ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 79 —

വറുതി പിടിച്ച നാടുകളിലെ അവസ്ഥയാവിതു:

ധൎമ്മമറാമത്തു പണിക്കാർ ധൎമ്മക്കഞ്ഞിക്കാർ
മാൎച്ച 24 31 മാൎച്ച 24 31
കൃഷ്ണ 2,630 1,875 235 530
നെല്ലൂർ 35,134 28,824 6,613 4,976
കടപ്പാ 73,702 78,902 3,268 6,129
ബല്ലാരി 2,12,139 2,25,485 33,102 82,519
കൎന്നൂൽ 1,85,443 2,02,142 25,572 33,753
ചെങ്കൽപേട്ട 10,499 10,829 6,030 6,211
വട ആൎക്കാടു 23,245 29,469 2,089 2,060
തെൻ ആൎക്കാടു 538 538 59 59
മധുര 8,291 8,447 1,263 1,484
തിരുനെൽവേലി 1,1930 1,736 417 415
കൊയിമ്പുത്തൂർ 24,480 21,532 2,291 2,738
ചേലം 51,258 48,175 5,846 10,143
കിഴക്കേകരയിലെ തോടു 30,911 34,970
6,60,200 6,92,924 86,785 1,51,017*
മഹിഷാസുരം:- (മൈശ്ശൂർ) നന്ദിദു
ൎഗ്ഗപകപ്പിൽ ഫിബ്രുവെരി മാസത്തിന്റെ ര
ണ്ടാം പാതിയിൽ 3500 ആളുകൾ ഛൎദ്ദ്യതിസാ
രത്താലും 10,000 കുന്നുകാലികൾ വിശപ്പിനാലും
തീൎന്നു പോയിരിക്കുന്നു. ഇങ്ങനെ 1876 ജൂലാ
യി തൊട്ടു 1877 ഫിബ്രുവെരി അവസാനത്തോ
ളം 20,80,000 ആളുകളിൽനിന്നു 23,615 പേർ
മരിക്കയും 1,49,114 കന്നുകാലികൾ മാണ്ടു പോ
കയും ചെയ്തു. മൈശ്ശൂരിന്റെ പടിഞ്ഞാറെ
പകപ്പിൽ സുഖവും കഴിച്ചലും വേണ്ടതില്ല.

തിരുവിതാങ്കോടു:- പഞ്ചം പിടിച്ച
അയൽ നാടുകളിൽനിന്നു 2000 ഒാളം ബ്രാഹ്മ
ണർ തിരുവനന്തപുറത്തു കൂടി സംസ്ഥാന
ത്തിന്റെ ചെലവിൽ നാൾ കഴിച്ചു വരുന്നു.
ഏകദേശം 2000 ബ്രാഹ്മണർ വേറെ നാടുക
ളിൽനിന്നു എത്തും എന്നു കേൾവി. മഹാരാ
ജാവവൎകൾ ക്ഷാമം നിമിത്തം താണ ഉദ്യോ
ഗസ്ഥന്മാൎക്കു പത്തിന്നു 2½ പ്രകാരം മാസപ്പടി
കയറ്റി കൊടുപ്പാൻ തിരുവുള്ളത്തിൽ ഏറിയി
രിക്കുന്നു എന്നു ശ്രുതി.

മലയാളം:- ൟ കഴിഞ്ഞ പത്തു ആ
ണ്ടുകൾക്കുള്ളിൽ തെക്കേ മലയാള ജഡ്ജി കുറ്റം
തെളിഞ്ഞ 184 ദീപട്ടിക്കവൎച്ചക്കാരിൽനിന്നു
9 പേരെ മാത്രം നാടു കടത്തിയതുകൊണ്ടു കൂട്ടു
കവൎച്ചക്കാൎക്കു ധൈൎയ്യം പെരുകി വന്നു. 1875

ധനികനായ നായരുടെ വീട്ടിൽ കയറി സ്ത്രീ
കളെ തീണ്ടിച്ചു 600 രൂപ്പിക കൈക്കലാക്കി.
ഓരൊറ്റ രൂപ്പിക മുതൽ മാത്രം വിടുവിച്ചു എ
ങ്കിലും കൂട്ടത്തിന്റെ പാതിയോളവും തലയാ
ളിയും പുതു നിയമക്കാരുടെ കൈയിൽ അക
പ്പെട്ടു പോയിരുന്നു. 1876 ഫിബ്രുവെരിയിൽ
ഒരു ചെട്ടിയുടെ വീട്ടിൽ കടന്നു കഴിച്ചു വെ
ച്ച 1200 രൂപ്പിക കിട്ടേണ്ടതിന്നു എണ്ണയിൽ
മുക്കിയ തുണി അവന്റെ കൈക്കു ചുറ്റി തീ
കൊളുത്തി മുതൽ കാണിപ്പാൻ നിൎബ്ബന്ധിച്ചു.

*അതിൽ ധൎമ്മമറാമത്തു പണി എടുക്കുന്നവവരുടെ കുട്ടികൾ അടങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/83&oldid=186673" എന്ന താളിൽനിന്ന് ശേഖരിച്ചത്