്രം
ചെയ്തു . രാജ്ഞി സൊമൎസ്സെത്ത തമ്പുരാനെ (Duke of Somerset) ആദ
രിച്ചു, എങ്കിലും അവനും ജനങ്ങൾക്കു അനിഷ്ടനത്രെ. ഇവനെ യോൎക്ക
തമ്പുരാനായ റിചാൎദ (Richard Duke of York) വിരോധിച്ചു, താൻ രാ
ജാവിനു നാടുവാഴുന്നതിൽ സഹായം ചെയ്യാൻ വേണ്ടി ശ്രേഷ്ഠത്വം തേ
ടുന്നുള്ളു, എന്നു പറഞ്ഞു, എങ്കിലും രാജാസനം ഏറിയാൽ മതിയാവൂ,
എന്നത്രെ അവന്റെ അന്തൎഗ്ഗതം. അവന്റെ അമ്മ മൂന്നാം എദ്വൎദി
ന്റെ മൂന്നാം പുത്രനായ ലെയോനൽ, എന്ന ക്ലെരന്സ തമ്പുരാന്റ കുഡുംബത്തിലുള്ളവൾ ആകകൊണ്ടും, അന്നേത്ത രാജാവിന്റെ പൂൎവ്വ
പിതാവായ ലങ്കസ്തർ തമ്പുരാൻ ലൈയോനലിന്റെ അനുജനാകകൊ
ണ്ടും, അവനു കിരീടത്തിനു അവകാശം പറവാൻ ന്യായം ഉണ്ടു, എങ്കി
ലും മന്ത്രിസഭയും പ്രജകളും ഒരുമനപ്പെട്ടു ലങ്കസ്തർ സ്വരൂപത്തെ വാഴി
ച്ചശേഷം, അവന്റെ ആ വിചാരം ശാഠ്യം എന്നെ വേണ്ടു. കുറയകാലം
രാജ്ഞിയും യോൎക്കും മാത്രം ആ കാൎയ്യം ചൊല്ലി തങ്ങളിൽ പിണങ്ങിയാ
റെ, ജാതിമുഴുവനും അതിൽ കുടുങ്ങിപ്പോയതിനാൽ കലശൽ അത്യന്തം
വിഷമിച്ചു. രാജ്യത്തിൽ യോൎക്ക്യർ ലങ്കസ്ത്രിയർ എന്നീരണ്ടു പക്ഷമേയുള്ളു.
ഈ രണ്ടു കൂട്ടുകാർ ഏകദേശം മുപ്പതു സംവത്സരത്തോളം തങ്ങളിൽ നട
ത്തിയ പോരാട്ടത്തിനു പനിനീൎപ്പുഷ്പപടകൾ, എന്ന പേർ നടപ്പായി
വന്നു. ലങ്കസ്ത്രിയർ ചുവന്നും യോൎക്ക്യർ വെളുത്തുമുള്ള പനിനീൎപുഷ്പത്തി
ന്റെ ചിത്രം കൊടിക്കൂറകളുടെ മേൽ വരച്ചതു, ആ പേരിന്റെ ഹേതുവാ
യിരുന്നു.

രാജാവിന്റെ ദീനം ഏകദേശം ഒന്നരസംവത്സരത്തോളം നിന്നതു
കൊണ്ടു യോൎക്ക മന്ത്രിസഭയുടെ നിയോഗപ്രകാരം രാജ്യത്തെ വാണു, എ
ങ്കിലും സൌഖ്യം വന്നാറെ രാജ്ഞിയുടെ പക്ഷക്കാരനും ലങ്കസ്ത്രിയനുമായ
സൊമൎസ്സത്ത ശ്രേഷ്ഠാധികാരത്തെ പ്രാപിച്ചു. അതിനാൽ ഉണ്ടായ പി
ണക്കത്തെ മദ്ധ്യസ്ഥന്മാരെകൊണ്ടു തീൎക്കെണം, എന്നു മന്ത്രിസഭ കല്പിച്ചു,
എങ്കിലും ന്യായം കേൾപാൻ ഇരുപക്ഷക്കാൎക്കു ചെവിയില്ലായ്കകൊണ്ടു,
അവർ യുദ്ധത്തിനു ഒരുങ്ങിനിന്നു. അവർ തങ്ങളിൽ വെട്ടിയ ഒന്നാം പട
ലൊണ്ടന്റെ അരികെയുള്ള സന്ത അല്പാൻ, എന്ന സ്ഥലത്തിൽ സംഭവി
ചു. (മെയി 22ാം ൹ 1455) രാജപക്ഷക്കാരായ ലങ്കസ്ത്രിയർ നഗരത്തെരു
ക്കളിൽ കൂടി യുദ്ധത്തിൽ ചെല്ലുകകൊണ്ടു, നഗരം തന്നെ പോൎക്കളമായി
തീൎന്നു. കുറയക്കാലം കാൎയ്യത്തീൎപ്പു സംശയത്തിന്മേൽ ഇരുന്ന ശേഷം, വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/76&oldid=186666" എന്ന താളിൽനിന്ന് ശേഖരിച്ചത്