ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

൧൮. നീ എനിക്കരുമ അത്രേ, നിൻ ഉയിർ വിശിഷ്ടമല്ലോ
മന്നിടത്തിൽ നിന്നെ വിട്ടു, മന്നനായിരിപ്പെനോ ഞാൻ?

൧൯. നിന്നുയിക്കായെന്നുയിരും, നിന്നുടല്ക്കായെന്നുടലും
ഇന്നിലത്തിലേ ബലിയായി, ഏകുവാൻ ഞാൻ വന്നു സത്യം.

൨൦. വിട്ടു പരമണ്ഡലത്തെ, വിട്ടു പരമാസനത്തെ
മണ്ണിടത്തിൽ വന്നു തല, ചായ്ക്കുവാനും ദേശമററു.

൨൧. ഏററവും തേജസ്സു വിട്ടു, ഏറിയ മഹത്വമിട്ടു
ഉത്തമേ ഞാൻ വന്നു നിന്നെ, ഉയിർ കൊടുത്തും വേൾപ്പതിന്നായി.

൨൨. വന്നതെല്ലാം ഞാൻ സഹിപ്പൻ, വമ്പനിൽ നിന്നുദ്ധരിപ്പൻ
നിന്റെ പ്രേമമൊന്നു മാത്രം, എങ്കലുറച്ചെങ്കിൽ പോരും.

൨൩. എൻ പ്രിയയാം തേനേമാനേ, എന്റെ കൂടെ വന്നു കൊൾക.
ചാരുശീലേ വരിക വേഗം, ചാലവേ എന്നോട്ടുലാവേ.

൨൪. കൂടി നടന്നിങ്ങു പോരൂ, പോകനാം ചീയോൻ മലെക്കു
മായമററ സ്നേഹിതയേ, പൂരണമേ പെണ്ണേ രാഹേൽ,

ചീയോൻ.

൨൫. ചിത്രമാക്കുരച്ചു കൊണ്ടു, ചിന്ത വേണ്ട തമ്പുരാനേ
എന്തുപായം ചൊല്ലിയാലും, എത്തുകയില്ലൊന്നു കൊണ്ടും.

൨൬. ശാലേം പട്ടണത്തിൽ വാഴും, ദാവിദ്രാജൻ പുത്രിഞാനേ
മാനസമിളക്കിയാലും, മാലയിട്ടു കിട്ടുമെന്നോ?

൨൭. ലോകവാസികൾ വണങ്ങും, ലോകമൊക്കയും അടക്കും
സാലൊമോ ഭ്രാതാവു മമ, താൻ അറിഞ്ഞിതില്ലയെന്നോ?

൨൮. എങ്ങൾ കലം യൂദകുലം, എബ്രായൎജ്ജാതിയല്ലോ
അതിഥിയായ് വന്നീടുവോൎക്കു, ആകുമേം വിവാഹമിങ്ങു

൨൯. ഗാലിലാവൂർതച്ചനോടു, മംഗലപ്രവേശമാമോ?
പക്ഷമററു ചൊൽക നാഥ, നച്ചറത്തിൽ നന്മയുണ്ടോ?

൩൦. പാന്ഥനോടു വാണിരിപ്പാൻ, ബന്ധമുണ്ടോ ചൊൽക വേണ്ടൂ?
ചഞ്ചലമുണ്ടാകയില്ലേ, ചഞ്ചലാക്ഷിമാൎക്കു ചൊൽക ?

൩൧. കള്ളനേ പോൽ വന്നവനെ കള്ളിയിൽ കടത്തുകയോ ?
ഉള്ള രൂപം മാററിവന്ന വേഷധാരി തമ്പുരാനേ.

൩൨. ജാതിവിട്ട ജാതിവന്നു, നാട്ടു വിട്ടു കാടു ചേൎന്നു
പാഴരാമരിഷ്ടരെയോ വേട്ടു ഞാനും പോക വേണ്ടു.

ക്രിസ്തു ( ഹെസ. ൧ന്ന).

൩൩. എന്തുരെച്ചു എന്തുചൊല്ലി മായെരുശലേംമകളേ
നിന്നുടെ പൂൎവ്വോത്തരങ്ങൾ ചൊല്ലിടാം ഞാൻ കേൾക്ക ഇപ്പോൾ.

൩൪. നീ കനാനിൽ താൻ പിറന്നു നിൻ പിതാവു മോറിയാൻ താൻ.
ഹിത്തിയക്കാരി നിൻ മാതാ സോദരി സോദോം ശമൎയ്യ

൩൫. നിൻ പിറപ്പിൽ നിന്റെ പൊക്കിൾ കുത്തിരിച്ചു കഴുകിയില്ല
നിൻ മേനിക്കു മൃദുത്വം കിട്ടി വസ്ത്രം ഇട്ടതില്ല.

൩൬. ഉപ്പിനാൽ ശുദ്ധീകരിപ്പാൻ ഉൾപ്രസാദം തോന്നിയില്ല
ഏവരും നിൻകാഴ്ചയിങ്കൽ ഏകമായ് വെറുത്തു വിട്ടാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/33&oldid=189231" എന്ന താളിൽനിന്ന് ശേഖരിച്ചത്