ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 194 —

ഉപകാരിയെക്കൊണ്ടു നിങ്ങൾ ആഗ്രഹിക്കുന്നതു എന്നോടു പറവിൻ"
എന്നു അന്വേഷിച്ചപ്പോൾ ഒന്നാം ആൾ നിഷേധിക്കുന്നതും രണ്ടാം ആ
ൾ വളരേ സ്തുതിച്ചു പറയുന്നതും ഈ കാൎയ്യത്തെത്തൊട്ടു കേരളോപകാരി
യിൽ അധികം വേണം എന്നു മൂന്നാമത്തവൻ അപേക്ഷിക്കുന്നതും അതു
തന്നേ തീരേ നിക്കിക്കളഞ്ഞാൽ കൊള്ളാം എന്നു നാലാം സ്നേഹിതൻ
ആലോചന പറയുന്നതും കേട്ടശേഷം ഉപകാരി എന്തു പാഠം പഠിച്ചു
എന്നു ചോദിച്ചാൽ : വായനക്കാരുടെയും വായിക്കാത്തവരുടെയും അനേ
ക ഇഷ്ടങ്ങൾ മനസ്സിൽ ധരിച്ചു കഴിയുന്നേടത്തോളം എല്ലാവരെ സ
ന്തോഷിപ്പിപ്പാൻ നോക്കുകയല്ലാതേ വെറുതേ കുററം വിധിക്കുന്നവരുടെ
വാക്കിനാൽ അമ്പരന്നു പോകരുതേ എന്നത്രേ. എല്ലാവൎക്കും തൃപ്തിവരു
ത്തിയ ഓരുപകാരിയെ ചൊല്ലി ഞാൻ ഒരിക്കലും കേട്ടിട്ടില്ലെങ്കിലും ഉപ
കാരിക്കു വേണ്ടി അധികമായി രഞ്ജന സമ്പാദിക്കാൻ വളരെ ഇഷ്ടം ഉ
ണ്ടു . നമുക്കു പുതിയ കൊല്ലത്തിൽ സഹായം ചെയ്യേണ്ടതിനു ചില
രോടു അപേക്ഷിച്ചു വളരേ ധൈൎയ്യപ്പെടുത്തുന്ന വാഗ്ദത്തങ്ങൾ എത്തിയി
രിക്കയാൽ സന്തോഷം. നാം എല്ലാവരും സ്നേഹിച്ചു മാനിച്ചു കൊള്ളു
ന്ന ബഹുമാനപ്പെട്ട ഗുണ്ടൎത്ത് പണ്ഡിതർപോലും വിലാത്തിയിൽ നട
ക്കുന്ന കാൎയ്യങ്ങളെപ്പറ്റി ചിലപ്പോൾ ഒരു പത്രം അയക്കും എന്നു ആശി
പ്പാൻ സംഗതി ഉണ്ടു.

ന്യായമായ ഇച്ഛകൾക്കു നാം സന്തോഷത്തോടു തൃപ്തിവരുത്തുവാൻ
നോക്കേണ്ടതിനു വായനക്കാരുടെ സംഖ്യ ഒന്നുകൂടേ വൎദ്ധിച്ചാൽ നന്നു. അ
തോ ഈ ഉപകാരിയുടെരചകന്നു ഒരു മാസപ്പടി കിട്ടേണ്ടതിന്നായിട്ടല്ല ഈ
രാജ്യക്കാരുടെ ഗുണത്തിന്നായിട്ടത്രേ ഉപകാരി കേരളദേശത്തുടെ സഞ്ച
രിക്കുന്നുള്ളൂ. പത്രങ്ങളെ വാങ്ങി വായിക്കുന്നതിനാലും പുതിയ വായന
ക്കാർ ചേരുവാനായി ശ്രമിക്കുന്നതിനാലും നിങ്ങൾ സ്വന്ത അഭിവൃദ്ധിക്കാ
യും രാജ്യത്തിന്റെ ഗുണത്തിന്നായും സഹായിക്കുന്നു നിശ്ചയം. അതുകൊ
ണ്ടു നേരംപോക്കുവാൻ മാത്രമല്ല നിങ്ങളുടെ ആലോചനയെ ഓരോ നല്ല
കാൎയ്യത്തിലേക്കു നടത്തുവാനും എന്നും അഴിയാത്ത സത്യത്തെ നിങ്ങളുടെ
മുമ്പാകേ വെക്കുവാനും താൽപൎയ്യപ്പെടുവാൻ ഇങ്ങേ മുതിൎച്ചെക്കുതകുവാ
റു എല്ലാവരുടെ പിന്തുണെക്കായി അപേക്ഷിച്ചു കാത്തിരിക്കുന്നു.

കോഴിക്കോട്ടുനിന്നു ൧൮൮൧ നൊവെമ്പ്ര ൧൦-ാം ൹ L. F. Frohnmeyer.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/102&oldid=189363" എന്ന താളിൽനിന്ന് ശേഖരിച്ചത്