ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

23. റിബേക്ക ഹെരോദിയ എന്നീ സ്ത്രീകളുടെ സ്വഭാവത്തിൽ വലിയ വ്യത്യാസം ഉള്ള
തു കൂടാതെ വല്ല സമത്വവും ഉണ്ടോ?
24. a. ചുംബനത്താൽ വേറെ മനുഷ്യരെ മരണത്തിന്നു എല്പിച്ച രണ്ടാളുകളും,
b. അതിനാൽ മരിച്ചുപോയ ആളുകളും ആർ? G. W.

THE LORD JESUS WORTHY OF PRAISE.
യേശു സ്തുതിഭാജനം.
കാമോദരി. പല്ലവം. ആദിതാളം.
ദേവൻ യേശുമാത്രം
സതതം സേവാപാത്രം.

അനുപല്ലവി.

നാവും വാക്കും ഇല്ല
നരരാൽ തൻകീൎത്തി ചൊല്ലാൻ:—
താം താം താം— തധൃമിധ— തജന്തറും — തകധണം —താരി
ധകപാ—മാഗാരീസനിധാസാ—രീഗമപധ—നീധനിധപ—
ധാപധപമ— ധോന്തകരീ—തരിത്തജണുത്ത—തക—
ധീനുധ—ഗമപധസാ—സരിസസ-നീധപ—തോന്തക—
താധിത്തധികിണതോം—താധിത്തധികിണധോം—താ
ധിത്തധികിണതോം—തധികിണധോം— ദേവൻ.

ചരണങ്ങൾ.

ഹാവാ പണ്ടു ഭുജിച്ച
കനിയാൽ വരുത്തിവെച്ച
ജീവനാംശം ലഭിച്ച
തിന്മ പെട്ടോരിൽ വെച്ച
ദൈവതത്വ കരുണ — ദിവ്യസ്നേഹവും ബഹു-—രീ–രീ–രീ
തീരേ നിൎബന്ധിച്ച—താൽ ജഗത്തുദിച്ച
പാരം നീതിയാൎന്നവൻ— ദേവൻ.

൨.

പാടി വാഴ്ത്തീനെല്ലാരും
പരൻ യേശു എന്നിന്നേരം
വാടിനില്ക്കായ് വിനാരും
വരുവിൻ കുമ്പിടീൻ സാരം
കോടി ദൂതരോടണെഞ്ഞീടുന്നു വിരെഞ്ഞവൻ—രീ–രീ–രീ
ഗുണംകെട്ടോൎക്കു ശിക്ഷ—കൂട്ടും നീതിയുച്ചം
പണിഞ്ഞോൎക്കു മാനുവേൽ— ദേവൻ.

൩.

ദൂതർ ഘോഷിച്ചീടുന്നു
ത്വരിതം വരും താനെന്നു
ഭേദം വരുകില്ലൊന്നും
പെരികേ താമസമെന്നു
ബോധമഴിഞ്ഞു ജഗത്തോടുലയിച്ചീടായ്വിൻ—രീ–രീ–രീ
ബുദ്ധിയോടൊരുങ്ങീൻ—സത്യത്തിൽ ഞെരുങ്ങീൻ
പുനരാകും മാജയം— ദേവൻ.
M. Walsalam.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/16&oldid=189197" എന്ന താളിൽനിന്ന് ശേഖരിച്ചത്