ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 106 —

യില്ല എന്ന വാക്കു പ്രകാരം കണ്ടെത്തിയ ഇടിവിടങ്ങളെ പണിയിച്ചു
നന്നാക്കുവാൻ വളരെ പ്രയാസപ്പെട്ടു. എന്നാൽ ഇസ്തംബൂലിലേ ചക്ര
വൎത്തികൾക്കു ക്രൂശുയുദ്ധങ്ങൾകൊണ്ടു തട്ടിയ ഞെരിക്കത്തോടു കൂടെ പ
ന്ത്രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ ആ ദ്വീപിലേ നാടുവാഴിയായ കൊം
നേനൻ 1) എന്ന തിരുവപ്പാടു ആ ദ്വീപിലേ വാഴ്ചയെ തനിക്കാക്കി. പര
ന്ത്രീസ് ഇംഗ്ലന്തു എന്ന രാജ്യങ്ങൾ ചെന്താടിയൻ ഫ്രിദ്രിൿ എന്ന ഗൎമ്മാ
നചക്രവൎത്തിയോടു കൂടെ ക്രൂശുപടെക്കു പുറപ്പെട്ടപ്പോൾ ആ മടയൻ
സിംഹഹൃദയനായ രിച്ചാൎദ്ദ് എന്ന അംഗ്ലക്കോന്റെ ചില കപ്പൽ കോൾ
കൊണ്ടു കുപ്രയിലേക്കു തള്ളപ്പെട്ടതറിഞ്ഞു സഹായം ചെയ്യാതെ അവ
റ്റെ പിടിച്ചു കൊള്ളയിട്ടു. പാളിക്കത്തുന്ന എരിച്ചലോടു സിംഹഹൃദയൻ
തന്റെ പട എല്ലാം കൂട്ടി കൊംനേനന്റെ ചില്വാനപടകളോടു എതി
ൎത്തു കരക്കവൎച്ചക്കാരനെ സിംഹാസനത്തിൽനിന്നു ഉന്തി തള്ളി അംഗ്ല
കൊടിയെ രാജധാനിയിൽ പറപ്പിച്ചു ആ ദ്വീപു അംഗ്ല കൂറുപാടു ആക്കി
കല്പിച്ചു ബെരംഗാരിയ എന്ന നവരയിലേ കുമാരിയേ അവിടെ വെച്ചു
വേളി കഴിക്കയും 2) ചെയ്തു.

രിച്ചാൎദ്ദ് 1191 കപ്പലോടി ജുൻ 8൹ നു പ്തൊലൊമാജിസിന്റെ മുമ്പിൽ
നങ്കൂരം ഇട്ടു സലദീൻ സുല്ത്താനെ ജയിച്ചു പരന്ത്രീസ്സുകാരനായ ലൂസി
ഞ്ഞാനിലേ, ഗീദോ എന്നവന്നു കുപ്രദ്വീപിനെ സ്വന്തമായി കൊടുത്തു 3).
1473 ആ സ്വരൂപം അന്യം മുട്ടി പോയി. അതിലേ രാജാക്കൾ പ്രാപ്ത
ന്മാരും ധീരപരാക്രമശാലികളും ആയതിനാൽ സ്വസ്ഥതയോടു കൂട ധ
നപുഷ്ടി പെരുകി വന്നു. മതകാൎയ്യത്തിൽ ഉത്സാഹം ജനിച്ചു കാമദേവി
കോട്ടങ്ങളുടെ ഇടിവിടത്തിൽ വമ്പിച്ച പള്ളികളും മഠങ്ങളും ഉയൎന്നു വന്നു.
മുസൽമന്നരുടെ ഉപദ്രവം പൊറുത്തുകൂടാതെ ഫലിഷ്ടിയ നാട്ടിൽനിന്നു
ഓടി വന്ന സന്ന്യാസികൾക്കു ആ ദ്വീപു ഒതുക്കിടം ആയിതീൎന്നു.

1473 യാക്കോബ് എന്ന ഒടുക്കത്തേ രാജാവിന്റെ വിധവ ചൊൽ
കൊണ്ട വെനേത്യാന രക്ഷാപുരുഷനായ മർക്കൊ കൊൎന്നാരോ 4) എന്ന
വന്റെ പെരിം പേരമകൾ ആകകൊണ്ടു വെനേത്യാന ജനക്കോയ്മ ആ
ദ്വീപു തങ്ങൾക്കാകുന്നു എന്നു ചൊല്ലി കൈവശപ്പെടുത്തി പണം ഉണ്ടാ
ക്കുന്ന വിദ്യയെ മാത്രം ആശ്രയിച്ചു കാടുകളെ വെട്ടിച്ചു നാട്ടിന്നും ജന
ങ്ങൾക്കും വാട്ടം തട്ടിച്ചു. ആ ദ്വീപിൽനിന്നു അതിന്റെ പാലനത്തി
നായിട്ടുള്ള ചെലവു കഴിച്ചു അവർ കാലത്താൽ പത്തുലക്ഷം പൊൻ
പത്താക്കു ലാഭം ഉണ്ടാക്കും.

1453 മേയി 28൹ ഇസ്തംബൂൽ രണ്ടാം മൊഹമെദിന്റെ അധികാര

1) Komnenus. 2) Berengaria of Navarra. 3) Ptolemais, Guido de Lusignan.
4) Marco, Cornaro, Doge of Venice.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/114&oldid=188124" എന്ന താളിൽനിന്ന് ശേഖരിച്ചത്