ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 128 —

ങ്ങളിൽ ഏറ്റവും വയസ്സുള്ളതു. ആകാശ ഭൂമിയും ഒഴിഞ്ഞു പോയാലും
എന്റെ വചനം ഒഴിഞ്ഞു പോകയില്ല, എന്നു ലോകരക്ഷിതാവു പറ
യുന്നു. ആകയാൽ സകല പുസ്തകങ്ങളിൽ വെച്ചു ഈ സദ്വേദം പ്രമാ
ണവും വറ്റിപ്പോകാത്ത ഒരുറവും നിത്യം കായ്ക്കുന്ന ഒരു വൃക്ഷവും തന്നെ
എത്രത്തോളം കായി പറിച്ചാലും അത്രത്തോളം പുതുതായി കാച്ചു കാണു
ന്ന കല്പവൃക്ഷം എന്ന ജീവവൃക്ഷം ഇതേ.

ദൈവവചനമാകുന്ന ഈ തിരുവെഴുത്തുകളെ വായ്പിൻ!! ഈ വില
യേറിയ പുസ്തകത്തെ സ്നേഹിപ്പിൻ. അതിൽ കിടക്കുന്ന രക്ഷാമാൎഗ്ഗത്തെ
അന്വേഷിപ്പിൻ തിരുവെഴുത്തുകളെ ശോധന കഴിച്ചു ഒത്തു നോക്കി ആ
രായുവിൻ. ദൈവവചനത്തിൽ വിശ്വസിപ്പിൻ വിശ്വസിക്കാത്തവൻ
ശിക്ഷാവിധിയിൽ അകപ്പെടും.

൧. ഹാ! യേശു ആത്മ വൈദ്യനേ.

തീൎത്താലും മനോ രോഗത്തെ!
ദീനങ്ങൾ എണ്ണിക്കൂടുമോ?
സൎവ്വ ഔഷധം നിൻചൊൽ ഗുരോ!

൨. ഞാൻ ചെവിടൻ ദൈവച്ചൊൽ

അനുസരിച്ചു വന്നപോൽ
എൻ ചെവി നല്ല വിത്തിന്നു
തുറന്നാൽ എത്ര നല്ലതു. G. W.

HATING THE NAME OF JESUS.

യേശുനാമ ദ്വേഷി.

ഈ നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗൎമ്മാന്യരാജ്യത്തു ധനവും മാന
കീൎത്തിയുമുള്ളൊരാൾ കഠിനദീനത്തിൽ വലെഞ്ഞു കിടന്നപ്പോൾ തനി
ക്കു മുമ്പു മുഖപരിചയമുള്ള ഒരു ഉപദേഷ്ടാവു തന്റെ അടുക്കൽ വരു
ന്നതിൽ സമ്മതപ്പെട്ടു അദ്ദേഹവുമായി സംഭാഷണം തുടങ്ങിയതാവിതു:
എന്റെ പ്രിയ ഉപദേഷ്ടാവേ! ഞാൻ ഇപ്പോൾ ഈ ലോകത്തെ വിട്ടു
പോകേണമെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തങ്ങളുമായി ഭക്തി
യുള്ള സംഭാഷണം കഴിപ്പാൻ വളരെ ആശിക്കുന്നു, എന്നാൽ വെറുതെ
അദ്ധ്വാനിക്കാതിരിക്കേണ്ടതിന്നു ഞാൻ ആദ്യം ഒന്നിനെ അപേക്ഷിക്കു
ന്നു; ആയതു യേശു ക്രിസ്തുവിനെ തൊട്ടു കേൾപ്പാൻ എനിക്കു മനസ്സി
ല്ലാ എന്നു തന്നെ."

ഇതിനെ നിങ്ങൾ ആദിയിൽ തന്നെ പറഞ്ഞതു എത്രയും നന്നു,
ഞാനോ യേശുവിനെക്കൊണ്ടു തന്നെ ഒന്നാമതായി നിങ്ങളോടു പറവാൻ
ഒരുങ്ങിയിരുന്നു; എങ്കിലും ഭക്തിയുള്ള സംഭാഷണം ഇനിയും പലതുണ്ടാ
കകൊണ്ടു നാം ദൈവത്തെ കുറിച്ചു സംസാരിക്കാമല്ലോ എന്നു ഉപദേ
ഷ്ടാവു ഉത്തരം പറഞ്ഞു.

കാൎയ്യം തന്നെ ഞാൻ പരമദൈവത്തെ ഏറ്റവും വണങ്ങുന്നു. അവ
നെ പറ്റി കേൾപ്പിക്കുന്നതിനെ എല്ലാം അതിസന്തോഷത്തോടെ കേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/136&oldid=188174" എന്ന താളിൽനിന്ന് ശേഖരിച്ചത്