ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 142 —

ധം ക്ഷമകൊടുക്കയും ചെയ്തു. എന്നിട്ടും അന്നു തൊട്ടു അവളിൽ അധി
കം സംശയം ജനിച്ചു പോന്നു.

31. ക്രി. മു. അക്തിയും എന്ന സ്ഥലത്തു വെച്ചു അന്തോന്യന്നും ഒക്താ
വ്യന്നും തമ്മിലുണ്ടായ യുദ്ധത്തിൽ ഒക്താവ്യൻ ജയം കൊണ്ടു ഏകഛത്ര
ധിപതിയായ്തീൎന്നു* അന്നു മുതൽ കൈസർ എന്നും ഔഗുസ്തൻ എന്നും
ഉള്ള മാനപ്പേർ പൂണ്ടു കൊള്ളുകയും ചെയ്തു. അന്തോന്യൻ തോല്ക്കകൊ
ണ്ടു ഹെരോദാ തന്റെ ഭാവിയെ കുറിച്ചു സംശയിച്ചപ്പോൾ ഒരു വിധം
തടവിലിരുന്ന അലക്ക്സന്ത്ര വൃദ്ധനായ ഹിൎക്കാൻ എന്ന തന്റെ അഛ്ശനോ
ടു: ഹെരോദാ നിങ്ങളേയും കൊല്ലുവാൻ ഭാവിക്ക കൊണ്ടു നാട്ടിൽനിന്നു
ഓടിപ്പോകേണം എന്നു പറഞ്ഞതു കേട്ട ഹിൎക്കാൻ അറവി രാജാവിനോ
ടു തന്നെ കൈക്കൊള്ളേണ്ടതിന്നു എഴുതി അപേക്ഷിച്ചു. ഈ കത്തു കൊ
ണ്ടുപോകുന്നവൻ അതിനെ ഹെരോദാവിന്നു കാണിച്ചു അവൻ അതു
തുറന്നു വായിച്ചു എങ്കിലും അങ്ങോട്ടു അയച്ചു മറുപടിയും തനിക്കു കാ
ണിപ്പാൻ കല്പിച്ചു. ആ മറുപടി കണ്ട ശേഷം കിഴവനായ ഹിൎക്കാനെ
വരുത്തി ശിരഛ്ശേദം കഴിപ്പിച്ചു താനും. (ക്രി. മു. 30) (ശേഷം പിന്നാലെ.)

A MEDITATION.

7. വേദധ്യാനം.

യഹോവായുടെ നാമം ഊക്കേറും ഗോപുരം; അതിലേ നീതിമാൻ
മണ്ടിക്കൊണ്ടു ഉയരേ സുഖിക്കും. സദൃ. ൧൮, ൧0.

ദൈവത്തെ പരിചയായി കിട്ടിയവൻ തനിക്കു വിരോധമായ്വരുന്ന
യാതൊരു തിന്മയിൽ പേടിച്ചു പോകാ. എന്നാലും വിരോധിയുടെ കോ
പക്രോധങ്ങളിലും ഭയപ്പെട്ടു ആപത്തിലും ശങ്കിച്ചു വിറെക്കുന്ന ആളുക
ളുണ്ടു. ദൈവഭക്തിയുള്ളവനോ ദാവീദ് രാജാവെ അനുസരിച്ചു പറയു
ന്നിതു: ദൈവം എന്റെ പക്ഷത്തിൽ ഉള്ളതുകൊണ്ടു മനുഷ്യൻ എന്നോ
ടു ചെയ്യുന്നതിനെ ഞാൻ ഭയപ്പെടുകയില്ല; (സങ്കീ. ൧൧൮, ൬) ആപത്തു
കളിൽ ഭയം തോന്നുമ്പോൾ വിശ്വാസികൾ ദൈവം നമുക്കാശ്രയവും
ബലവും ആകുന്നു എന്നുറപ്പിച്ചു ക്ലേശങ്ങളിൽ അവനത്രേ തുണ എന്നു
ഏറ്റം കാണപ്പെടുന്നു അതുകൊണ്ടു ഭൂമി മാറുകിലും സമുദ്രമദ്ധ്യേ മലകൾ
കുലുങ്ങിയാലും (സങ്കീ. ൪൬, ൨.൩.) നാം ഭയപ്പെടുകയില്ല. ദൈവം ത
ന്നെ ചങ്ങാതിയും തുണയും പരിചയും സഹായക്കാരനും ആയിരുന്നാൽ
ഭയം ഒട്ടും അരുതു. കഷ്ട ഞെരുക്കങ്ങളുടെ ഇരുട്ടു മൂടൽ പോലെ ഇറങ്ങി
യാലും മരണതിമിരം അടുത്താലും ജീവനുള്ള യഹോവ തന്നെ വിശ്വാ

*കേരളോപകാരി 104ാം ഭാഗം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/150&oldid=188204" എന്ന താളിൽനിന്ന് ശേഖരിച്ചത്