ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 102 —

A SHORT HISTORY OF CYPRUS.

കുപ്രദ്വീപിന്റെ ചരിത്രച്ചുരുക്കും.

നമ്മുടെ ചക്രവൎത്തിനിയും റൂമിസുല്ത്താനും 1878 ജൂൻ 4ാം൹ തമ്മിൽ
ചെയ്ത ഉടൻപടി പ്രകാരം തുൎക്കർ കുപ്രദ്വീപിനെ 1878 ജൂലായി 15ാം൹
അംഗ്ല കാൎയ്യസ്ഥന്മാൎക്കു ഭരമേല്പിച്ചു. മദ്ധ്യതരന്യാഴിയുടെ കിഴക്കേ മൂല
ക്കൽ കിടക്കുന്ന ൟ ദ്വീപിന്നു പണ്ടു കുപ്രൊസ് എന്നും ഇപ്പോൾ നവ
യവനഭാഷയിൽ കിപ്രോ എന്നും തുൎക്കിയിൽ കിബ്രിസ് എന്നും പേരുകൾ
നടപ്പു. ഇംഗ്ലിഷ്‌ക്കാർ അതിനെ സൈപ്രസ് എന്നു വിളിച്ചു വരുന്നു.
അതിന്നു മുക്കോണിച്ച വടിവും 140 നാഴിക നീളവും 5 തൊട്ടു 50 വരെ
അകലവും 3460 □ നാഴികയും 220,000 നിവാസികളും കാണുന്നു. ദ്വീപു
കാരിൽ മുക്കാൽ പങ്കു ക്രിസ്ത്യാനരും ശേഷം മുഹമ്മദീയരും അത്രേ.
നിക്കോസിയിൽ മാത്രം മുഹമ്മദീയർ അധികമായി പാൎത്തു വരുന്നു.

ആ ദ്വീപിന്റെ ചരിത്രത്തെ ചുരുക്കത്തിൽ പറവാൻ ആശിക്കുന്നു.
യഫത്തിന്റെ മകളുടെ മക്കളിൽ ഒരുത്തൻ കിതി എന്ന പുരിയെ
അവിടെ സ്ഥാപിച്ചു പോൽ. പിന്നേ ചുറുചുറുപ്പും കച്ചവടമിടുമയും
ഉള്ള പൊയ്നീക്യർ എന്ന ശേം വംശക്കാർ ആ ദ്വീപിനെ കൈക്കലാക്കി
അതിലേ മലകളിൽനിന്നു ചെമ്പയ്യിർ കുഴിച്ചെടുപ്പിച്ചു അവിടെയുള്ള
മരംകൊണ്ടു ഉരുക്കൾ വൈപ്പിച്ചു യൂരോപ്പ ആസ്യ അഫ്രിക്ക എന്നീ ഖ
ണ്ഡങ്ങളോടും ഭാരതഖണ്ഡത്തോടും കച്ചവടം നടത്തി പോന്നു. കുപ്ര
യിലേ ഉരുത്തച്ചന്മാർ നിനിവേ നഗരത്തോളം പോയി അതിൽ വാഴുന്ന
സെമീരമിസ് രാജ്ഞിക്കായി ഫ്രാത്തു നദിയിൽ ഓടത്തക്ക മരക്കലങ്ങളെ
ചമെച്ചു കൊടുത്തു. പൊയ്നീക്യർ ക്രൂരമുള്ള അഷ്ടരോത്തു എന്ന കാളി
സേവയെ ദ്വീപോളം കൊണ്ടുവന്നു പാഫൊസ്, അമഥുന്തു, ഇദാലി
യോൻ എന്ന സ്ഥലങ്ങളിൽ അവൾക്കു നിവേദ്യത്തറകളെ എടുപ്പിച്ചു.

അതിൽ പിന്നേ നെഞ്ഞൂറ്റവും അത്യുത്സാഹവും ഉള്ള യവനർ ആ
ദ്വീപിൽ അവിടവിടേ പാണ്ടിശാലകളെ കെട്ടി ക്രമത്താലേ നഗരങ്ങൾ
ഉണ്ടാക്കി കൂട്ടം കൂട്ടമായി കുടിയേറുവാൻ വന്ന ശേഷം യവനഭാഷ എ
ബ്രായ ഭാഷയോടു കലരുകയും അഷ്ടരോത്തിന്റെ സേവെക്കു പകരം
കാമദേവിയുടെ 1) സേവ നടപ്പാകയും ചെയ്തു. കാലം ചെല്ലമളവിൽ
യവനർ പൊയ്നീക്യരുടെ കച്ചവടത്തെ മുഴുവൻ കൈക്കലാക്കിക്കുളഞ്ഞു.

പൊയ്നീക്യർ അടുത്ത കരപ്രദേശത്തിൽ ഒരു സ്വന്ത രാജ്യത്തെ സ്ഥാ
പിച്ചപ്പോൾ അവർ മഹത്വമുള്ള തൂർ നഗരം എന്ന രാജധാനിയിൽ

1) രോമർ വേനുസ് (Venus-അംഗ്ലയുച്ചാരണം വീനസ്) എന്നും യവനർ അപ്രൊദീതെ
(Aphrodite) എന്നും വിളിച്ച കാമദേവിയായ ശുക്രദേവി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/110&oldid=188115" എന്ന താളിൽനിന്ന് ശേഖരിച്ചത്