ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 74 —

ന്നിടയിൽ യോൎക്കതമ്പുരാൻ ഛിദ്രിച്ചുപോയിരിക്കുന്ന പടജ്ജനങ്ങളെ
കൂട്ടി, വൎവ്വിക്കിനോടു ചേൎന്ന ലൊണ്ടനിൽ പ്രവേശിച്ചാറെ, ജനങ്ങൾ അ
വനെ സന്തോഷത്തോടെ കൈക്കൊണ്ടു, രാജസ്ഥാനവും നാലാം ഏദ്വൎദ,
എന്ന നാമവും കൊടുത്തു. ഇങ്ങിനെ ബലാല്ക്കാരവും ധൈൎയ്യവും ജയിച്ചു,
ന്യായത്തെ മറിച്ചുകളഞ്ഞു . സാധുവും സുശീലനുമായ രാജാവു നീങ്ങി,
ധീരതയും പ്രൌഢിയുമുള്ളവൻ അവന്റെ സ്ഥാനത്തെ ഏല്ക്കയും ചെയ്തു.

എന്നാറെയും കലക്കം അമൎന്നില്ല. രാജ്ഞി പ്രതിക്കാരന്റെ തൊഴി
ലുകളെ അറിഞ്ഞു വടക്കോട്ടു തിരിഞ്ഞു, എന്നു പുതിയ രാജാവു കേട്ട
പ്പോൾ രണ്ടു സേനകളെ ചേൎത്തു, അവളുടെ വഴിയെ ചെന്നു. ഇരുപക്ഷ
ക്കാരും പോരിനു അണഞ്ഞപ്പോൾ, ഒരു ലക്ഷത്തിൽ അധികം ഇംഗ്ലി
ഷ്കാർ തങ്ങളിൽ തന്നെ കുത്തി നശിപ്പിപ്പാൻ ഒരുങ്ങിനിന്നു. യോൎക്കപ
ക്ഷം അമ്പതിനായിരവും, ലങ്കസ്തർ പക്ഷം അറുപതിനായിരവും തന്നെ.
മാൎച്ച 29ാം ൹ ഉച്ചതിരിഞ്ഞു നാലുമണി സമയത്തു പോരാട്ടം തുടങ്ങി,
രാത്രി മുഴുവനും അതിഭയങ്കരത്തോടെ നടന്നു. ആരോടും കൃപയില്ല,
എല്ലാവരെയും കുത്തിക്കൊല്ലം. സംബന്ധക്കാരും ബന്ധുക്കളും ഇരുപക്ഷ
ത്തിൽനിന്നും ക്രോധമത്തരായി തമ്മിൽ എതിരിട്ടു പൊരുതും. പുലൎച്ചെ
ക്കു യോൎക്ക്യർ ശത്രുക്കളുടെ എണ്ണംകൊണ്ടു ഇളകുമാറായപ്പോൾ, അവരുടെ
ഒരു പുതിയ സൈന്യം പോൎക്കളത്തിൽ ലങ്കസ്ത്രിയരെ അപജയപ്പെടുത്തി.
എന്നാറെ രാജ്ഞി നിൎഭാഗ്യവാനായ ഭൎത്താവിനെയും കൂട്ടി, സ്കോത്ത്ലന്തി
ലേക്കു ഓടി എദ്വൎദിനു രാജാസനത്തേയും രാജ്യത്തേയും ഒഴിച്ചുകൊടുത്തു.
ഇംഗ്ലിഷ്കാർ തങ്ങളിൽ തന്നെ വെട്ടിയ എല്ലാ പടകളിലും ധീരതയും ക്രൂ
രതയും സങ്കടവുമുള്ളതു ഇതു തന്നെ.
(To be continued.)

THE MALAYALAM COUNTRY.

മലയാളരാജ്യം.

Origin ഉൽപ്പത്തി. മലയാളം പൂൎവ്വകാലത്തിൽ കടൽ കൊണ്ടു മല
കളോളം മൂടി കിടന്നശേഷം ഭൂമിക്കുള്ളിലുള്ള തീയുടെ ഊറ്റത്താൽ പൊ
ങ്ങി വന്നു. അതിന്നു കേരളോല്പത്തിയിൽ മലയാളം എന്ന കേരളം പര
ശുരാമൻ ഉണ്ടാക്കിയ പ്രകാരം കറ്റു കെട്ടി പറയുന്നു.

ൾപ്രദേശത്തോളം ഉള്ള മണലും ഓരോ കുന്നുകളുടെ മുകളിലും
ചില പാറപ്പുറത്തും പറ്റിയ മുരുവും ചിന്തിച്ചു നോക്കിയാൽ കടൽ വാ
ങ്ങി പോയതും, അയിൎപ്പാറകളും ഇരിമ്പു കലൎന്ന ചെമ്മണ്ണും മററും വിചാ
രിച്ചാൽ അഗ്നിയുടെ ആക്രമം ഉണ്ടായതും ബോധിപ്പാൻ ഇടയുണ്ടു . അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/78&oldid=186668" എന്ന താളിൽനിന്ന് ശേഖരിച്ചത്