ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 32 —

എടുപ്പിൻ വിശ്വാസചൎമ്മം ഇഹം ജയിക്കുന്ന സൂത്രം—എടു—
മടികൂടാതാത്മരക്ഷ ലഭിപ്പിൻ പ്രത്യാശയോടെ
മുടിക്കുമേൽ ശിരസ്ത്രമായതു വെക്കിൻ മോടിയോടെ
പിടിപ്പിൻ ഇരുമുനവാൾ പേയിൻ പടയെ വെട്ടി
മുടിക്കുന്ന ദൈവവാക്കാം മോക്ഷേ നിൎമ്മിതഖഡ്ഗം

പരമസൎവ്വായുധം അണിഞ്ഞു ഭക്ത്യാജപിച്ചു
പൊരുതീടിൻ തിരുഭടരേ—ജ്ഞാനാ—

൩.

പൊരുതീൻ പരമസൎവ്വായുധം അണിഞ്ഞുകൊണ്ട്
അരിവീൻ അരിഗണത്തെ.

സ്ഥിരമായ്നില്പിൻ ധീരത ധരിപ്പിൻ എതിൎത്തു നില്പിൻ
ശിരംചങ്ങളും നെഞ്ഞും അരയും കാത്തീടുവിൻ—പൊരു—
പരിചിൽ വിശ്വാസ ദിവ്യപരിച പിടിച്ചൊതുങ്ങീൻ
വരുന്ന ശത്രുഗണത്തെ അറിവിൻ ദൈവവചസ്സാൽ—പൊരു—
പരിചിലെങ്ങും ധരിപ്പിൻ പരമസൎവ്വായുധം
പുറകു തിരിഞ്ഞീടാവീൻ തറെക്കുമമ്പങ്ങുവേ—പൊരു—
അറിവിൻ ഇതാലെ രക്ഷ പരിചൊടാശ്വാസവും
വരത്തിൽ ജയം തേജസ്സും വരും ഭടൎക്കായതാൽ—പൊരു—
പരമപടനായകൻ തരും തരും വീരമുദ്ര
നിരന്തം *തിരുവനന്തപുരം തരും നമുക്കതിൽ
†തരത്തിൽ ജീവകിരീടം ധരിച്ചു മംഗളം പാടി
ഒരു ഭയമെന്ന്യേ സുഖിച്ചിരിക്കാം കാനാനിലാഹാ!

മനസി ധരിപ്പിൻ ഭക്തവത്സലൻ യേശുവിൻ
മഹിമയിൽ അതിപ്രിയം—ജ്ഞാനായുധം—
M. Walsalam.

A SANSCRIT ODE.

അഥ ശ്രീ യേശുപഞ്ചാക്ഷരം ലിഖ്യതെ.

നമതാം സുഖദം ദേവം ।

ദേവദൂതനിഷേവിതം ॥
നരകാന്തമത്യാൎയ്യം ।
ശ്രീ യേശും പ്രണമാമ്യഹം ॥ ॥൧॥
മഹാത്ഭുതം മാഹാവീൎയ്യം ।
മായയാ പരിവൎജിതം ॥
മഹാദേവം വിഭും നിത്യം ।
ശ്രീ യേശും പ്രണമമ്യഹം ॥ ॥൨॥
ശിവങ്കരം ശിശുസ്നേഹിം ।
ശ്രിതാനാം ശ്രീദമുത്തമം ॥
ശ്രിതപാപവിനിൎമുക്തം ।
ശ്രീ യേശും പ്രണമാമ്യഹം ॥ ॥൩॥

വന്ദ്യാനാം വരദം നാഥം ।

പാപതാപവിനാശകം ॥
മഹാദേവസുതം ശാന്തം ।
ശ്രീയേശും പ്രണമാമ്യഹം ॥ ॥൪॥
യജ്ഞാനാം നാശകൎത്താരം ।
മാനുഷാത്മജച്യുതം ॥
മൎത്ത്യാനാം പാപഹൎത്തരം ।
ശ്രീ യേശും പ്രണമാമ്യഹം ॥ ॥൫॥
പഞ്ചാക്ഷരമിദം ഭക്ത്യാ ।
വത്സലാഖ്യവിനിൎമ്മിതം ॥
യസ്സ്മരേത്സതതം ലോകേ ।
സ യാതി പരമാം ഗതിം ॥ ॥൬॥
Appāvu

*തിരുവനന്തപുരം=(തിരു+അനന്ത+പുരം) ദിവ്യ ആകാശപട്ടണം. †വെളിപ്പാടു ൭, ൧൪–൧൭.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/40&oldid=187957" എന്ന താളിൽനിന്ന് ശേഖരിച്ചത്