ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 49 —

അവിടവിടേയുള്ള കടുത്തുക്കവും ചരുവും പള്ള കോടി താഴ്വരവായി മേടു
കുന്നുകളിൽ കുപ്രവൃക്ഷം 1) വാക 2) മുതലായ മരങ്ങളുടെ തോപ്പുകളും ഇട
ക്കിടേ കൊട്ടാരക്കോട്ടകളും ഇടിവിടങ്ങളും കോവിലകങ്ങളും വെണ്മാടങ്ങ
ളും തറ ഗ്രാമങ്ങളും പൂങ്കാവുകളും തോട്ടങ്ങളും ഉദ്ദാനങ്ങളും മാറി മാറി
കണ്ണിൽ പെടുന്നു. യാത്രക്കാർ കൈവഴിയുടെ തെക്കേ വായിൽനിന്നു പു
റപ്പെട്ടാൽ ഇടത്തു ഇസ്തംബൂലും പേരയും വലത്തു സ്കുതാരിയും, മുന്നോ
ട്ടു ചെല്ലുമളവിൽ ദൊല്മബാഗ്‌ജേ, ബൈഷിൿതഷ് എന്ന തിളക്കം തിര
ണ്ട വിനോദക്കൊട്ടാരങ്ങളും 3) ചിരഘാൻ സെറായി എന്ന സുല്ത്താന്റെ
സ്ഥിരവാസാഗാരവും പിന്നെ കൈവഴിയുടെ മദ്ധ്യേ റുമേലിഹിസ്സാർ യു
രോപക്കരയിലും അനദോലിഹിസ്സാർ ആസ്യാതീരത്തിലും എന്നീ രണ്ടു
കൊട്ടാരക്കോട്ടകളും കാണാം. അവറ്റെ പണിയിച്ച രണ്ടാം മുഹമ്മദ് 4)
യുദ്ധബദ്ധന്മാരെയും കോയ്മമുഷിച്ചല്ക്കാരെയും അതിൽ പാൎപ്പിച്ചതി
നാൽ അവറ്റെ കൊണ്ടു നീളേ ശ്രുതി പരത്തിയിരിക്കുന്നു. കരിങ്കടലോ
ടു ചേൎന്ന വായ്കൽ ജെനോവക്കാർ 5) എടുപ്പിച്ച ചിറ്റുകോട്ടകളും ദീപ
സ്തംഭങ്ങളും കരയെ രക്ഷിക്കുന്ന കാളന്തോക്കിടുകളും 6) ഉണ്ടു. അവറ്റിന്നു
റുമേലിഫേനർ എന്നും അനദോലിഫേനർ എന്നും പേർ. 7) റുമേലിഫേ
നരിന്റെ മുമ്പിൽ കടൽ അലെച്ചു വരുന്ന പാറകൾ പൊന്തിനില്ക്കുന്നു. 8)
ആ സ്ഥലത്തു ദാൎയ്യൻ തന്റെ (ഏറാള) എണ്ണമേറിയ മഹാസൈന്യ
ത്തെ 9) ആസ്യയിൽനിന്നു ശകന്മാൎക്കും യവനൎക്കും എതിരേ കടത്തി നട
ത്തിയതു കൂടാതെ 1352ആമത്തിൽ വെനേത്യ കച്ചവടക്കാരും ജെനോവ ക
ച്ചവടക്കാരും വലിയ കടൽപട വെട്ടിയതു കരിങ്കടലിൽ ഉള്ള കച്ചവടം
ആരുടെ കയ്യിൽ വരേണ്ടു എന്നു ഉരസി നോക്കുവാൻ അത്രേ. ബൊസ്
ഫൊരുസ് കൈവഴി മുഴുവനും റൂമിസുല്ത്താന്റെ അധീനത്തിൽ ഇരിക്കുന്നു. 10)

1) കുപ്രദ്വീപിൽനിന്നു കൊണ്ടുവന്ന ഈ വൃക്ഷത്തിനു Cypress എന്നു ഇട്ടതുകൊണ്ടു കുപ്ര
വൃക്ഷം എന്നിരിക്ക. തമിഴർ പുങ്കമരം എന്നും തിൎശ എന്നും ഫാൎസ്സർ സരോമരം എന്നും പറ
യുന്നു.

2) Laurel, bay-tree ത്വച്‌മരം എന്നു സംസ്കൃതത്തിൽ ഉണ്ടു.

3) Country seat.

4) 15ആം നൂറ്റാണ്ടിൽ ജീവിച്ചു (1453-80 എന്നീ കൊല്ലങ്ങൾക്കിടേ പണിയിച്ചു.)

5) Genovese.

6) Battery. ഇടൂ എന്നതു വടക്കേ മലയാളത്തിൽ അൎദ്ധചന്ദ്രാകാരത്തിൽ ഉള്ള മൺതിട്ട.

7) വിലാത്തിക്കാർ അനതോല്യ എന്നു പറയുന്നതിന്നു തുൎക്കർ അനദോലി എന്നു പറഞ്ഞു
ആ പേരിനെ ഏകദേശം ചിറ്റാസ്യക്കു മുഴവനും കൊള്ളിക്കുന്നു.

8) അവറ്റിന്നു പൂൎവ്വന്മാർ കിറനേയ (kyranaea) എന്നു വിളിച്ചിരുന്നു.

9) Darius ക്രി. മു. 522ഇൽ പിന്നേ.

10) Meyer’s Conv. Lex. III. 1874.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/57&oldid=187996" എന്ന താളിൽനിന്ന് ശേഖരിച്ചത്