ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 93 –

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

പ്രിയ വായനക്കാരേ! ഒന്നാമതു പാലക്കാ
ട്ടിൽനിന്നു എനിക്കു കിട്ടിയ കത്തിന്നു ഒരു മ
റുപടി വേണം. ആ കത്തിൽ ഒരു സ്നേഹിതൻ
ഏപ്രിൽ മാസത്തിന്റെ കേരളോപകാരിയി
ൽ ഒരു പശുവിനെ തൊട്ടു വിവരിച്ചതു പര
മാൎത്ഥമോ പൊളിയോ എന്നു ചോദിക്കുന്നു. അ
തു പൊള്ളു എന്നു വരികിൽ ചതിക്കപ്പെട്ടവൻ
ഞാൻ തന്നേ. വല്ലതും പൊള്ളു എന്നു ഞാൻ
അറിഞ്ഞാൽ കേരളോപകാരിയിൽ പ്രസിദ്ധ
മാക്കുന്നില്ലല്ലോ. ഞാൻ ഈ വൃത്താന്തം എടു
ത്ത വൎത്തമാനക്കടലാസ്സു ആശ്രയിപ്പാന്തക്കതാ
യ ആധാരം തന്നെ. ഇത്ര പണം ആ കൃഷി
ക്കാരന്നു കിട്ടിയതെങ്ങിനേയെന്നു ഞാൻ അ
റിയാഞ്ഞാലും യുരോപയിൽ കാൎയ്യം ബോധി
പ്പാൻ ഇത്ര പ്രയാസം കാണുന്നില്ല. വിലാ
ത്തിയിൽ പലപ്പോഴും കൃഷിപ്പണിയിൽ വള
രേ സന്തോഷിക്കുന്ന കുലീനരോ പട്ടണക്കാ
രോ പണം ശേഖരിച്ചു കൃഷിക്കാരെ ഉത്സാഹി
പ്പിക്കേണ്ടതിന്നു ഒരു ഉത്സവം കഴിക്കയും ഉ
ത്സവസ്ഥലത്തേക്കു ഏറ്റവും നല്ല കന്നുകാലി
കളെ കൊണ്ടുവരുന്ന ആളുകൾക്കു ഒരു വിരു
തു കൊടുക്കയും ചെയ്യും. അതുകൂടാതെ വള
രേ പറമ്പുകളുടെ ഉടമസ്ഥന്മാർ നല്ല മാതിരി
പശുക്കളെ കിട്ടേണ്ടതിന്നു എത്രത്തോളം കൊടു
ക്കും ! ഒരൊറ്റ പശുവിന്റെ വില മാത്രമല്ല
ഇതിന്റെ സന്തതികളെക്കൊണ്ടു പലവൎഷങ്ങ
ൾക്കകം ക്രമേണ ഉളവാകുന്ന ലാഭം അവർ
വിചാരിച്ചു വിശേഷമാതിരി ജനിപ്പിക്കുന്ന
വയെ പെരുത്തു വിലെക്കു വാങ്ങും.

ബീക്കൻ്സ ഫീല്ദ്എന്ന മഹാരാജ്ഞിയുടെ
വിശ്വസ്തനായ മന്ത്രി ആശിച്ച പ്രകാരം ഹ്യു
ഗെന്ദൻ എന്ന സ്ഥലത്തിൽ തനിക്കുള്ള പ്രേ
തക്കൊമ്മയിൽ അടക്കപ്പെട്ടു. മഹാരാണി ത
ന്നേ ശ്മശാനസ്ഥലത്തെ കാണ്മാൻ വന്നു പോ
ൽ. രാജസഭക്കാർ കീൎത്തിപ്പെട്ട മന്ത്രിക്കു വെ
സ്ത് മിൻസ്തർ എബ്ബ എന്ന പള്ളിയിൽ ഒരു
സ്മരണസ്തംഭം നിൎത്തുവാൻ നിശ്ചയിച്ചു താ
നും. അദ്ദേഹം വിശിഷ്ടമന്ത്രിയും ഗ്രന്ഥക

ൎത്താവും ആയതിനാൽ അതിന്നു യോഗ്യൻ എ
ന്നു ഏകദേശം എല്ലാവൎക്കും സമ്മതം. ഈ മ
ഹാന്റെ ജീവചരിത്രത്തിൽനിന്നു ഓരല്പം അ
റിയുന്നെങ്കിൽ വേണ്ടതില്ല. അദ്ദേഹം ഉത്ഭവ
പ്രകാരം ഒരു യഹൂദൻ. 1747 ഇൽ മൂത്തഛ്ശൻ
വേനീസ്സ് പട്ടണത്തിൽനിന്നു ലണ്ടനിലേക്കു
വന്നു. അതിന്നു മുമ്പ് കുഡുംബം സ്പാന്യരാജ്യ
ത്തിൽ പാൎത്തിരുന്നു. അവിടേവെച്ചുരോമസഭ
യഹൂദരെ ഹിംസിപ്പാന്തുടങ്ങിയപ്പോൾ കൎത്താ
വിന്റെ പൂൎവന്മാർ ആ രാജ്യത്തെ വിട്ടു (വേ
നിസ്സ് ) വെനേത്യപട്ടണത്തിൽ കുടിയേറിയി
രുന്നു. അവർ ഇംഗ്ലന്തിൽ എത്തിയാറെ മന്ത്രി
യുടെ അഛ്ശൻ 18 വയസ്സുള്ള ഒരു ബാല്യക്കാര
നായിരുന്നു. അഛ്ശൻ കീൎത്തിപ്പെട്ട ഗ്രന്ഥക
ൎത്താവായ്തീൎന്നു. പുത്രൻ പറഞ്ഞപ്രകാരം തന്റെ
ജീവനാൾ പുസ്തകങ്ങളുടെ ഇടയിൽ ഒരു പുസ്ത
കശാലയിൽ കഴിച്ചു. ബീക്കൻ്സ് ഫീല്ദ് കൎത്താ
വു 12 വയസ്സായപ്പോൾ അഛ്ശൻ സഭയുടെ മൂ
പ്പരോടു അല്പം കലഹിച്ചു ക്രിസ്തീയസഭയിൽ
ചേൎന്നു (കേ. VII 63-ാം ഭാഗം). ഈ മഹാൻ
സാധാരണമായ വഴിയിൽ നടക്കാതെ എത്ര
യോ ഉയൎന്നലാക്കിൽ എത്തി. ഒരു വിദ്യാശാ
ലയിൽ പഠിക്കാതെ അവർ വലിയ വിദ്വാൻ
ആയ്‌ത്തീൎന്നു. യൌവനകാലത്തിൽ തന്നേ പ
ല പുതു കഥകളെ സങ്കല്പിച്ചു എഴുതിയ ശേഷം,
33 വയസ്സുള്ളവനായി രാജ്യസഭയിൽ പ്രതിനി
ധിയായി പ്രവേശിച്ചു. ഒന്നാം പ്രാവശ്യം ഒ
രു പ്രസംഗം കഴിച്ചപ്പോൾ അനേകരുടെ പ
രിഹാസത്താൽ ഇളകിപ്പോകാതെ “ഞാൻ ഇ
പ്പോൾ തീൎക്കുന്നെങ്കിലും നിങ്ങൾ എന്നെ കേ
ൾക്കുന്ന ദിവസം വരും നിശ്ചയം” എന്നു ഒരു
പ്രവാചകനെ പോലെ മുൻ അറിയിച്ചു. രാ
ജ്യസഭയിൽ എപ്പോഴും സൎക്കാരുടെ പക്ഷ
ത്തിൽനിന്നു കോയ്മയുടെ ഞായങ്ങൾക്കായി ത
ൎക്കിക്കുമളവിൽ അവർ പല വിശിഷ്ട പുസ്ത
കങ്ങളെ എഴുതി പ്രസിദ്ധമാക്കി. 1868 ഇൽ
ഒന്നാം വട്ടം രാജ്യത്തിന്റെ പ്രധാനമന്ത്രിയാ
യി ചമഞ്ഞശേഷം ഗ്ലേദ് സ്തൻസായ്പ് അവർ
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/37&oldid=189239" എന്ന താളിൽനിന്ന് ശേഖരിച്ചത്