ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

ണ്ടു ഒരു പീഠം പോലെ ഉണ്ടായിരുന്നു. അതിന്മേൽ ചില സ്ഫടികക്കൊ
മ്പുകൾ പുറപ്പെട്ടതു കണ്ടാൽ മെഴുകുതിരി കത്തിച്ചുവെപ്പാൻ ഉള്ളവയോ
എന്നു തോന്നും അതല്ലാതെ ദൈവാലയത്തിൽ വേണ്ടുന്ന ഉപകരണങ്ങ
ൾ പോലെയും ഏറിയ വസ്തുക്കൾ അതിൽ കാൺകകൊണ്ടു ഞങ്ങൾ അവി
ടേവെച്ചു ഒരു പ്രാൎത്ഥനകഴിച്ചു. അത്രയുമല്ല ഈ വിസ്താരമുള്ള ഗുഹയു
ടെ കീഴ്പോട്ടു മറെറാരുസ്ഥലം കാണ്മാൻ ഉണ്ടായിരുന്നു. അതിലേക്കു ഇ
റങ്ങിച്ചെല്ലുവാൻ ഏകദേശം 50 കോൽ താഴ്ചയുള്ളതുകൊണ്ടു ഒരു ആലാ
ത്ത് കെട്ടിപ്പിടിച്ചു ഞാനും മുൻപറഞ്ഞ കപ്പലക്കാരനും ഇറങ്ങി അടിയിൽ
ചെന്നാറെ താഴേ നനഞ്ഞ മണ്ണുള്ളതുകൊണ്ടു നിലത്തു ചവിട്ടുമ്പോൾ
നിലം പട്ടുപോയി അപ്പോൾ എന്റെ കൈക്കൽ ഉണ്ടായിരുന്ന വടി
കൊണ്ടു നിലത്തൂ ന്നിയാറെ അതു രണ്ടു കോൽ അടിയോളം ചെന്നു അവി
ടേയും സ്ഫടികനിൎമ്മലമായ വിശേഷവസ്തുക്കളും ഒത്തനടുവിൽ ഒരു സ്ഫടി
കപീഠവും ഉണ്ടായിരുന്നു. അതിൽ പിന്നേ ഞങ്ങൾ മേപ്പടി ആലാ
ത്തിൽ കൂടി മേല്പെട്ടു വന്നു എല്ലാവരും ഒരുമിച്ചു കൂടി മുമ്പേ ഗുഹയിൽ
ഇറങ്ങിയ പ്രകാരം തന്നെ കയറിവരുമ്പോൾ അതിൻറ ഉമ്മരഭാഗത്തു
യവനഭാഷയിൽ എഴുതിക്കൊത്തിയ ചില വചനങ്ങൾ ഉണ്ടായിരുന്നു
ആയതു ബഹുപൂൎവ്വത്തിൽ എഴുതിയതാകയാൽ തിരിച്ചറിവാൻ പ്രയാസം
തന്നേ. ഈ എഴുത്തു 2000 വൎഷം മുമ്പേ അലക്ഷന്തർ മഹാരാജാവിന്റെ
കാലത്തു യവനരിൽ ഒരുവനായ അന്തിഫെത്ത് എന്നവൻ ഈ ഗുഹയി
ലേക്കു ചെന്നു അവിടത്തേ വിശേഷങ്ങളെ കണ്ടു എന്നത്രേ എഴുതിയിരി
ക്കുന്നതു ഈ ദ്വീപു പരൊസ് ദ്വീപിന്നെതിരേ (anti) ഇരിക്കയാൽ അ
തിനു അന്തീപരൊസ് എന്ന പേർ വന്നു.* K.M. R.
(ലോകത്തിലെ ഏഴത്ഭുതങ്ങൾ എന്ന പുസ്തകത്തിൽനിന്നു)

THE BIBLE IN THE NURSERY & IN INFANT SCHOOLS. (7.) ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം. (൭.)

ചോദ്യങ്ങൾ.

21. നോഹ പെട്ടകത്തിന്നു ചുറ്റിലും കണ്ണാടിവാതിൽ ഒന്നും വെക്കാതെ മുകളിൽ മാത്രം
കണ്ണാടിവാതിൽ വെക്കേണം എന്നു ദൈവം കല്പിച്ച സംഗതി എന്തു എന്നു വിചാ
രിക്കാം?

22. എല്ലാവിധ ജന്തുക്കളിൽനിന്നും ഈരണ്ടീരണ്ടായി നോഹ പെട്ടകത്തിൽ ചേൎത്തിരി
ക്കേ മീനുകളിൽനിന്നു ഒന്നിനെയും ചേൎക്കാത്ത സംഗതി എന്തു?


* ൧൬൭൩ആമതിൽ പരന്ത്രീസ്സ് പരദേശദൂതനായ നൊവാന്തൽ (Nointel) അഞ്ഞൂറു പരി
ചാരകരോടു ൩ ദിവസം ആ ഗുഹയിൽ പാൎത്തു അഞ്ഞൂറു ദീപങ്ങളെക്കൊണ്ടു ഗുഹക്കു പ്രകാ
ശം വരുത്തി. അന്നു പീഠപ്രായമുള്ള കല്ലിന്മേൽ മീസാരാധനയെയും നടത്തിച്ചുപോൽ.
Otto Spamer`s I. Cov. Lex.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/15&oldid=189195" എന്ന താളിൽനിന്ന് ശേഖരിച്ചത്