ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

ള്ളവനോടു ഞാൻ ഒരു നാളും ഇടപാടു ചെയ്കയില്ല. താൻ ആദ്യം അത്ര
വില കൊടുത്തു വാങ്ങുന്നതു നഷ്ടം എന്നു ആണയിട്ടു കുറെച്ചു പറകയും
പിന്നീടു ആ ആണകൾക്കും ഉപായങ്ങൾക്കും എതിരേ എന്റെ വിലക്കു
സമ്മതിക്കയും ചെയ്യുന്നതു കൊണ്ടു. ഇങ്ങനെ നേരും ഞെറിയും ഇല്ലാത്ത
വന്നു ഞാൻ എന്റെ ചരക്കു കൊടുക്കുകയില്ല എന്നു തീൎച്ച പറഞ്ഞു
അവനെ അയച്ചുകളഞ്ഞു.

കള്ളസ്സത്യം മാത്രമല്ല കപടഭക്തിയും കൂടെ ദോഷം തന്നെ. കപട
ത്തിൽ ദൈവനാമത്തെ ഉച്ചരിക്കുന്നവൻ നല്ല ചായവും ശോഭയും ഉള്ള
തായി ചുവരിനേൽ വരെച്ചു ജീവനും ചൈതന്യവും ഇല്ലാതിരിക്കുന്ന ചി
ത്രത്തോടൊക്കും. ഇങ്ങനേ വേഷധാരി അരയാൽ കണക്കേ ഇല മുറ്റിരു
ന്നാലും ഫലമില്ലാത്തവൻ തന്നേ ജീവനോടിരിക്കുമ്പോൾ അന്യൎക്കും മരി
ച്ചശേഷം തനിക്കും അപകടമായിരിക്കുന്നു. എന്നാൽ അനേകർ പുറമേ
ൟ തിന്മയെ ധിക്കരിക്കുന്നു എങ്കിലും അന്തരംഗത്തിൽ അതിനേ തന്നെ
പ്രവൃത്തിച്ചു പോരുന്നു. അകത്തു കത്തിയും പുറത്തു പത്തിയും എന്ന
തു പോലേ തന്നെ.

II. മേൽപറഞ്ഞപ്രകാരം ദൈവനാമത്തെ വെറുതേ എടുപ്പാൻ വി
ലക്കിയ കണക്കേ അതിനെ ന്യായമായി എടുപ്പാനും കല്പിച്ചിരിക്കുന്നു എ
ങ്ങനെയെന്നാൽ:

൧. നാം ദൈവനാമത്തിൽ വിശ്വസിച്ചു പ്രാൎത്ഥിക്കേണം.

പ്രാൎത്ഥന ഏതു കാലത്തും എങ്ങനേയുള്ളവൎക്കും അത്യാവശ്യം ത
ന്നേ. സുഖകാലത്തിൽ പ്രാൎത്ഥനകൊണ്ടു ദൈവപരിചയം ഇല്ലാത്തവ
ൎക്കു ദുഃഖകാലത്തിൽ ആയതു സാധിപ്പിപ്പാൻ ആവതല്ല. ആകയാൽ ക
ഷ്ടത്തിലും നഷ്ടത്തിലും സുഖത്തിലും വാഴ്വിലും പ്രാൎത്ഥന ഇല്ലാതെ
ഇരിപ്പാൻ കഴികയില്ല. ഇങ്ങനെ വിശ്വാസി എക്കാലത്തിലും പ്രാ
ൎത്ഥനയിൽ ശീലിച്ചവൻ ആകകൊണ്ടു വിശേഷാൽ തനിക്കു ആപ
ത്തുകാലങ്ങളിൽ പ്രാൎത്ഥിച്ചു സഹായം വരുത്തുന്നു. ആകയാൽ ലോകര
ക്ഷിതാവു ഇടവിടാതെ പ്രാൎത്ഥിക്കേണ്ടതിന്നു കല്പിക്കുന്നു. അതുകൊണ്ടു
പ്രാൎത്ഥനയേക്കാൾ മികെച്ചതു മറ്റൊന്നും ഇല്ല.

൨. നാം ദൈവത്തിൻ നാമത്തെ സ്വീകരിക്കയും വേണം.

പണ്ടു തൊണ്ണുറു വയസ്സു പ്രായമുള്ള പൊലുകൎപ്പനെ ക്രിസ്തു
മതശത്രുക്കൾ തീയ്യിൽ ഇട്ടു ദഹിപ്പിപ്പാൻ നോക്കുമ്പോൾ ന്യായാധിപതി
അവനോടു: നിന്റെ വാൎദ്ധക്യത്തെ ഓൎത്തു നിന്റെ ക്രിസ്തനെ പ്രാവി
പ്രാണനെ രക്ഷിക്ക എന്നു പറഞ്ഞതിന്നു അവൻ: എൺപതാണ്ടു ഞാൻ
അവനെ സേവിച്ചു പോന്നു. അവൻ എനിക്കു ഒരു ദോഷവും ചെയ്തില്ല
എന്നേ വീണ്ടെടുത്തു രക്ഷിച്ചു വന്ന എൻ രാജാവെ ഞാൻ എങ്ങനെ ദു
ഷിക്കേണ്ടു. അവൻ എന്നും സ്തുത്യൻ തന്നെ എന്നു പറഞ്ഞു യേശുനാമ
ത്തെ വാഴ്ത്തി സന്തോഷത്തോടേ സാക്ഷിമരണം അനുഭവിക്കയും ചെയ്തു.

അതുപോലെ ഗൊൎദ്ദൻ എന്ന ഒരു പട്ടാളനായകനെ ക്രിസ്തൃനാമം
നിമിത്തം ശത്രുക്കൾ പിടിച്ചു കൊല്ലുവാൻ കൊണ്ടു പോകുമ്പോൾ അവൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/251&oldid=188421" എന്ന താളിൽനിന്ന് ശേഖരിച്ചത്