ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 202 —

ഞ്ഞെടുപ്പാൻ കഴിവില്ലായ്കകൊണ്ടു ബെത്ലഹേമിൽ മശീഹ ജനിച്ചു എ
ന്ന ശ്രുതിയെ പരത്തുന്നതിനാൽ ജനത്തിൽ ഇളക്കവും ദ്രോഹവും സം
ഭവിക്കും എന്നു ഹെരോദാ പേടിച്ചു നടുങ്ങി ജനങ്ങൾ തന്നെ ഏറ്റവും
വെറുക്കുന്നതുകൊണ്ടു അവരിൽ മക്കാബ്യക്കൊതി തിരികെ ഉദിപ്പാൻ
സംഗതി വന്നാൽ തന്നെ സിംഹാസനത്തിൽനിന്നു തള്ളിക്കുളയും എന്നു
തനിക്കു ബോധം വന്നു. പറീശർ രോമകൈസൎക്കു അധീനമായി വരേ
ണ്ടതിന്നു കഴിപ്പാനുള്ള ആണയോടു എത്ര വിരോധം കാണിച്ചു എന്നു
ഹെരോദാ ഓൎത്തതുമൊഴികെ കൈസരോടു ചെയ്യേണ്ടുന്ന ഈ ആണയും
ചാൎത്തലും എല്ലാ മക്കാബ്യപക്ഷക്കാൎക്കു ഏറ്റവും അനിഷ്ടം ജനിപ്പിച്ചു
എന്നും മശിഹയെ കുറിച്ചുള്ള ആശ ജനങ്ങളിൽ ജീവിച്ചിരിക്കുന്നു എന്നും
അജ്ഞാനകോയ്മ ദൈവജനത്തെ ഭാരപ്പെടുത്തുന്തോറും അവൎക്കു എദോ
മ്യരിൽനിന്നും രോമിൽനിന്നും വിടുവിക്കുന്ന മശീഹയെ കുറിച്ചുള്ള ആശ
മേൽക്കുമേൽ വൎദ്ധിക്കുന്നു എന്നും നല്ലവണ്ണം ബോധിച്ചു. ഇതിൻ നിമി
ത്തം മശീഹ ജനിച്ചു എന്നൊരു ശ്രുതികൊണ്ടു യഹൂദർ തനിക്കു വിരോ
ധമായി ഉളവാക്കുവാൻ ഭാവിക്കുന്ന കൂട്ടുകെട്ടു മാഗരുടെ സഹായത്താൽ
വെളിപ്പെട്ടു വരും എന്നു കരുതി അവരോടു: നിങ്ങൾ പോയി ജനിച്ച മ
ശീഹയെ അന്വേഷിച്ചു വണങ്ങീട്ടു വീണ്ടും എന്റെ അടുക്കൽ വന്നു കാ
ൎയ്യത്തെ അറിയിപ്പിൻ എന്നു വളരെ താല്പൎയ്യമായി പറഞ്ഞയച്ചു. ഈ യു
ക്തിയുള്ള പ്രവൃത്തി ഹെരോദാവിന്റെ ക്രൂരവും, സംശയവും ഉള്ള സ്വഭാ
വത്തിനു എത്രയോ പറ്റുന്നു. മാഗർ വരാഞ്ഞതിനാൽ തന്നെ അവ
ന്നു മുമ്പെ ഉണ്ടായ സംശയം നിശ്ചയമായ്തീൎന്നു. ഈ കാൎയ്യത്തെ പറ്റി
ശോധന ചെയ്വാൻ വേണ്ടുന്ന സഹായികൾ ഇല്ലാഞ്ഞതുകൊണ്ടു ശത്രു
ക്കളെ യദൃഛ്ശയാ നശിപ്പിക്കേണം എന്നു തോന്നി ബെത്ലഹേമിലേ രണ്ടു
വയസ്സിന്നു കീഴ്പെട്ടുള്ള ആണ്പൈതങ്ങളെ കൊല്ലിച്ചു. പെട്ടെന്നു നടത്തി
യ ഈ ഭയങ്കര പ്രവൃത്തിയാൽ ശത്രുക്കൾക്കു അവരുടെ ആഗ്രഹത്തെ സാ
ധിപ്പിക്കുന്ന കുട്ടിയുടെ മേലുള്ള ആശയെ ഇല്ലായ്മയാക്കുകയും മേലാൽ
അവരുടെ മത്സരഭാവത്തെ തകൎപ്പാൻ തക്കവണ്ണം താൻ പോരും എന്നു
കാണിക്കയും ചെയ്തു. ഇങ്ങിനെ മുരം പാപിയും ശവക്കുഴിക്കടുത്തവനുമാ
യ ഹെരോദാ തന്റെ പാപങ്ങളെ ക്ഷമിച്ചു കൊടുക്കുന്ന രക്ഷിതാവിനെ
അന്വേഷിച്ചു കണ്ടെത്തുന്നതിന്നു പകരമായി അവനെ സംഹരിപ്പാൻ
വേണ്ടി കുറ്റമില്ലാത്ത അനേക കുട്ടികളുടെ രക്തത്തെ ചിന്നിച്ചു. അവൻ
ബെത്ലഹേമിൽ നടത്തിയ രാക്ഷസ പ്രവൃത്തി ജനങ്ങൾക്കു അത്ര അത്യാ
ശ്ചൎയ്യം ജനിപ്പിച്ചില്ല പോൽ. അവർ ഈ പ്രവൃത്തി എന്തിന്നായി ചെ
യ്തു എന്നശേഷം അറിയാഞ്ഞതു കൂടക്കൂടെ ഇപ്രകാരവും ഇതിൽ അധി
കവും ഉള്ള പാതകങ്ങളെ ചെയ്യുന്നതു അവന്റെ പഴക്കം ആയിരുന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/210&oldid=188336" എന്ന താളിൽനിന്ന് ശേഖരിച്ചത്