ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

യിൽ സകലജനങ്ങളെക്കാളും അധികമുള്ളവരാകകൊണ്ടല്ല യഹോവ
നിങ്ങളിൽ പ്രിയപ്പെട്ടനിങ്ങളെ തെരിഞ്ഞെടുത്തതു. അവൻ നിങ്ങളെ
സ്നേഹിച്ചതുകൊണ്ടും താൻ നിങ്ങളുടെ പിതാക്കന്മാരോടു ഏററിട്ടുള്ള
ആണയെ പ്രമാണിക്കുന്നതുകൊണ്ടും അത്രേ ഇതിനെ ചെയ്തിരിക്കുന്നു.
ഈ തെരിഞ്ഞെടുപ്പിന്റെ അനുഗ്രഹത്തെ അവൎക്കു വരുത്തുവാൻ ദൈ
വം എന്തെല്ലാം ചെയ്തു ! എങ്കിലോ ഇസ്രയേൽ വാഗ്ദത്തപുത്രന്നു(ക്രി
സ്തു യേശു)വിരോധമായി "ഞങ്ങൾക്കു കൈസർ അല്ലാതെ രാജാവില്ല"
എന്നു കലഹിച്ച നാൾ മുതൽ ദൈവം അവൎക്കു ഉപേക്ഷണച്ചീട്ടു കൊ
ടുത്തു. എന്നാൽ കാട്ടുമാവിൽ നാട്ടുമാവിന്റെ ഇളങ്കൊമ്പിനെ വെട്ടി
ച്ചൊട്ടിച്ചാൽ മുരടു ദോഷമുള്ളതാകിലും അതിന്റെ ജീവചൈതന്യത്താൽ
ഈ കൊമ്പുകൾ വളൎന്നു വരുന്നതു കൂടാതേ ആ പടുമരത്തിൻ ചാറുനീ
രുകൾ അത്ഭുതമായി വിശുദ്ധീകരിക്കപ്പെട്ടു നല്ല ഫലങ്ങളെ ഉണ്ടാക്കു
വാൻ തക്കതായി തീരുകയും ചെയ്യുന്നു.

അങ്ങനേ ആയാലും നമ്മെ തൊട്ടു ഈ സാദൃശ്യത്തിന്റെ സത്യം
നേരേ മറിച്ചുള്ളതാകുന്നു. പടുമരത്തിൻ ചുള്ളികളായ നമ്മെ വെട്ടി ന
ല്ല മരത്തിൽ ഒട്ടിച്ചിരിക്കുന്നു (രോമർ 11, 17.). ആ മരത്തിൻ ജീവസാര
ങ്ങളെക്കൊണ്ടു നാം ജീവിക്കുന്നു എന്നു വരികിൽ നമ്മിൽ സത്യവിശ്വാ
സനീതിശുദ്ധിസ്നേഹാദികൾ കായ്ചു കണ്ടാൽ അതു ഓർ അത്ഭുതം ആ
യിരിക്കയില്ലേയോ? പടു മരത്തിൻ രസത്തെ വലിക്കുന്ന നല്ല കൊമ്പു
നല്ല ഫലത്തെ കായ്ചാൽ ആരും വിസ്മയിക്കുന്നതു കേൾക്കാറില്ല, എ
ങ്കിലും സത്യമുന്തിരിവള്ളിയായ ക്രിസ്തനിൽ കൊമ്പായി ചേൎത്ത ഒരു ക്രി
സ്ത്യാനൻ യേശുക്രിസ്തന്റെ സ്വഭാവപ്പകൎച്ചയിൽ നടക്കുന്നതു കണ്ടാൽ
എല്ലാവരും അത്ഭുതപ്പെടുന്നു. ഇതിനാൽ കണ്ടോ മനുഷ്യരുടെ ഭോഷ
ത്വം എത്ര വലുതാകുന്നു! ഈ സാദൃശ്യത്തിൻ പ്രകാരം നാം ദൈവത്തി
ന്റെ സ്നേഹം മൂലം ഇസ്രയേൽ എന്ന നല്ല മുരട്ടിന്മേൽ ഒട്ടിച്ചിരിക്കുന്നു.
പഴയ ഇസ്രയേൽ ഉലകത്തിന്നു എല്ലാ ദൈവാനുഗ്രഹങ്ങളെ ചുമക്കുന്ന
വാഹനം ആയിരിക്കേണ്ടിയ പ്രകാരവും അവർ പാരിടത്തെ മുഴുവൻ യ
ഹോവെക്കു കീഴടക്കേണ്ടിയ വിധത്തിലും തന്നേ ക്രിസ്ത്യാനരും ലോക
ത്തിൽ ദൈവാനുഗ്രഹങ്ങളെ വഹിച്ചു ദൈവവാഴ്ചയെ എല്ലാ മനുഷ്യരുടെ
ഹൃദയങ്ങളിൽ സമാപിപ്പാൻ കടമ്പെട്ടിരിക്കുന്നു.

എന്നാൽ നാം ഈ കടത്തെ ഓൎത്തു നമ്മുടെ വിളിക്കു യോഗ്യമായി
നടക്കുന്നുവോ? നമുക്കു എന്തൊരു മനസ്സ് വേണം എന്നതിനെ കാണി
ക്കുന്ന ഒരു സംഗതിയെ പറയട്ടേ: ഗൎമ്മാനനാടുകൾ ഒന്നിൽ കഴിഞ്ഞ
നൂററാണ്ടിന്റെ ഒടുക്കം വിശ്വാസവീൎയ്യവാനായൊരു ഉപദേഷ്ടാവു ജീവി
ച്ചിരുന്നു. അന്നു വേട്ടക്കാരനും താന്തൊന്നിയും ആയ ഒരു രോമകത്തോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/51&oldid=189266" എന്ന താളിൽനിന്ന് ശേഖരിച്ചത്