ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

൨. ഏതു നേരത്തും തനിക്കു വേണ്ടി പ്രാൎത്ഥനകളാലും ക്രട്ടുപോരാളികളായ എല്ലാ വിശുദ്ധ
ൎക്കു വേണ്ടി യാചനകളാലും ആത്മാവിലും പ്രാൎത്ഥിക്കയും അതിന്നായ്തന്നെ ജാഗരിക്കയും സകല
അഭിനിവേശം പൂണ്ടു നില്ക്കയും വേണ്ടു.

൩. മേൽ പറഞ്ഞുവണ്ണം കൎത്താവിലും അവന്റെ ഊക്കിൻ ബലത്തിലും ശക്തിപ്പെടുകയും
ദൈവത്തിന്റെ സൎവ്വായുധവൎഗ്ഗത്തെ ധരിക്കയും അഭിനിവേശത്തോടു ഉണൎന്നു പ്രാൎത്ഥിക്കയും
ചെയ്താൽ ദുൎദ്ദിവസത്തിൽ പിശാചിനെയും ദുഷ്ടാത്മസേനയെയും എതിൎത്തു സകലത്തെ സമാ
പിക്കയല്ലാതെ ജയശാലിയായി നില്ക്കാം.

൪. യേശുക്രിസ്തന്റെ നല്ല ഭടന്മാരായി നിങ്ങളും കൂട കഷ്ടപ്പെടുക. പട ചേൎത്തവന്റെ
പ്രസാദത്തിന്നായി പടയാളികൾ ആരും സംസാരകാൎയ്യങ്ങളിൽ കുടുങ്ങി പോകുന്നില്ലല്ലോ; പി
ന്നെ ഒരുത്തൻ മല്ലു കെട്ടിയാലും ധൎമ്മപ്രകാരം പോരാടായ്കിൽ കിരീടം അണികയില്ല. 1) അങ്കം
പൊരുന്നവൻ ഒക്കയും എല്ലാം വൎജ്ജിക്കുന്നു... ആകയാൽ ഞാൻ നിശ്ചയം ഇല്ലാതപ്രകാരം അ
ല്ല ഓടുന്നു, ആകാശം കത്തുന്നപ്രകാരം അല്ല മുഷ്ടി ചുരുട്ടുന്നു, എന്റെ ശരീരത്തെ കമെച്ചു
അടിമയാക്കുകയത്രേ ചെയ്യുന്നു. 2°) ക്രിസ്തനെയും അവന്റെ പുനരുത്ഥാനശക്തിയെയും മരിച്ച
വരുടെ എഴുനീല്പിനോടു എത്തുമോ എന്നിട്ടു അവന്റെ മരണത്തോടു എന്നെ അനുരൂപനാക്കി
ക്കൊണ്ടു അവന്റെ കഷ്ടാനുഭവങ്ങളിലെ കൂട്ടായ്മയെയും അറിവാനും തന്നെ (യത്നിക്കുന്നു).
അതു ലഭിച്ചു കഴിഞ്ഞു എന്നോ, തികവോടു എത്തിപ്പോയി എന്നോ അല്ല ഞാൻ ക്രിസ്തനാൽ പി
ടിക്കപ്പെട്ടതുകൊണ്ടു അതിനെ പിടിക്കുമോ എന്നിട്ടു ഞാൻ പിന്തുടരുകേയുള്ളൂ.... പിന്നിട്ടവറ്റെ
മറന്നും മുമ്പിലേവ തേടി മുല്പുക്കും ദൈവം മുകളിൽ വിളിച്ച വിളിയുടെ വിരുതിനെ ലാക്കാക്കി
ക്രിസ്തയേശുവിൽ പിന്തുടരുന്നു 3) എന്നു അപോസ്തലനായ പൊൽ തന്നെക്കൊണ്ടു എഴുതുന്നപ്രകാ
രം നാമും നമ്മെകാണ്ടു സുബോധമായി എണ്ണി അദ്ധ്വാനിച്ചു സകലത്തെ സമാപിച്ചിട്ടു ദൈവ
മഹത്വത്തിനായി ജഡരക്തപിശാചുദുഷ്ടാത്മസേനകളുടെ മേൽ ജയംകൊള്ളേണ്ടതിന്നു കൃപാ
വാരിധിയായ ദൈവം നമുക്കേവൎക്കും ഈ പുതിയ ആണ്ടിൽ കരുണ നല്കേണമേ. ആമെൻ

വത്സലകവിജ്ഞൻ എന്നവർ നമ്മുടെ അപേക്ഷപ്രകാരം ദയയാൽ ചമെച്ച പാ
ട്ടിനെ സ്ഥലം പോരായ്കകൊണ്ടു ഫിബ്രുവെരി പ്രതിയിൽ മാത്രം അച്ചടിച്ചു കൂടുകയാൽ ഉണ്ടായ
താമസത്തെ പൊറുത്തുകൊള്ളേണ്ടതിന്നു അവിധ പറയുന്നു.

THE REV. JACOB RAMAVARMA.

യാക്കോബ് രാമവമൻ.*

ഒരു ഹിന്തുപാതിരിയുടെ ജീവിതം

ആയിരത്തെണ്ണൂറ്റമ്പത്താറാം വൎഷം (൧൮൫൬) സപ്തമ്പ്രമാസം
൩ാം ൹ കണ്ണൂരിലേ മിശിയോൻ സഭെക്കു ഒരു വിശേഷ ദിവസം ആയി
രുന്നു. കാരണം ആ ദിവസത്തിൽ ബാസൽ മിശിയോൻ സംഘത്തോടു
സംബന്ധിച്ച പാതിരി സായ്പന്മാർ ഓർ ഉപദേശിയെ ഹസ്താൎപ്പണ
ത്താൽ സുവിശേഷഘോഷണത്തിനും സഭാശുശ്രഷെക്കും വേൎത്തിരി

1) ൨ തിമോത്യൻ ൨, ൩. 2) ൧ കൊരിന്തർ ൯, ൨൫, ൨൬. 3) ഫിലിപ്പ്യർ ൩, ൧൦. ൧൫.

*ഗൎമ്മാനയിലേ കരല്സരൂവിൽ പാൎക്കുന്ന ക്രിസ്ത്യൻ ൟരിയോൻ ഉപദേഷ്ടാവു മുഖവുര
യും സമാപ്തിയും ഒഴികേ മേലുള്ള ജീവചരിത്രത്തെ നേരെ പകൎത്തിരിക്കുന്നു. അതിൽ പറ
യുന്ന ആളുകൾ ൟ സമയത്തു ഏറക്കുറ എല്ലാം മരിച്ചായിരിക്കും എന്നൂഹിക്കയാൽ ഇപ്പോൾ മാ
ത്രം ഇതിനെ പ്രസിദ്ധമാക്കുവാൻ തുനിയുന്നുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/15&oldid=187903" എന്ന താളിൽനിന്ന് ശേഖരിച്ചത്