ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

ക്ഷിതിപതിമശീഹതൻ — ഹൃദി കനിഞ്ഞവരോടു — രീ-രീ-രീ
ക്ഷേമശാന്തം അരു — ളാന്മുതിൎന്നടുത്തുടൻ — പാരിതി.

൪.

ജലധരമത്തിലെഴുന്നരുളിയ മശീഹദേവേശൻ — ഭൂരാൽ
ജലനിധിയതിൻ പുറത്തെഴുന്നരുളിവന്നതിവേഗം
കലങ്ങി പടകിലുള്ളോർ നിലവിളിച്ചുടൻ ബഹു — രീ-രീ-രീ
കാഴ്ചയിൻവിവരം — ആശ്ചൎയ്യം അതിനവം — പാരിതി.

൫.

അടുത്തുപടകിനൊടു — കടലിൽ നടന്നു ജഗദീശൻ — വേഗം
അകറ്റിൽ ഭയങ്കരങ്ങൾ ഗ്രഹിപ്പിൻ ഞാനെന്നരുളിചെയ്താൻ
ഉടനേ പേത്രൻ നടപ്പാൻ — കടലിൽ ചാടി ഇറങ്ങി — രീ-രീ-രീ
ഊറ്റമേറും തിര — കാറ്റും കണ്ടാണു പാരം — പാരീതി.

൬.

കരുണനിറെഞ്ഞ പരൻ—കരം കൊടുത്തുയൎത്തി പത്രോസെ — പിന്നേ
കമലപദം പടകിൽ — കമത്തി കയറ്റി മഗ്നനേയും
ഗരളമടങ്ങി ബഹു ത്വരിതം ഓടി പടകു—രീ-രീ-രീ
കൎത്തനേശു ഭക്ത—വത്സലം ഭജിപ്പിൻ—പാരിതി.
M. Walsalam.

HISTORY OF THE BRITISH EMPIRE.

ഇംഗ്ലിഷ് ചരിത്രം.

(Continued from No. 10, page 151.)

പതിനേഴാം അദ്ധ്യായം.

ഇംഗ്ലന്തിന്റെ കലക്കം. (ക്രിസ്താബ്ദം 1625—1649 വരേ.)

ഒന്നാം ജേ‌മ്സ് അന്തരിച്ച ശേഷം അവന്റെ പുത്രൻ രാജാസനം ക
രേറി ഒന്നാം ചാൎല്സ് എന്ന നാമത്തോടെ വാണു തുടങ്ങി. ഈ രാജാവി
ന്റെ കാലം ഉത്തമം എങ്കിലും മഹാസങ്കടമുള്ളതത്രേ. ആദ്യം തുടങ്ങി
അന്ത്യംവരെ രാജാവും പ്രജകളും തങ്ങളിൽ പിണങ്ങി പോന്നു. പ്രജകൾ
സ്വയംകൃതമായ രാജാധികാരത്തെ ബഹു വീൎയ്യത്തോടെ എതിരിട്ടതിനാൽ
ഇംഗ്ലിഷ് രാജാക്കന്മാരുടെ ബലമഹത്വത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യ
ന്യായങ്ങൾ്ക്കും ഒരു പുതിയ നിശ്ചയം ഉറെച്ചു വന്നു. അത്തൊഴിൽ രാജ
ഹത്യാദോഷത്തെ രാജ്യത്തിൽ വരുത്തി എങ്കിലും അതു ബഹു നന്മകളു
ടെ ഉറവായി തീൎന്നു. ആ നാളുകളുടെ ദുഷ്കൃതത്തിൽനിന്നു ദൈവകരുണ
യാൽ ഗുണം ഉളവായി എങ്കിലും ദുഷ്കൃതം ഒരു നാളും സുകൃതമായി വരി
കയില്ല. നല്ലതു വരേണ്ടതിന്നു തിയ്യതിനെ ചെയ്യുന്നതു ന്യായത്തിന്നു ശു
ദ്ധ വിപരീതമത്രേ. തങ്ങൾ്ക്കു ദൈവത്താൽ നിയമിതമായ രാജാവിന്നു വി
രോധമായി ജനങ്ങം മത്സരിച്ചതു ദുഷ്കൃതം എന്നേ വേണ്ടു. ആ ദുഷ്കൃത
ത്തിൽനിന്നു ഉത്ഭവിച്ച നന്മ ഇംഗ്ലീഷ്‌ക്കാർ ഇന്നേയോളം അനുഭവിച്ചു
വരുന്ന സ്വാതന്ത്ര്യത്തിലും സൌഭാഗ്യത്തിലും സമൃദ്ധിയിലും വിളങ്ങുന്നു.

ഒന്നാം ചാൎല്സിന്റെ കാലത്തിൽ സംഭവിച്ച കലക്കം അവന്റെ മര
ണത്താൽ അടങ്ങി എന്നു വിചാരിക്കരുതു. മത്സരം അവന്റെ രാജ്യാധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/78&oldid=188042" എന്ന താളിൽനിന്ന് ശേഖരിച്ചത്