ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

എങ്കിൽ, ദൈവത്തിന്റെ രാജ്യത്തെ കാണ്മാൻ കഴികയില്ല. എന്നു ദൈ
വവചനം പറയുന്നു.

ആയ; വീണ്ടും ജനിക്ക എന്നതു എന്തു, എന്നു ഞാൻ അറിയുന്നില്ല

മതാമ്മ: ദൈവം ആദ്യ മനുഷ്യരെ നല്ലവരും നീതിമാന്മാരുമാക്കി
സൃഷ്ടിച്ചു എന്നു ഞാൻ മുമ്പെ നിന്നോടു പറഞ്ഞുവല്ലൊ. എന്നാൽ
പഴയ സൎപ്പമായ പിശാചു ആദ്യ മാതാവായ ഹവ്വയുടെ അടുക്കൽ ചെ
ന്നു: നിങ്ങൾ ഭക്ഷിക്കരുതു, എന്നു ദൈവം കല്പിച്ച വൃക്ഷത്തിന്റെ ഫലം
ഭക്ഷിപ്പിക്കുന്നതിനാൽ ദൈവത്തിന്റെ കല്പനയെ ലംഘിപ്പാനായി വശീ
കരിച്ചു. അവൾ തിന്നുകയും ഭൎത്താവിനു കൊടുത്താറെ അവനും തിന്നുക
യും ചെയ്തു. അതുകൊണ്ടു അവരുടെ ഹൃദയങ്ങൾ ദോഷം കൊണ്ടു നി
റകയും അവൎക്കു ജനിച്ച കുട്ടികൾ അവരെ പോലെ പാപികളും ദൈവ
വിരോധികളുമായി തീരുകയും ചെയ്തു. ഈ കാൎയ്യം ചെറിയ കുട്ടികളിലും
തന്നെ കാണാം. അവർ തമ്മിൽ കലമ്പി, വാക്കു പറവാൻ കഴിയും മു
മ്പെ അമ്മമാരോടു കോപിക്കയും ഓരോ അനുസരണക്കേടു കാണിക്കയും
ചെയ്യുന്നില്ലയൊ? പിന്നെ അവർ വളരുന്തോറും അവരുടെ ദുഷ്ടതയും
വികൃതിയും വളരുകയും ചെയ്യും. എന്നാൽ പരലോകത്തിൽ സ്വൎഗ്ഗം, ന
രകം എന്നു രണ്ടു സ്ഥലങ്ങൾ ഉണ്ടു. ദൈവം തന്നെ സ്നേഹിക്കുന്നവൎക്കു
വേണ്ടി ഒരുക്കീട്ടുള്ള വസ്തുക്കളെ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, മനു
ഷ്യന്റെ ഹൃദയത്തിൽ കരേറീട്ടുമില്ല, അവിടെ മരണവും ദുഃഖവും കരച്ച
ലും വേദനയുമില്ല, എന്നിപ്രകാരം ദൈവവചനം സ്വൎഗ്ഗത്തിന്റെ അ
വസ്ഥയെ വൎണ്ണിക്കുന്നു. പിന്നെ നരകം എന്നതൊ, അഗ്നിയും ഗന്ധക
വും കത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥലം ആകുന്നു. അവിടെ അവരുടെ
പുഴു ഒടുങ്ങാതെയും, തീ കെടാതെയും ഇരിക്കുന്നു. എന്നാൽ പിശാചിനെ
പോലെ ദുഷ്ടതയും പകയും കോപവും അസൂയയും ഹൃദയത്തിൽ പാ
ൎപ്പിക്കുന്നവർ ഒക്കെയും ദൈവരാജ്യമാകുന്ന സ്വൎഗ്ഗത്തെ അവകാശമാക്കാ
തെ, എന്നേക്കും പിശാചിനോടും അവന്റെ ദൂതന്മാരോടും നരകത്തിൽ
കിടക്കേണ്ടി വരും. ദൈവം കോപവും അസൂയയും പകയും നിറഞ്ഞി
രിക്കുന്ന ആളുകളെ സ്വൎഗ്ഗത്തിൽ പാൎപ്പിച്ചെങ്കിൽ, ആ മഹത്വമുള്ള സ്ഥ
ലം ഉടനെ കലക്കവും സങ്കടവും നാശവും കൊണ്ടു നിറയും, അതുകൊ
ണ്ടു ദൈവം നമ്മുടെ ദോഷമുള്ള ഹൃദയത്തെ നമ്മിൽനിന്നു എടുത്തു ന
മുക്കു ഒരു നല്ല പുതിയ ഹൃദയത്തെ തരുവാനായി നാം വിടാതെ അവ
നോടു പ്രാൎത്ഥിക്കേണ്ടതാകുന്നു.

ആയ: മതാമ്മയവൎകൾ എപ്പൊഴെങ്കിലും ഒരു പുതിയ ഹൃദയത്തിനു
വേണ്ടി ദൈവത്തോടു പ്രാൎത്ഥിച്ചുവോ?

മതാമ്മ: പ്രാൎത്ഥിച്ചു. അതിന്റെ അവസ്ഥ നാളെ പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/93&oldid=186685" എന്ന താളിൽനിന്ന് ശേഖരിച്ചത്