ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 91 —

തിന്നു പേർ (കൂട്ടക്കടൽ വരിക). കടൽ പുറത്തു കൂനിച്ചു കരെക്കു ഉരുളു
ന്ന തിരക്കു മുകിൽ ഇളകിയിരിക്കുന്നു എന്നും പൊട്ടാതെ നക്കീട്ടേ വന്നു
കരെക്കു കയറുന്നതിന്നു ആപ്പു കയറുന്നു എന്നും പറയുന്നു.

3. നീരോട്ടവും നീൎവലുവും.കടലിന്റെ അടിയിലുള്ള നീരോട്ടങ്ങളും
(കീഴ്നീർ) മേലുള്ള നീൎവലുക്കളും (മേൽനീർ) എന്നിവ പലവിധമായി
വെവ്വേറെ സംഗതികളാൽ ജനിച്ചുണ്ടാകുന്നു. അവ തമ്മിൽ എതിരെ
ചെല്ലുന്നു.

കാറ്റു കൊണ്ടു അറവി ഉൾക്കടലിലെ നീൎവലു ഉത്ഭവിക്കയാൽ അതു
കൊല്ലന്തോറും വീശുന്ന കാറ്റൊടു കൂടെ മാറി വരുന്നു. വേനൽകാലത്തു
കാറ്റു വടക്കു കിഴക്കുനിന്നു അടിക്കയാൽ വെള്ളം തെക്കു പടിഞ്ഞാറോട്ടു
പോകുമ്പോൾ നമ്മുടെ കരയിൽ പ്രത്യേകമായി രാവിലെ കടൽക്കാറ്റു
വീശും മൂമ്പെ കടൽ ശാന്തതയോടെ ഇരിക്കും.

വടക്കു കിഴക്കുനിന്നു തെക്കു പടിഞ്ഞാറോട്ട ചെല്ലുന്ന നീൎവലു മദ്രാ
സ്സ കരയിൽനിന്നു പുറപ്പെട്ടു മലയാളത്തിൽ വരുവാൻ ഭാവിക്കുന്ന കപ്പ
ലുകളെ ചിലപ്പോൾ കന്യാകുമാരിയിൽനിന്നു മാലദ്വീപുകളിലേക്കു വലി
ച്ചു കളയുന്നു. മഴക്കാലത്തു കാറ്റു തിരിഞ്ഞു തെക്കു പടിഞ്ഞാറുനിന്നു
വടക്കു കിഴക്കോട്ടു അടിച്ചു കൊണ്ടിരിക്കുമ്പോൾ കടൽ ഇടവം തൊട്ടു ക
ൎക്കടകാന്തത്തോളം വൎഷക്കടലായി ശക്തിയോടെ തെക്കു പടിഞ്ഞാറു നി
ന്നു നമ്മുടെ കരക്കു അലെച്ചു അള്ളീട്ടൊ വാരീട്ടൊ അതിനെ തിന്നുകള
ക എങ്കിലും അല്ല, തടിപ്പിക്ക എങ്കിലും ചെയ്യുന്നു. അക്കാലം വിശേഷി
ച്ചു കൎക്കടകത്തിൽ വാൎന്നു പൊട്ടുന്ന കടലിൽ അടിയിലെ പൂഴിയും കൂട
ഉണ്ടാകും.* നീരൊഴുക്കു പലതുണ്ടു. അതിന്നു മുക്കുവർ തെങ്ങര കരനീർ,
തെക്കൻ നീർ, തെമ്പുറത്തു നീർ, എന്നും മറ്റും പറഞ്ഞുവരുന്നു.

കടലിന്റെ അടിയിലെ നീരോട്ടം ഏറുമ്പോൾ കൂടക്കൂടെ നീരൊഴു
ക്കും മാറി വരുന്നു. മേല്പറഞ്ഞ അനക്കങ്ങൾ 15 മാറിൽ ഏറ കടലിന്റെ
മേല്പാട്ടിൽനിന്നു താഴുന്നില്ല എന്നു കൂളിയിടുന്നവർ (നീൎക്കയിടുന്നവർ
divers) ശോധന കഴിച്ചറിയിച്ചിരിക്കുന്നു.

കര. ചന്ദ്രഗിരി (കാഞ്ഞിരങ്കോടു)തൊട്ടു കന്യാകുമാരിയോളം ഏക
ദേശം നാനൂറു നാഴിക നീളമുള്ള കടുപ്പുറം ഉണ്ടു. അതിൽ 143 നാഴിക
മലയാളക്കൂറു പാട്ടിന്നു (Province) ചെല്ലും.

വേക്കലന്താലൂക്കിന്ന 30 നാഴികയും കൊച്ചി ശീമെക്കു 2 പങ്കായിട്ടു
40 നാഴികയും തിരുവിതാങ്കോട്ടിന്നു 174 നാഴികയും നീണ്ട കരയുണ്ടു.

കടപ്പുറം മിക്കതും പരന്ന പൂഴിപ്പാടും കോപ്പൽ പാടും തന്നെ. ചി
ലേടത്തു കുന്നുകൾ മെല്ലേ കടലിലേക്കു ചായുകയും മറ്റേടത്തു കടലോ

* സമഭൂമി കായലുകളെകൊണ്ടു പറഞ്ഞുതു നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-4_1877.pdf/95&oldid=186689" എന്ന താളിൽനിന്ന് ശേഖരിച്ചത്