ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 95 –

ക്കുവാൻ നോക്കുന്നു. തൂനിസ്സ് രാജ്യത്തിലുള്ള
ഒരു ഗോത്രം (ക്രുമീർ) പ്രാഞ്ച്കാരുടെ അതി
രുകളെ അതിക്രമിച്ചു അല്ജേരിയ എന്ന ദേശ
ത്തിൽ പ്രവേശിച്ചു കവൎച്ച ചെയ്തു. പ്രാഞ്ച്
കാർ ഈ ഗോത്രത്തെ ശിക്ഷിപ്പാനായി പുറ
പ്പെട്ടതല്ലാതെ തൂനിസ്സ് രാജ്യത്തിന്റെ സുല്ത്താ
നെ പ്രാഞ്ച്കാരോടു ചേൎന്നു ആ ജാതിയെ
ബുദ്ധി ഉപദേശിപ്പാൻ അപേക്ഷിച്ചപ്പോൾ
ആ സുല്ത്താൻ ഇതിൽ സമ്മതിക്കാതെ പ്രാഞ്ച്
കാരുടെ നേരേ വട്ടം കൂട്ടി. ഈ ചെറിയ സു
ല്ത്താൻ ഇതിനാൽ രാജ്യാധിപത്യത്തെയും ഒരു
വലിയ ഗൎവ്വത്തെയും കാണിക്കുന്നെങ്കിലും ഇ
സ്തംമ്പൂലിലുള്ള മേൽവിചാരിയുടെ കല്പന കേ
ൾക്കാതെയും ഇതാല്യരുടെ സഹായത്തിൽ ആ
ശ്രയിക്കാതെയും കാൎയ്യത്തിൽ അധികം ആ
ലോചിച്ചു എങ്കിൽ നന്നായിരുന്നു. പ്രാഞ്ച്കാർ
ഖേപ്പ് എന്ന വിശിഷ്ട പട്ടണത്തെ പിടിച്ചു
തൂനിസ്സ് എന്ന മുഖ്യ പട്ടണത്തിന്റെ സമീപ
ത്തിൽ എത്തിയിരിക്കുന്നു എന്നു കേൾക്കുന്നെ
ങ്കിൽ യുദ്ധം വേഗം തീൎന്നു പോകും എന്നു തോ
ന്നുന്നു. എന്നാൽ പ്രാഞ്ച്കാരോടു മൎയ്യാദപ്രകാ
രം ഓരല്പം സഹായിക്കുന്നതിനു പകരമായി
അവരുടെ മേൽവിചാരം സഹിക്കേണ്ടിവരും
താനും.

നിത്‌സ (നൈസ് ) എന്ന പട്ടണത്തിലുള്ള
നാടകശാല വെന്തുപോയി. അതു കളി തുടങ്ങു
ന്നതിന്നു അല്പം മുമ്പെ സംഭവിച്ചതുകൊണ്ടു
100ഇൽ ചില്വാനം ആളുകൾ നശിച്ചു പോയ
തേയുള്ളു.

ഗൎമ്മാനരാജ്യത്തിൽ യഹൂദരുടെ നേരെയു
ള്ള തൎക്കം തീൎന്നിട്ടില്ല. യഹൂദരെക്കൊണ്ടു രാ
ജ്യത്തിൽ വരുന്ന ഭാരത്തെയും നഷ്ടത്തെയും
നീക്കുവാൻ തക്കതായ സഹായം ചെയ്‌വാനായി
ട്ടു 255,000 പ്രജകൾ ബിസ്മൎക്ക് പ്രഭുവിന്റെ
മുമ്പാകെ ഒരു അപേക്ഷ വെച്ചു. ഇവർ തൃ
പ്തിയില്ലാത്തവരിൽ ഒരു ചെറിയ അംശമത്രേ.
എങ്കിലും താൻ വിളിച്ചും ലാളിച്ചും കൊണ്ടു വ
ളൎത്തിയ ദുരാത്മാക്കളെ പിന്നെയും ആട്ടി
ക്കളവാൻ ബഹുപ്രയാസം.

രുമേന്യർ തങ്ങളുടെ പ്രഭുവിനെ മഹാസ
ന്തോഷത്തോടും ഘോഷത്തോടും രാജാവാക്കി;

പുതിയ രാജാവു ഇതിൽ സമ്മതിക്കയും ചെയ്തു.

ഘിയൊസ്സ് എന്ന ദ്വീപിൽ ഭയങ്കരമായ
ഒരു ഭൂകമ്പം ഉ ണ്ടായി; 30 ഗ്രാമങ്ങൾ പാഴായി
ഏകദേശം 4000 ആളുകൾ നശിച്ചുപോയി. ശേ
ഷിക്കുന്നവൎക്കു ശവങ്ങളെ കുഴിച്ചിടുവാൻ പോ
ലും ധൈൎയ്യം ഇല്ല. അവർ വൈകാതെ പോ
യിക്കളവാൻ നോക്കുന്നു. 40,000 പേർ വീടും
ഭക്ഷണവും കൂടാതെ അങ്ങിടിങ്ങിട് സഞ്ചരി
ക്കുന്നു. ആ ദ്വീപു മുമ്പേ എത്രയും ഭംഗിയുള്ള
തുരുത്തായിരുന്നു. അവിടേനിന്നു വരുന്ന
വീഞ്ഞു വിശിഷ്ടമുള്ളതു. മുഖ്യപട്ടണം കസ്ത്രോ.
ഇതിൽ യവനരുടെ ഏറ്റവും കീൎത്തിപ്പെട്ട ക
വിതക്കാരനായ ഹൊമേർ ജനിച്ചിരിക്കുന്നു
എന്നു ചിലർ പറയുന്നു എങ്കിലും ഏഴുപട്ടണ
ങ്ങൾ ഈ മാനത്തിന്നായി ആഗ്രഹിക്കുന്നു.
1822ഇൽ ഈ ദ്വീപിൽ പാൎത്ത യവനർ തുൎക്ക
രുടെ നേരേ മത്സരിച്ചപ്പോൾ യദൃച്ഛയാ തുൎക്ക
രുടെ സേനാപതി എത്തി എല്ലാ പുരുഷന്മാരെ
കൊന്നു 41,000 സ്ത്രീകളെയും കുട്ടികളെയും അ
ടിമയാക്കി കൊണ്ടുപോകയും ചെയ്തു. ഈ
ഭൂകമ്പത്തിന്നു മുമ്പെ വീണ്ടും 60,000 നിവാസി
കൾ അവിടേ ഉണ്ടായിരുന്നു. ഒരുത്തന്നു ഈ
സങ്കടമുള്ള സംഭവംകൊണ്ടു സ്വാതന്ത്ര്യം വ
ന്നു. അതോ യേശുവിൽ വിശ്വസിക്കുന്ന ഒരു
മുനുഷി അത്രേ ആയവൻ വേദപുസ്തകത്തെ
ഭാഷാന്തരമാക്കേണ്ടതിന്നു ഒരു പാതിരിസാ
യ്പിന്നു സഹായിച്ചതുകൊണ്ടു തുൎക്കർ അവന്നു
മരണശിക്ഷ വിധിച്ചാറെ അന്യക്കോയ്മകൾ
ഇതിൽ സമ്മതിക്കായ്ക കൊണ്ടു അവർ അവ
നെ ഘിയോസ് എന്ന ദ്വീപിലേക്കു നാടുകട
ത്തുകയും ചെയ്തു എന്നു മുമ്പേ ഈ പത്രത്തിൽ
അറിയിച്ചുവല്ലോ. ഈ ഭൂകമ്പം വന്നപ്പോൾ
വളരെ ക്രമക്കേടുണ്ടായതുകൊണ്ടു ആ മുനിഷി
ഓടിപ്പോയി, ഒരു ഇംഗ്ലിഷ് കപ്പലിൽ ശരണം
പ്രാപിച്ചു. അങ്ങിനേ പെരുത്തു കാവൽക്കാ
രുടെ കൈകളിൽനിന്നു തനിക്കുള്ളവരെ ഉ
ദ്ധരിപ്പാൻ കൎത്താവിന്നു കഴിയും.

ഹിന്തുരാജ്യത്തെക്കുറിച്ചു ഒടുക്കം വല്ലതും അ
റിയിക്കേണം. കന്തഹാരിൽ ഉണ്ടായിരുന്ന
സൈന്യങ്ങൾ ആ സ്ഥലത്തെ വിട്ടു. യുദ്ധം
തീൎന്നു. മൂലഠാന (മുല്താൻ) എന്ന സ്ഥലത്ത്

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/39&oldid=189243" എന്ന താളിൽനിന്ന് ശേഖരിച്ചത്