ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 193 —

NOTICE.

We beg to inform the subscribers of the “Keralopakari" that the Rev. L. J.
Frohnmeyer in Calicut has consented to the Editorship, beginning with the new
Subscription for 1882, and that our connection with the Paper as Editor
ceases from that date.

All communications and references are to be addressed to the new Editor.

Mangalore, 10th November 1881. E. Diez.

പരസ്യം.

പ്രിയ കേരളോപകാരി സ്നേഹിതന്മാരും വായനക്കാരുമായുള്ളോരേ!
കേരളോപകാരിയെ രചിക്കുന്ന പണിയെ വരുംകൊല്ലത്തിന്റെ ആരംഭ
ത്തോടു കൂടേ കോഴിക്കോട്ടിലേ ബോധകരായ ജൊൻ ഫ്രോൻമയർ
സായ്പവൎകളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. പ്രബന്ധം ലേഖനം ഓരോ
ഗുണാദ്ധ്വാനം കയ്യൊപ്പു മുതലായ വഴിയായി സഹായിച്ചു നിങ്ങൾക്കെ
ല്ലാവൎക്കും സ്നേഹോപചാരം പറയുന്നു. എല്ലാവൎക്കും സന്തോഷവും തൃ
പ്തിയും ഉപകാരവും വരുത്തേണം എന്ന ആശയോടേ അദ്ധ്വാനിച്ച ശേ
ഷം ഏകദേശം എട്ടു വയസ്സുള്ള കേരളോപകാരി എന്ന പൈതലിനെ ഇ
നിമേലാൽ നന്നായി സ്നേഹിച്ച പോററിവരേണ്ടതിനു നിങ്ങൾ എല്ലാ
വരോടു അപേക്ഷിക്കുന്നു എന്നു

മംഗലപുരത്തുനിന്നു ൧൮൮൧ നൊവെമ്പ്ര ൧൦-ാം ൹ നിങ്ങളുടെ ഉപകാരപ്രിയനായ
E. Diez.

കേരളോപകാരിയുടെ ഒരു പുതിയ കൊല്ലം തുടങ്ങുന്നതുകൊണ്ടു ഈ
ഉപകാരിയെ ഞങ്ങൾ പലപ്പോഴും ചെയ്തപ്രകാരം നമ്മുടെ എല്ലാ വാ
യനക്കാരുടെ രഞ്ജന ദയകളിലേക്കു ഏല്പിപ്പാൻ പോകുന്നു. ഈ ഉപകാ
രി തൻറെ നാമത്തിന്നു തക്കവണ്ണം എല്ലാ വായനക്കാൎക്കു ഉപകാരം ചെ
യ്തു അവരുടെ അഭീഷ്ടങ്ങൾക്കു സന്തുഷ്ടി വരുത്തുവാൻ എത്രയും താല്പ
ൎയ്യപ്പെടുന്നു എങ്കിലും മനുഷ്യരുടെ പലവിധമായ രുചിക്കു തൃപ്തിവരുത്തു
വാൻ എങ്ങിനേ കഴിയും? കേരളീയന്മാരുടെ വെവ്വേറെ രുചി അറിയേ
ണ്ടതിനു ഞാൻ പലപ്പോഴും കേരളോപകാരിയെ ശാസിക്കുന്നവരോടു "ഈ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/101&oldid=189361" എന്ന താളിൽനിന്ന് ശേഖരിച്ചത്