ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 231 —

കിയ രക്ഷ തികെഞ്ഞിരിക്കുന്നു എന്നും അവനിൽ വിശ്വസിക്കുന്നവൻ ന്യാ
യവിധിയിൽ വരാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു
എന്നും പരത്തിൽ വെട്ടാവെളിച്ചമായി വിളങ്ങും.

മഹാപുരോഹിതനും രക്ഷിതാവും കൎത്താവുമാകുന്ന യേശു ക്രിസ്തനേ
നിന്റെ പ്രായശ്ചിത്തമരണത്തിന്റെ അനുഗ്രഹം എന്റെ മരണത്തി
ലും എനിക്കു അനുഭവമാക്കി നൽകേണമേ! നീ എന്റെ എല്ലാ പാപ
ങ്ങളെയും ക്ഷമിച്ചു തന്നു നിന്റെ കരുണയിലും സമാധാനത്തിലും മരി
പ്പാൻ എനിക്കു തുണനില്ക്കേണമേ! എന്നു അപേക്ഷിക്ക. അപ്പോൾ നാം
അവന്റെ വരവിൽ സന്തോഷിച്ചുല്ലസിക്കയും അവൻ തനിക്കുള്ളവൎക്കു
ഒരുക്കി വെച്ച ഭാഗ്യത്തിൻ ഓഹരിക്കാരായി തീരുകയും ചെയ്യും. S.W.

൧. ജീവന്മദ്ധ്യത്തിങ്കൽ നാം

ചാവിൽ ഉൾപ്പെടുന്നു.
കൃപ എങ്ങിനെ വരാം?
തുണ ആർ നില്ക്കുന്നു?
മദ്ധ്യസ്ഥാ നീയല്ലാതെ
പാപാൽ നാം ആണു ശാപത്തുൾ

അന്തം നരകത്തിരുൾ.

ശുദ്ധസഭാ ഗുരോ! ശക്തജഗൽപ്രഭോ!
ദ്രോഹം ക്ഷമിക്കുന്ന ദേവ! ത്രിയേക പുരാൻ
ചാവിൽ നാം മുങ്ങാതെ
ജീവിച്ചൊളിയെ കാണ്മാൻ
കൃപ ചെയ്താലും! (൨൨൦)

A CHRISTMAS ODE.

ക്രിസ്താവതാരകീൎത്തനം.

രാഗം ഖമാജി. പല്ലവി. ചെമ്പട.

ശ്രീധരൻ പരൻ ധരണിയിൽ പിറന്നാൻ
തിരുമഹിമ വെടിഞ്ഞാൽ... ശ്രീ.

അനുപല്ലവി

ശോഭചിന്തുന്ന സൂൎയ്യ താരനില കടന്നു—രീരീരീ
ശാപം പൂണ്ടു നര താപം തീൎപ്പതിനു—ശ്രീ.

ചരണങ്ങൾ.

ലഭിക്കും ഗുണമെന്നു കാതിന്നുഗുണം കെടുത്താദം—ഹവ്വാ
ലാഭം പാപകഷ്ടം ശാപം മാരണം മാഖേദം.
കൂപനിരയത്തിന്നു പാപിലോകർ പിറന്നു—രീരീരീ
കോട്ടകോടികളാ യോടി വീണിടുന്നു—ശ്രീ.

൨.

പരഗതിയറിവതിനുഴന്നു തപ്പിനടന്നു പലരും—പാഴിൽ
പാഞ്ഞു പേയിൻ പിമ്പെ ആഞ്ഞു പോകുന്നതിഘോരം.
നരഗതിയെന്നുണൎന്നതിൽ ചിലർ തിരിയുന്നു—രീരീരീ
നാഥന്വന്നുദിച്ചു ഖേദം നീക്കീടുന്നു—ശ്രീ

൩.

പരന്നു കിടക്കും താരം പരിഗണങ്ങടെയിടയിലതാ! തോന്നി
ഭാതിങ്ങുന്നൊരുഭം ഭക്തനാം രാജേശനതാ!
നിറെഞ്ഞുന്നതസ്ഥലത്തിൽ വിരെയും പേകൾഭ്രമിച്ചു—രീരീരി
നിലകെട്ടോടി തമ്മിൽ തലതല്ലിച്ചതെച്ചു—ശ്രീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/239&oldid=188396" എന്ന താളിൽനിന്ന് ശേഖരിച്ചത്