ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 71 —

തൊരു തമാശ ചെയ്യരുതെന്നു എന്റെ അപേക്ഷ. ക്രിസ്തനാൽ ഉള്ളി
സംസൎഗ്ഗത്തെ ഓൎത്തു നാം തമ്മിൽ കൈകൊടുത്തു അന്യോന്യം കണ്ണുക
ളിൽ നോക്കി അനുഗ്രഹവാക്കു പറഞ്ഞു വേർപെട്ടു പോകുക. ഭാരതഖ
ണ്ഡത്തിൽ പ്രയാണത്തിലും ഓരോ സ്ഥലങ്ങളിലും ഉള്ള എന്റെ അനു
ഭവത്തെ വിചാരിച്ചു കൊള്ളുമ്പോൾ ഞാൻ പൂൎണ്ണഹൃദയത്തോടേ കൎത്താ
വിനോടു സ്തോത്രം ചൊല്ലുന്നു. കൎത്താവു തന്റെ കരുണയാൽ നമുക്കു
നൽകിയ ഓരോ സഭകളെ കാണേണ്ടതിന്നു ഇടവന്നു. അതിൽ പല ഊക്കി
ല്ലാത്ത തൈകൾ ഉണ്ടെങ്കിലും അവ കൎത്താവിൻറ നടതല എന്നു ക
ണ്ടു ഞാൻ മകിഴുന്നു. അവിടവിടേ തെറ്റുകളും കുറവുകളുമുണ്ടായാലും
ബാലശിക്ഷയും പത്ഥ്യോപദേശവും നടത്തുന്ന ദൈവത്തിന്റെ ആത്മാ
വും അവിടവിടേ വ്യാപരിക്കുന്നതു കൂടാതേ കൎത്താവിനെ പട്ടാങ്ങായും
ഹൃദയപൂൎവ്വമായും സ്നേഹിക്കുന്ന ദേവമക്കളും ഉണ്ടു എന്നുണൎന്നു ഞാൻ
ആശ്വസിക്കുന്നു. നിങ്ങളിൽ ഓരോരുത്തരോടു നിങ്ങളുടെ ഭാഷയെ അ
റിയായ്ക യാൽ സംസാരിക്കാൻ കഴിവുവരാത്തതുകൊണ്ടു ഇനിക്കു പെരു
ത്തു സങ്കടം തോന്നുന്നു എന്നുവരികിലും ഞാൻ കണ്ടു കേട്ട പലതിലും
ജീവപൎയ്യന്തം സന്തോഷിപ്പാനേ പാടുള്ളൂ. മിശ്ശനിലേ കഷ്ടങ്ങളിൽ ഏ
താനും രുചിനോക്കുവാൻ ഇടവന്നതിനാൽ ഞാൻ വിശേഷിച്ചു എന്റെ
കൎത്താവിനെ വണങ്ങിപ്പുകഴ്ത്തുന്നു. ഇനിക്കായും നാം എല്ലാവരും കോ
ലുന്ന മിശ്ശൻവേലെക്കായും അതിൽനിന്നു വല്ല ഫലം ഫലിക്കേണ്ടതിനു
ഞാൻ കാംക്ഷിച്ചിരിക്കുന്നു.

തീൎച്ചെക്കായി ഞാൻ എന്തു ചൊല്ലു? ഞാനും മിശ്ശൻപ്രവൃത്തിക്കാരും
ഇത്രോടം ചെയ്തതിൽ ഈ സുവിശേഷപ്രകടനത്തെ അധികം എരിവോ
ടു നടത്തേണം എന്നു വെച്ചു തമ്മിൽ ഒത്തുപോയി. നിങ്ങളും തമ്മിൽ
തമ്മിൽ ഏകോപിച്ചു വരേണ്ടതോ ഇനിമേലാൽ ദൈവത്തിന്റെ കൃപ
യുള്ള വിളിക്കു അധികം വിധേയന്മാരായി ഇരിപ്പാൻ തന്നേ. അപോസ്ത
ലനായ യോഹന്നാൻ പറഞ്ഞപ്രകാരം:" പൈതങ്ങളേ അവനിൽ ഇ
രിപ്പിൻ"എന്നു ഞാനും നിങ്ങളോടു അപേക്ഷിച്ചു വിളിക്കുന്നു.

ഒടുവിൽ ബാസലിലേ മിശ്ശനിൽ കൎത്താവു ഇനിക്കു സമ്മാനിച്ച ഉ
ദ്യോഗപ്രകാരവും സമസ്തമിശ്ശൻസ്നേഹിതന്മാരുടെ നാമത്തിലും ഞാൻ
നിങ്ങളെ അനുഗ്രഹിക്കുന്നു.

യഹോവ നിങ്ങളെ അനുഗ്രഹിക്കുക. ആയവൻ തന്റെ സ്വൎഗ്ഗീ
യ പവിത്ര ആലയത്തിൽനിന്നു നിങ്ങൾക്കു പരിശുദ്ധാത്മാവിന്റെ ദാന
ത്തെ ഏകുകയും ഈ സഭെക്കു ഒരുമയും സമാധാനവും നല്കുകയും ആ
ബാലവൃദ്ധം ഓരോ ആത്മാവിനു ഇഹത്തിൽ വേണ്ടുന്നതു സമ്മാനിക്കുക
യും ചെയ്തു. യഹോവ നിങ്ങളെ കാക്കുക. ജഡമോഹം കാണ്മോഹം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/11&oldid=189186" എന്ന താളിൽനിന്ന് ശേഖരിച്ചത്