ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—78—

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

പ്രിയ വായനക്കാരേ! ബാസൽ ഗൎമ്മന്യ
മിശ്ശ്യന്റെ ൪൧ാം റിപ്പോൎത്ത് എൻറെ കൈ
യിൽ എത്തിയതുകൊണ്ടു ഒന്നാമതു അതിന്റെ
സംക്ഷേപം നിങ്ങളോടു അറിയിപ്പാൻ പോ
കുന്നു. അതിൻപ്രകാരം തലക്കാലത്തു 69 ബോ
ധകർ കൎത്താവിന്റെ വേലയെ നടത്തുന്നുണ്ടു
14 പേർ സൌഖ്യത്തിന്നായി വിലാത്തിയിൽ
ഇരിക്കുന്നു. അതുകൂടാതെ നാട്ടുകാരിൽനിന്നു
206 ആളുകൾ വേലയിൽ സഹായിക്കുന്നു. നാ
ട്ടുപാതിരിമാർ 8, ഉപദേശിമാർ 69 ഗുരുനാ
ഥന്മാർ 70, ഗുരുക്കത്തികൾ 25, ഹിന്തുക്കളായ ഗു
രുക്കന്മാർ 31, പുറജാതികളിൽനിന്നു ക്രിസ്തീയ
സഭയിൽ ചേൎന്നവർ 287 പേർ ഇവരിൽ 167
പ്രായമുള്ളവരും 120 കുട്ടികളും തന്നേയാകുന്നു
ആകയാൽ നമ്മുടെ സഭകളിൽ ഇപ്പോൾ 7337
പേർ, കഴിഞ്ഞകൊല്ലത്തിന്റെ ആരംഭത്തിൽ
7051 ഉണ്ടായി. നമ്മുടെ 20 മിശ്ശൻ സ്ഥാനങ്ങ
ളിൽ 68 സ്കൂളുകൾ സ്ഥാപിക്കപ്പെട്ടു, ഇവയി
ൽ 3288 കുട്ടികൾ പഠിച്ചു വരുന്നു. 944 ക്രിസ്തീയ ആൺകുട്ടികൾ, 783 ക്രിസ്തീയ പെൺ
കുട്ടികൾ, 1405 ഹിന്തുക്കളുടെ ആൺകുട്ടിക
ൾ, 156 ഹിന്തുക്കളുടെ പെൺകുട്ടികൾ, എന്നത്രേ. നമ്മുടെ സഭകളിൽ നാം സാധാരണ
മായി അധികം വിശ്വാസത്തെയും കൎത്താവി
ങ്കലേക്കുള്ള സ്നേഹത്തെയും കാണ്മാൻ ആഗ്രഹി
ക്കുന്നെങ്കിലും, "ആകംകാലം ചെയ്തതു ചാകും കാലം കാണാം" എന്നുള്ള പഴഞ്ചൊൽ പ്രകാ
രം നാം ഈ റിപ്പോൎത്തിൽ വായിക്കുന്നു. ര
ണ്ടാളുടെ മരണത്തിൻ വിവരം ഈ ക്രിസ്തീയ സഭകളിൽ സന്മരണവിദ്യ പഠിച്ചവർ ഉണ്ടു.
എന്നു കാണിക്കുന്നു, ഒരാൾ സന്തോഷത്തോടും വിശ്വാസത്തോടും മരിപ്പാൻ പഠിച്ചാൽ അ
വൻ വെറുതെ ജീവിച്ചിട്ടില്ല നിശ്ചയം. ക
ണ്ണുനീരിൽ വെച്ചു ഒരു പുരുഷന്റെ പൂൎണ്ണ ശ
ക്തിയോടു കൂടെ തന്റെ പ്രവൃത്തിയെ നട
ത്തുന്ന ഒരു വിശ്വസ്തനെ കൎത്താവു വിളിച്ച
പ്പോൾ "ഇതാ ഞാൻ ഹാജരായിരിക്കുന്നു"
എന്നു സത്യ പ്രകാരം ഉത്തരം പറവാൻ അ
വന്നു പാട്ടുണ്ടായി കോഴിക്കോട്ടിലോ മുടിയ
നായ പുത്രനെ പോലെ ദുൎമ്മാൎഗ്ഗത്തിൽ നടന്നു
വലഞ്ഞു പോയശേഷം ഒടുക്കാത്തേ നാഴികയി
ൽ രക്ഷിതാവിന്റെ തൃക്കൈ പിടിച്ച ഒരു ബാ
ല്യക്കാരനും ആനന്ദത്തോടെ തന്റെ കൎത്താ
വിന്റെ സന്നിധാനത്തിൽ ചേൎന്നു എന്നു നാം
വായിക്കുന്നു. സുവിശേഷം ഹിന്തുക്കളുടെ ഇ
ടയിൽ അറിയിച്ച ബോധകർ പല സ്ഥലങ്ങ
ളിൽ മുമുക്ഷക്കളായ ആത്മാക്കളെ കണ്ടെത്തി
യാലും "നാടോടുമ്പോൾ നടുവേ" എന്നുള്ള
പഴഞ്ചൊൽ മിക്ക പേൎക്കും പ്രമാണം എന്നു തോ
ന്നുന്നു. ഈ മിശ്ശന്റെ സ്കൂളുകൾ നല്ലവണ്ണം
ശോഭിക്കുന്നു എന്നു പറയാം. അവർ 5 ഇംഗ്ലി
ഷ് സ്കൂളുകളെയും ഹിന്തുക്കൾക്കു വേണ്ടി 11
മലയാള എഴുത്തുപള്ളികളെയും സഭക്കാൎക്കു 28
ശാലകളെയും അനാഥൎക്കായിട്ടു 12 സങ്കേത
സ്ഥലങ്ങളെയും 2 മദ്ധ്യശാലകളെയും 3 ഗുരു
ക്കശാലകളെയും ഉപദേശിമാരെ ശീലിപ്പി
ക്കേണ്ടതിന്നു ഒരു വിദ്യാശാലയെയും സ്ഥാപി
ച്ചു നടത്തുകയും ചെയ്യുന്നു. കഴിഞ്ഞ വൎഷത്തി
ൽ മലയായ്മയിൽ അച്ചടിക്കപ്പെട്ട പുസ്തകങ്ങ
ളിൽ ബോധകനും പണ്ഡിതനുമായ ഗുണ്ടൎത്ത്
സായ്പ് എബ്രായഭാഷയിൽ പൊതു തിരിച്ച
പഴയനിയമത്തിന്റെ പവിത്രലേഖകൾ എ
ന്ന പുസ്തകം വിശിഷ്ടം. നമ്മുടെ കേരളോപ
കാരിയുടെ വായനക്കാരുടെ സംഖ്യ ഇനി വ
ൎദ്ധിച്ചാൽ കൊള്ളാം. മലയാള ഭാഷയിൽ ജ
നങ്ങൾക്കു വിറ്റ പുസ്തകങ്ങളുടെ വില ഏക
ദേശം 2,800 ക. തന്നേ. ഈ മിശ്യന്റെ മേല
ദ്ധ്യക്ഷനായ ഷൊത്ത് സായ്പവർകൾ അവരു
ടെ യാത്രയിൽ വിലാത്തിയിലേക്കു എഴുതിയ
ചില വിശിഷ്ടകുത്തുകളും ഈ റിപ്പോൎത്തിൽ
വായിപ്പാൻ ഉണ്ടു, മിശ്ശ്യന്റെ ചെലവു 21 4,941
ഉറുപ്പിക തന്നേ. സായ്പ്മാരും നാട്ടുകാരും മി
ശ്ശ്യന്നു വേണ്ടി കൊടുത്തതു കൂടെ റിപ്പോൎത്തി
ൽ അടങ്ങിയിരിക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/18&oldid=189201" എന്ന താളിൽനിന്ന് ശേഖരിച്ചത്