ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

൩൭. നീ ജനിച്ച നാളിൽ നിന്നെ ഏവരും വെറുത്തതാലേ
നിന്നുടൽ കുരൂപതയിൽ ചാടിനാർ പുറവെളിയിൽ.

൩൮. പാഴിടത്തിൽ വീണു കേണു ചോരയിൽ കിടന്നനിന്നെ
ചാലവേ ദൎശ്ശിച്ചു ജീവൻ ഏകിഞാനടുത്തുവന്നു.

൩൯. നീ മലത്തിൽ ആണ്ട നാളിൽ നിന്നടുക്കേ ഞാനണഞ്ഞു
ജീവനുണ്ടാകെന്നു ചൊല്ലി പോന്നതു മറന്നിതോ നീ.

൪൦. നഗ്നത മറപ്പതിന്നായി വസ്ത്രമേകി ഞാൻ നിണക്കു
സ്വൎണ്ണ നവരത്നമുള്ള ആഭരണമിട്ടു നിന്നിൽ

൪൧. അന്നു നിന്നിൽ പ്രേമമുണ്ടായി കണ്ടതാൽ ഞാൻ നിന്നുടനെ
ആണയിട്ടു മൽകരത്തെ ഏകിനിന്നെ ഭാൎയ്യയാക്കി

൪൨. നിൻ നിണത്തിൽ നിന്നെടുത്തു ശുദ്ധമായ്കഴുകിനിന്നെ
ഉന്നതനാം ഞാൻ സുസ്നേഹം കൊണ്ടു തേച്ചതോൎത്തതില്ലേ.

൪൩. ആടകൾ പലതു നൽകി ഹാരമോതിരാദി ഏകി.
കങ്കണം കുണുക്കു നല്ല ചന്തമോടെ നൽകിയില്ലേ?

൪൪. മാനമാം കിരീടമേകി മാനസേ മറന്നിതോ നീ
മായെരുശലേംമകളേ മായമോ നിൻ പൂൎവ്വഭൂതം.
ചീയോൻ.

൪൫. അച്ചടക്കമററു ചൊല്ലും വാക്കുകളെ കേൾക്കുമോ ഞാൻ
നെഞ്ചകം കവരുമാറു കന്നമിട്ടു കൊൾകയോ താൻ.

൪൬. കന്നി തവ മാതാ നിന്നെ ഗൎഭമായിരുന്ന കാലേ
മന്നവനഗുസ്തനുടെ കല്പനയാൽ ചാൎത്തലിന്നു.

൪൭.നച്ചറത്തൂർ വിട്ടു മാതാ ദീൎഗ്ഘയാത്രാഭാരമോടെ
ബെത്ലഹേമിലെത്തിയന്നു സത്രമൊഴിവില്ലതാലേ.

൪൮. ഈറ്റുനോവണഞ്ഞുതിനാൽ ഹീനനായ്നീ മൺപിറപ്പാൻ.
വേറിടമില്ലായ്ക കൊണ്ടു പാഴിടത്തിൽ പുക്കവളും.

൪൯. മാട്ടുകൊട്ടിൽക്കുൾക്കടന്നു മാനവ പെററന്നു നിന്നെ
ജീൎണ്ണവസ്ത്രം ചുറ്റി വെച്ചു തൊട്ടിയിൽ കിടത്തിയില്ലേ?

൫൦. ആലയിൽ പിറന്നവനെ ആന്തരമായി ഞാൻ വരിച്ചാൽ
ആട്ടുമല്ലോ ലോകരാകെ ആകുലം വളൎത്തുമാറു.

൫൧. മിസ്രയിലേക്കോടിയല്ലോ പേടി പൂണ്ടോരോദ തന്നെ
മിശ്രമോ നിൻ പൌരുഷങ്ങൾ വിശ്രമിച്ചു ചൊൽക നാഥ.

൫൨. സമറിയസ്ത്രീയോടു ചെന്നു കെഞ്ചി നീ തണ്ണീർ കുടിപ്പാൻ
ഹീനമുണ്ടാം ആയതിനാൽ മേല്ക്കുലമാമിങ്ങുമുററും.

൫൩. കഴുതമേൽ കരേറി എന്നെ കൈപിടിപ്പാൻ വന്നിതോ നീ
കൊള്ളുമിതു ലോകമെങ്ങും കോലടിച്ചു പാടുവാനായി.

൫൪. അക്കഴുതക്കുട്ടി തന്നെ ആക്കമോടെ കിട്ടിയതാൽ
ഉല്ലസിക്ക നീയെനിക്കോ ലജ്ജയുണ്ടെന്നുള്ളതോൎക്ക.

൫൫. ലഭ്യമോ ഞങ്ങൾക്കിതിനാൽ ലാഭമോ സന്തോഷഭാഗ്യം ഒററിയായി ചീയോനെ വേൾപ്പാൻ ഓങ്ങിവന്ന മാനവനേ.

൫൬. പോരും പോരും തൎക്ക വാദം പോയ് വിടുക വേലനോക്കി
വാളുകൊണ്ടു മാലകറ്റാൻ വേണ്ട ഭാവം പോക പോക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/34&oldid=189233" എന്ന താളിൽനിന്ന് ശേഖരിച്ചത്