ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

പങ്കു ചേരം എന്ന തമിഴ് നാട്ടിന്നു കീഴ്പെട്ടിരുന്നു. ചേരം എന്നതു വിശേ
ഷിച്ചു കോയമ്പത്തൂർ താലൂക്കായ കൊങ്ങനാടത്രെ. ചേരം എന്നും, ചേ
രളം എന്നും ഉള്ളതിന്നു കൎണ്ണാടകക്കാർ കേരം, കേരളം, എന്നിങ്ങനെ പറ
ഞ്ഞതു സംസ്കൃതക്കാർ കേട്ടു നടപ്പാക്കിയതു. ആകയാൽ കേരളം എന്ന
തിന്നു തെങ്ങുള്ള നാടു എന്നു അൎത്ഥം ആദിയിൽ ഉണ്ടായതുമില്ല ഉണ്ടാ
കുന്നതുമില്ല; സങ്കല്പിച്ചാൽ ആവാം. മലകളും കുന്നുകളും ഈ നാട്ടിൽ
നിറകയാൽ മല+യ+ആളം (ആളുക = വാഴുക) എന്ന പേരിനെ നമ്മു
ടെ മുമ്പന്മാരും മലേ, മലെ എന്നിങ്ങനെ (535 ക്രി. ആ.*) പടിഞ്ഞാറ്റു
കാരും കേരളത്തിന്നു വിളിച്ചിരിക്കുന്നു.

മലബാർ (മലവാർ) എന്നു ൧൧൫൦ ക്രി. ആ. അറവികളായ ഉരുക്കാർ
വിളിച്ച പ്രകാരവും ശേഷം പടിഞ്ഞാറ്റുകാർ അവരിൽനിന്നു പഠിച്ച
വണ്ണവും സാക്ഷികൾ ഉണ്ടു.

2. കിടപ്പും വടിവും. ചൂരിവാളിന്റെ രൂപത്തിലുള്ള മലയാളം മദ്രാശി
സംസ്ഥാനത്തിന്റെ പടിഞ്ഞാറെ കര പ്രദേശത്തിൽ അടങ്ങുന്നു. ആയതു
കിഴക്കുള്ള സഹ്യമല, പടിഞ്ഞാറുള്ള അറവിക്കടൽ, തെക്കുള്ള മുനമ്പായ
കന്യാകുമാരി, വടക്കുള്ള ചന്ദ്രഗിരി പുഴ എന്നീ അതിൎക്കകത്തു കിടക്കുന്നു.

ആസ്യാഖണ്ഡത്തിൻ തെക്കു പടിഞ്ഞാറെ മുക്കോണിച്ച അൎദ്ധദ്വീ
പായ ഭാരത ഖണ്ഡത്തിന്റെ (ഇന്ത്യ) തെക്കു ഭാഗത്തു മദ്രാശി സംസ്ഥാ
നവും അതിന്റെ പടിഞ്ഞാറെ അതിരിൽ മലയാളവും ഉൾ്പെട്ടിരിക്കുന്നു.
ആയതു മദ്ധ്യരേഖയിൽനിന്നു വടക്കുള്ള ചൂടു കച്ചയുടെ തെക്കെ അംശ
ത്തിൽ തന്നെ. 8°5’ (കന്യാകുമാരി) 12°27’ (ചന്ദ്രഗിരി) വ. അ. യിലും
760°4’ [ചന്ദ്രഗിരി] 77°3’ [കന്യാകുമാരി] 76°55’ [പാലക്കാടുതാലൂക്ക] 77°38’
[തിരുവിതാങ്കോടു) എന്നീ കി. നീ. കളിലും കിടക്കുന്നു.†

3. വലിപ്പം കേരളത്തിന്നു ഒട്ടുക്കു ഏകദേശം 400 നാഴിക നീളവും 10
നാഴിക തൊട്ടു 70 ഓളം വീതിയും ആകെ 15787□ നാഴിക പരപ്പും ഉണ്ടു ‡

സഹ്യമലയരു തുടങ്ങി കടൽ വരെക്കും കേരളത്തിന്നു പല അകലമു
ണ്ടു തെൻ കൎണ്ണാടകം തൊട്ടു കൊച്ചി ശീമയോളം 20-70 നാഴികയും തിരുവി
താങ്കൂറിന്നു 70-20 നാഴികയും വീതി ഉണ്ടാകും.

താണ ഭൂമിയെ തിട്ടപ്പെടുത്തുവാൻ പെരുത്തു പാടുണ്ടെങ്കിലും വടക്കേ
മലയാളത്തിന്നു 15-25 നാഴികയും കൊച്ചി ശീമെക്കു 15-20 നാഴികയും തിരു
വിതാങ്കൂറിന്നു 35-10 നാഴികയും കാണാം. സമഭൂമിക്കു വിസ്താരം കുറയുന്നു.

കാക്ക പറക്കുമ്പോലെ അളന്നു കഴിഞ്ഞാൽ:-

* ക്രി. ആ. ക്രിസ്താബ്ദം. ക്രിസ്തൻ ജനിച്ച പിൻഉള്ള വൎഷക്കണക്കു.
†വ. അ. വടക്കേ അകലപ്പടി; കി. നീ. കിഴക്കെ നീളപ്പടി; °= ഇല്ലി; ’= മിനിട്ടു.
‡ □ചതുരശ്രം; നാഴിക മൈൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/80&oldid=186670" എന്ന താളിൽനിന്ന് ശേഖരിച്ചത്