ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

ന്റെ വടക്കു കിഴക്കേ തലക്കൽ കിടക്കുന്ന ഇസ്തംബൂൽ എത്തിയശേ
ഷം അവിടെനിന്നു ഇടുക്കുള്ള ബൊസ്‌ഫൊരുസ് എന്ന കൈവഴിയൂടെ
കരിങ്കടലിലേക്കു ചെല്ലാം. ഈ നീണ്ട കൈവഴി യുരൊപ ആസ്യ എന്നീ
വൻഖണ്ഡങ്ങളെ തമ്മിൽ വേൎപെടുത്തുന്നു. മൎമ്മരക്കടലിൽ തെക്കു പടി
ഞ്ഞാറു വായും വടക്കു കിഴക്കോട്ടു മുഖവുമുള്ള ബൊസ്‌ഫൊരുസ് എ
ന്ന കൈവഴിക്കു 16–17 നാഴിക നീളവും 3840–6400 അകലവും 1) 30
മാർ ആഴവും ഉണ്ടു. കരിങ്കടലിൽനിന്നു മൎമ്മരക്കടലിലേക്കു ഏകദേശം
സംവത്സരം മുഴുവനും വലു പെരുത്തു ഇഴപ്പുള്ളതിനാലും കൈവഴിയുടെ
വടക്കുള്ള വായി കുടുങ്ങിയതിനാലും കാറ്റു മാറി മാറി അടിക്കുന്നതിനാ
ലും കന്നി തൊട്ടു മീനത്തോളം കൂടക്കൂടെ കൂളമ്പുക 2) എഴുന്നു വരുന്നതി
നാലും കപ്പലോട്ടത്തിനു ബഹു പ്രയാസമുണ്ടെങ്കിലും ഏറിയ ഉരുക്കൾ
ആ വഴിക്കു ചെല്ലുന്നു. ബൊസ്‌ഫൊരുസ് കൈവഴിയുടെ ഇരുകരയിലേ
കാഴ്ച എത്രയും വിചിത്രവും മനോഹരവുമുള്ളതു. ഇടവലങ്ങളിൽ നീണ്ടു
കിടന്നു ഏകദേശം 1500ഓളം ഉയരുന്ന മലകളുടെ ഭംഗിയുള്ള ചേലും

1) 5280 ഒരു അംഗ്ലനാഴിക (ഇംഗ്ലീഷ് മൈൽ).
2) ഊളൻ പുക എന്നും ഉണ്ടു. ആയതു പെട്ടന്നു പൊങ്ങി വരുന്ന മറവു മഞ്ഞു; കേരളോ
പകാരി V, 105 നോക്കുക

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/56&oldid=187994" എന്ന താളിൽനിന്ന് ശേഖരിച്ചത്