ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 222 —

ഇവരിരുവരും അപൊസ്തലനായ പൌൽ ക്രിസ്തങ്കലേ വിശ്വാസം, നീ
തി, ഇന്ദ്രിയജയം വരുവാനുള്ള ന്യായവിധി എന്നിവറ്റെ ചൊല്ലി പ്രസം
ഗിക്കുന്നതു കേട്ടപ്പോൾ ഫേലിക്കിന്നു ഭയം ഉണ്ടായതിന്റെ സംഗതി ഇതു
കൊണ്ടു ബോധിക്കാമല്ലോ (അപൊ. 24, 24ff).

കനാൻ രാജ്യത്തിലേ രോമനാടുവാഴികൾ.

അൎഹെലാവിന്റെ സ്ഥാനഭ്രംശം തൊട്ട് 41ാം ക്രിസ്താബ്ദംവരെ യഹൂ
ദ നാട്ടിൽ രോമനാടുവാഴികൾ വാണ പ്രകാരം മീതെ കാണിച്ചുവല്ലോ.
മഹാഹെരോദാ കനാൻ രാജ്യത്തെ മുഴുവൻ അടക്കി വാണ പ്രകാരം നാ
ല്പത്തൊന്നാം ക്രിസ്താബ്ദം മുതൽ ഒന്നാം ഹെരോദ അഗ്രിപ്പാവും തന്റെ
ഏകശാസന നടത്തി ഇരുന്നു. അഗ്രിപ്പാവിന്റെ മരണശേഷം (44
ക്രി. അ.) കൈസർ 53ാം ക്രിസ്താബ്ദത്തിൽ രണ്ടാം അഗ്രിപ്പാവിന്നു കനാൻ
ഒഴികെ ശേഷമുള്ള ഇടവകകളെ കൊടുത്തു; എന്നാൽ കനാൻ രാജ്യം മു
ഴുവൻ അതിന്റെ സംഹാരംവരെ ഏഴു രോമ നാടുവാഴികൾ നിരന്തരമാ
യി ഭരിച്ചു. അവരുടെ നാമങ്ങൾ ആവിതു. ഫാദൻ, തിബേൎയ്യൻ, കുമാ
നൻ, ഫേലിൿ, ഫെസ്തൻ, അല്പിനൻ, ഗ്രേസ്യൻ ഫ്ലോരൻ എന്നവർ
തന്നേ. ഇവരിൽ മിക്ക പേർ യഹൂദജനത്തെ ഭയങ്കരമായി പീഡിപ്പിച്ചു
അവരോടു അതി ക്രൂരതയും നീരസവും കാണിച്ചതു കൊണ്ടു യഹൂദൎക്കും
യരുശലേമിന്നും അത്ര വേഗം വന്ന നാശത്തിന്നു അവരും കുറ്റക്കാരായി
തീൎന്നു താനും. ഫേലിൿ, ഫെസ്തൻ എന്ന രണ്ടു നാടുവാഴികളെ കുറിച്ചു
അപൊസ്തല പ്രവൃത്തി 24, 25 എന്നീ അദ്ധ്യായങ്ങളിൽ വിവരിച്ചു കിട
ക്കുന്നു. നാടുവാഴിയായ ഗേസ്യൻപ്ലോരൾ സ്ഥാനത്തിൽ എത്തിയപ്പോൾ
രാജ്യാവസ്ഥകൾ എല്ലാം നാനാവിധമായി ഒടുങ്ങുമാറായിരുന്നു. അവ
നോ എല്ലാ നാടുവാഴികളേക്കാൾ അധികം കഠിനനും ദുഷ്ടനും ആയി ഏ
റിയ അധൎമ്മങ്ങൾ ചെയ്തു പ്രജകൾ്ക്കു നീരസം വരുത്തി ലഹള ഉളവാ
ക്കി. 65ാം ക്രിസ്താബ്ദം അവൻ സ്ഥാനമേറി പിറ്റെയാണ്ടിൽ നാശകരമാ
യ യുദ്ധം രാജ്യത്തിൽ തുടങ്ങി. യരുശലേം നഗരവും ദൈവാലയവും കു
റ്റി അറ്റു ക്രമേണ രാജ്യമെല്ലാം ശൂന്യമായ്തീരുകയും ചെയ്തു. 70ാം സം
വത്സരത്തിൽ യഹൂദ്യസംസ്ഥാനം കേവലം ഒടുങ്ങിപ്പോയി. അന്നു തൊ
ട്ടു ഇന്നുവരെ അവർ ഒരുമയും രാജാവും ഇല്ലാത്തവരായി ഭൂലോകം എ
ങ്ങും ചിതറിപ്പാൎക്കുന്നു.

"ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാണ്ക! വീണ
വരിൽ ഖണ്ഡിതവും, നിന്നിൽ ദയയും ഉണ്ടു; ദയയിൽ നീ പാൎത്തുകൊ
ണ്ടാലത്രേ. അല്ലായ്കിൽ നീയും അറുക്കപ്പെടും." രോമ 11, 12.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/230&oldid=188378" എന്ന താളിൽനിന്ന് ശേഖരിച്ചത്