ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 14 –

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

ആസ്യ Asia.

അബ്ഘാനസ്ഥാനം കാബൂൽ.
നൊവെമ്പ്ര ൧൪൯ രണ്ടു ഭൂകമ്പം ഉണ്ടായി.
തഗോവാ നാട്ടിലേ ദ്വാബ് എന്ന സ്ഥലത്തി
ന്നു സൊഫികൾ എന്ന ജാതി കൊള്ളയിട്ടു ചി
ല കുടിയാന്മാരെ കൊന്നതിനാൽ ഒരു പടയെ
അവൎക്കു വിരോധമായി അയച്ചിരിക്കുന്നു. ൬൭
ആം പട്ടാള ത്തിൽനിന്നു 54 പേർ രണ്ടു മണി
ക്കൂറോളം ഈരായിരം ശത്രുക്കളോടെതിൎത്തു
നിന്നു ൧൭൦൦ വെടിവെച്ചിരുന്നു. ൧൯നു ബാ
ലഹിസ്സാർ എന്ന അരണ്ണിനെ (ചെറുകോട്ടയെ)
നിരത്തി തീൎന്നിരിക്കുന്നു. വൎത്തമാനക്കമ്പി കാ
ബൂലോളം തീൎന്നു എങ്കിലും മാറ്റാന്മാർ കൂട
ക്കൂടെ കമ്പികളെ മുറിക്കുന്നതിനാൽ അക്ക
ബിംബനത്താൽ (heliography) വൎത്തമാ
നം എത്തിക്കേണ്ടതിന്നു തക്ക കുന്നുകളെ നി
ശ്ചയിച്ചിരിക്കുന്നു. കൊൎന്നൽ മൿഗ്രിഗർ ശസ്ത്ര
വൈദ്യനായ ബല്ലൂ, ഹായത്ത് ഖാൻ എന്നിവർ
യാക്കൂബ്ഖാനെ കുറ്റക്കാരനാക്കി തീൎക്കുന്ന
ഓരോ സാരമുള്ള സംഗതികളെ കൂട്ടിച്ചേൎത്തു
ഭാരതത്തിലേ മേൽക്കോയ്മയെ ഉണൎത്തിച്ചു. ആ
യവൎക്കു കാൎയ്യബോധം വരികയാൽ യാക്കൂബ്
ഖാനെ ഭാരതത്തിൽ അയപ്പാൻ കല്പിച്ചിരിക്കു
ന്നു. ദിസെമ്പ്ര ൧ നു യാക്കൂബ് ഖാൻ ശേൎപ്പൂ
രിൽനിന്നു പുറപ്പെട്ടു 8 നു പെഷാവരിൽ എ
ത്തി. അവനെ മീരത്തോളം കൊണ്ടു പോകു
ന്നു പോൽ. അവന്റെ അന്തഃ പുരികമാർ
(harem) കാബൂലിൽ ഇരിക്കും. 8 നു യാക്കൂബ്
ഖാന്റെ അമ്മായിയപ്പനായ മുസ്താഫിവജീർ
അഹ്യൂഖാൻ എന്നവനും സഖരിയഖാൻ എന്ന
വനും കോയ്മത്തടവുകാരായി ഭാരതത്തിലേക്കു
പുറപ്പെട്ടു പോയി.

യാക്കൂബ് ഖാന്റെ അമ്മായിയപ്പന്റെ ക
യ്യിൽ രുസ്സ്യക്കോയ്മ അവന്നു സമ്മാനിച്ച ഒരു
വെള്ളിചായപാത്രം കൂടാതെ രുസ്സ്യ പ്രധാന
മന്ത്രിയായ ഗൊൎച്ചക്കൊപ്പ് പ്രഭു ഒപ്പിട്ട പത്ര
ങ്ങളും ഇംഗ്ലീഷ് കോയ്മക്കു കിട്ടിയിരിക്കുന്നു.
രുസ്സ്യക്കോയ്മ പുറമേ സ്നേഹഭാവം നടിച്ചിരി
ക്കേ 1873 ആം വൎഷം തൊട്ടു അബ്ഘാനരു
ടെ മനസ്സ് വഷളാക്കുവാൻ പണിപ്പെട്ടിരി
ക്കുന്നു. എന്നു വേണ്ടാ ശേർ ആലി നമ്മുടെ
കോയ്മയോടു അഹമ്മതിപ്പാൻ തുടങ്ങിയപ്പോൾ
രുസ്സ്യക്കോയ്മ അവനോടു: ഭയപ്പെടേണ്ടാ ഇം

ഗ്ലിഷ്ക്കാൎക്കു കാബൂൽ പിടിക്കേണ്ടതിന്നു രണ്ടു
വൎഷം വേണം എന്നു ആശ്വസിപ്പിച്ചു. ഈ
രേഖകൾ ഉണ്ടാകയാൽ ഇനിമേൽ രുസ്സരുടെ
ചക്കരവാക്കു വിശ്വസിപ്പാൻ പോരാ.

യാക്കൂബ് ഖാന്റെ അമ്മ മകൻ തടവുകാ
രൻ ആയി പോയതിനാൽ കോഹിസ്ഥാനക്കാ
രെ ദൂതന്മാരെ കൊണ്ടു ഇളക്കുവാൻ നോക്കുന്നു.

നൊവെമ്പ്ര ൨൩നു ബാലഹിസ്സാരിനെ മു
മ്പെ ആക്രമിച്ച പടയാളികൾ എട്ടു നാഴിക
യോളം കാബൂലിന്നു അടുത്തു അംഗ്ല പടയാളി
കളെ കണ്ടപ്പോൾ ഓടി പോയി എങ്കിലും ശ
ക്തി കൂട്ടി മൈതാന എന്ന സ്ഥലത്തെ പിടി
പ്പാൻ നോക്കി. അന്നു തന്നെ ബെനബാദാ
നിലേ നിവാസികൾ പടത്തലവനായ ബേ
ക്കരോടു ദ്രോഹം കാണിച്ചതിനാൽ അവൻ
ആ ഊരിനെ എരിക്കയും സകലമുതലിനെയും
നശിപ്പിക്കയും ചെയ്തു. ദിസെമ്പ്ര ൫നു- അബ്
ഘാനപടയാളികളും മലവാസികളും മൈതാന
കോട്ടയിലേ വാഴിയായ ഹുസ്സൈൻഖാനെ
കൊന്നു അവന്റെ ശവം തറിച്ചു കള ഞ്ഞു.

ദിസെമ്പ്ര ൮നു കെത്തസഖർ എന്നു പേ
ൎപ്പെട്ട തീവണ്ടിപ്പാതയിൽനിന്നു 63 ദിവസം
കൊണ്ടു 63 നാഴിക പാത്തി വഴി തീൎന്നിരിക്കു
ന്നു. ൧൧നു തുൎക്കിസ്ഥാനത്തിലേ വാഴിയായ
ഗൊലാംഖാൻ ഇംഗ്ലിഷ്‌ക്കാരോടു വഴിപ്പെടാ
തെ 8 പീരങ്കിതോക്കുകളോടു സഞ്ചരിക്കുന്നതി
നാൽ കോയ്മ കാശീംഖാനെ ആ നാട്ടിന്നു മൂപ്പ
നാക്കിയിരിക്കുന്നു. മുസ്കി അലം എന്നും മഹൊ
മെദ് ജാൻ എന്നും പേരുള്ള രണ്ടു ദ്രോഹത്തല
വന്മാർ വലിയൊരു സൈന്യത്തെ ശേഖരിച്ചു
ശേൎപ്പൂരിൽ തീൻ പണ്ടെങ്ങളെ വരാതാക്കിയതു
കൊണ്ടു സേനാപതിയായ മൿഫൎസ്സൻ അവ
രോടു ചെറുത്തുനിന്നും ആ സമയം ഒരു കൂട്ടം
കുതിരപ്പടയാളികൾ കൊണ്ടു വരുന്ന 4 കാള
ന്തോക്കുകാരുടെ മേൽ 4000 ശത്രുക്കൾ വീണു
കുതിരകളെ വെടിവെച്ചതിനാൽ കൊണ്ടു പോ
കുവാൻ വഹിയാതെ തീത്തുള കൾക്കു ആണി
തറെച്ചു ശത്രുകൈയിൽ വിടേണ്ടി വന്നു. ഉട
നെ കൊൎന്നാൽ മൿഗ്രീഗർ കുതിരകാലാളുകളെ
കൂട്ടി എതിരാളുകളെ പായിച്ചു കാളന്തോക്കുക
ളെ വിടുവിച്ചിരിക്കുന്നു. നാട്ടുകാർ അന്നു ത
ന്നെ കാബൂലിലും ചുറ്റുവട്ടത്തിലും ഒന്നായി
ദ്രോഹിപ്പാൻ ഭാവിച്ചിരുന്നു. കാബൂളിൽ ആ
യുധം ധരിച്ച 30 കാബൂൽക്കാരെ പിടിച്ചു തട
വിലാക്കി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/18&oldid=188509" എന്ന താളിൽനിന്ന് ശേഖരിച്ചത്