ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 194 —

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

I. RELIGIOUS RECORD വൈദികവൎത്തമാനം.

THE JUBILEE-SINGERS മഹോത്സവഗീതക്കാർ.

ഈ ഭൂമിയിൽ എങ്ങും നിറഞ്ഞ മനുഷ്യർ ചെയ്യുന്ന തിന്മയും ഭോഷവും എത്ര! ദൈവം ദോ
ഷത്തെ പ്രവൃത്തിക്കുന്നവരെ എങ്ങനെ എങ്കിലും ശിക്ഷിച്ചാലും അവരുടെ ദുഷ്കൎമ്മത്തെ നന്മെ
ക്കായി മാറ്റുന്നുണ്ടു. എല്ലാ കൊടൂരങ്ങളിൽ യേശു ക്രിസ്തന്റെ ക്രൂശാരോഹണം അതിഭയങ്കരമു
ള്ളതല്ലോ. ദുഷ്പ്രവൃത്തിക്കാരെ താൻ തക്കവണ്ണം നീതിയോടെ ശിക്ഷിച്ചിരിക്കേ ആ അരുകുല
യാൽ ലോകത്തിന്നു നിത്യരക്ഷയെ ഉളവാക്കുവാൻ തിരുമനസ്സുണ്ടായിരുന്നു. ഇങ്ങനെ എല്ലാ
ദോഷത്തിന്റെ അവസ്ഥ. ദോഷം ചെയ്യുന്ന ഏവന്നും ഹാ കഷ്ടം. ദോഷത്തെ അനുഭവിക്കു
ന്നവൎക്കോ നീതിയും കരുണയും സൎവ്വശക്തിയും ഉള്ള ദൈവം ആയതിനെ വല്ലവിധത്തിൽ ന
ന്മെക്കായി മാറ്റിക്കൊടുക്കും.1)

ആ ഏറിയ തിന്മകളിൽ ഒന്നു അടിമപ്പാടു തന്നെ. എന്നാൽ ക്രിസ്തീയ വേദപുസ്തകത്ത
ലും ലോകചരിത്രത്തിലും കാണുന്നപ്രകാരം ഭൂമിയിൽ എങ്ങും നടപ്പായ അടിമപ്പാടിനെയും അ
തിന്നു ഇട ഉണ്ടാക്കിയ സംഗതികളെയും കുറിച്ചു ഇപ്പോൾ പറവാൻ പോകുന്നില്ല. അമേരി
ക്കാഖണ്ഡത്തിലേ അടിമപ്പാടിനെ കൊണ്ടേ പറവാൻ ആഗ്രഹിക്കുന്നുള്ളൂ.

1. The Thraldom of the Indians ഇന്ത്യാനരുടെ അടിമപ്പാടു.

അമേരിക്കു എത്രയും വമ്പിച്ച ഭൂഖണ്ഡം ആയിരിക്കേ യൂരോപ്യൎക്കു അതിനെക്കൊണ്ടു പ
തിനഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിൽ മാത്രം അറിവു കിട്ടിയുള്ളൂ. ആ ഖണ്ഡത്തെ കണ്ടെത്തിയ പ്രകാരം കേരളോപകാരി 1878, 107ാം ഭാഗത്തു സൂചിപ്പിച്ചു. ആയതു പെരുത്തു വിസ്തീൎണ്ണമു
ള്ളതാകയാൽ അതിന്റെ ദീപുകളും കരപ്രദേശവും അറിയേണ്ടതിനു പല വൎഷങ്ങൾ ചെന്നു.
കാൎയ്യസൂക്ഷ്മത്തിൽ താല്പൎയ്യമുള്ളവൎക്കു ഒരു സൂചകം അടിയിൽ വെച്ചിരിക്കുന്നു.2) ഹിസ്പാന്യർ
കണ്ടെത്തിയ ദീപുകളെയും നാട്ടുകളെയും എല്ലാം തങ്ങളുടെ കോയ്മയുടെ പേരിൽ കൈക്കലാ
ക്കി എതിൎത്തു നില്ക്കുന്നവരോടു മറുത്തു പൊരുതു അവരെ ജയിച്ചതല്ലാതെ പുതിയ ഖണ്ഡത്തിലു
ള്ള സമ്പത്തിനെക്കൊണ്ടു കേട്ട അനേക ഹിസ്പാന്യരും അവിടേക്കു പോയി കുടിയേറിയപ്പോൾ

1) 1 മോശേ 50, 14.

2) അമേരിക്കാഖണ്ഡത്തിന്റെ വടക്കേ അംശത്തിലേ കടല്പുറത്തെ ഫ്ലോരിദ വരെക്കും ഇം
ഗ്ലിഷ്കാരും അവിടെ തൊട്ടു തെൻ അമേരിക്കയുടെ വടക്കേ കരയിലുള്ള കിഴക്കേ മുനമ്പോളം
ഹിസ്പാന്യരും ബ്രസീല്യയെ പൊൎത്തുഗീസരും അമേരിക്കയുടെ പടിഞ്ഞാറെ കര ഹിസ്പാ
ന്യരും കണ്ടെത്തിയതു. കൊലുമ്പൻ 1492 ഗ്വാനഹാനി, കൂബ, ഹായിതി (=സൻ ദൊമിംഗോ,
ഹിസ്പാന്യോല) എന്ന ദ്വീപുകളും, 1493 കറായിബ ദ്വീപുകൂട്ടത്തെയും ജമായിക്ക ദ്വീപിനെ
യും, 1498ഇൻ പിങ്കാലത്തു പടിഞ്ഞാറെ ഇന്ത്യ എന്ന പേർ കൊണ്ട ദ്വീപുസഞ്ചയത്തിന്റെ തെ
ക്കേ അറ്റത്തു കിടക്കുന്ന ത്രിനിദാദ് ദ്വീപിനെയും അതിനടുത്ത തെക്കേ അമേരിക്കയുടെ വ
ടക്കേ കരയിൽ ഒരിനൊക്കോ നദിയേയും, 1502 തെൻ അമേരിക്കയുടെ വടക്കേ കരയേയും
കണ്ടെത്തി. മറ്റോരോ ഹിസ്പാന്യർ 1512 വടക്കേ അമേരിക്കയുടെ തെക്കേ തീരത്തുള്ള ഫ്ലോ
രിദ അൎദ്ധദ്വീപിനെയും, 1517 യുക്കതാൻ അൎദ്ധദ്വീപിനെയും, 1518 മെക്ഷിക്കോ രാജ്യത്തേ
യും, 1526 പെരുവേയും, 1530 അമേരിക്കയുടെ തെക്കേ മുനമ്പിനേയും, 1535 ചിലിയേയും, 1536
കലിഫൊൎന്നിയ അൎദ്ധദ്വീപിനെയും കണ്ടെത്തി. പൊൎത്തുഗീസരോ 1500 ഭാരതഖണ്ഡത്തിലേ
ക്കുള്ള കപ്പൽയാത്രയിൽ അധികം പടിഞ്ഞാറോട്ടു ഓടിയതിനാൽ ബ്രസീല്യയെ യദൃഛ്ശയാ ക
ണ്ടതു. ഇംഗ്ലിഷ്കാർ ആകട്ടേ ന്യൂഫൌന്ത്‌ലന്തും സൻജൊൻ ദ്വീപിനേയും വടക്കേ അമേരി
ക്കയുടെ കിഴക്കു കരയും തെക്കുള്ള കടപ്പുറത്തെ ഫ്ലോരിദ വരെക്കും നല്ലപ്പോൾ കണ്ടു പിടി
ച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/202&oldid=188317" എന്ന താളിൽനിന്ന് ശേഖരിച്ചത്