ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

ലിക്കപ്രഭു അവിടേ വാണിരുന്നു. അദ്ദേഹം ആ ഉപദേഷ്ടാവിനെ ത
ന്റെ സൽഗുണങ്ങൾ നിമിത്തം വളരേ മാനിച്ചു തന്റെ തിരുനാൾ പി
റന്നാൽ ദിവസം എല്ലാദൈവാലയങ്ങളിൽ പ്രാൎത്ഥന നടത്തിക്കാറുണ്ടു.
ഇങ്ങനേ ഒരു നാൾ ആ പ്രഭു ശവാരിയായി എഴുന്നെള്ളുമ്പോൾ ആ ഉപ
ദേഷ്ടാവിനെ വഴിയിൽ എതിരേററു: നമ്മുടെ ജനനനാളിൽ എന്തു പ്ര
സംഗിച്ചു? എന്നു ചോദിച്ചതിന്നു ഉപദേഷ്ടാവു: പ്രഭുവേ യോഗ്യമുള്ള വി
ചാരങ്ങൾ പ്രഭുക്കന്മാൎക്കുണ്ടായിരിക്കണം എന്നത്രേ എൻ പ്രസംഗപ്പൊ
രുൾ ആയിരുന്നു എന്നു പറഞ്ഞതിനെ കേട്ട പ്രഭു വന്ദനം ചൊല്ലി മി
ണ്ടാതേ പോകയും ചെയ്തു. ആകയാൽ ക്രിസ്ത്യാനൻ ക്രിസ്ത്യാനസ്ഥാന
ത്തിന്നു യോഗ്യമായി നടക്കേണം എന്നു സ്പഷ്ടം.

ഈ സംഗതിയാൽ ഉളവായിവരുന്ന ചില ചോദ്യങ്ങൾ ആവിതു:

൧. ഇന്നുള്ള ക്രിസ്ത്യാനർ മണ്ണാശയിൽ പൂണ്ടു കിടപ്പാൻ എന്തു?

൨.സ്വൎഗ്ഗീയ വിചാരത്തിന്നു ഇത്ര കുറവു വരുവാൻ സംഗതി എന്തു?

൩. നാം ദൈവമക്കളും തെരിഞ്ഞെടുക്കപ്പെട്ട ജാതിയും ആയിരി
ക്കേ പലപ്പോഴും ചീത്തവാക്കുകളും പൊട്ടച്ചൊല്ലുകളും കെട്ട നി
സ്സാരവാദങ്ങളും പിണക്കങ്ങളും എങ്ങിനേ ജനിച്ചു കൂടും?

൪. ക്രൂശിനെ പേറുവാൻ വിളിക്കപ്പെട്ടവൎക്കു ഒരു നീരസവാക്കു പോ
ലും ചൊടിക്കാതേ വിഴുങ്ങുവാൻ കഴിവില്ലാത്തതു എന്തു?

ഈ വക ചോദ്യങ്ങൾക്കെല്ലാം ഓർ ഉത്തരം മാത്രമേയുള്ളു. അതാ
വിതു: സ്വൎഗ്ഗ ത്തിന്റെ അവകാശികളായ നമുക്കു അവിടേ ചരതിച്ചു
വെച്ചു കിടക്കുന്ന മാനമഹത്വങ്ങളെ വേണ്ടും പോലേ ലാക്കാക്കി കുറി
ക്കൊള്ളായ്കയാൽ അത്രേ. മത്തായി 5, 5 പ്രകാരം ദൈവമക്കൾ ഭൂമിയു
ടെ അവകാശികളും എഫെ. 1, 14. മു. സ്വൎഗ്ഗീയ തേജസ്സിന്റെ അവകാശി
കളും ആകുന്നു. ആകയാൽ 1 യോ. 3, 2 പറയുന്നതു: പ്രിയമുള്ളവരേ
നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു; ഇന്നതു ആകും എന്നു ഇതുവരേ
പ്രസിദ്ധമായതുമില്ല, പ്രസിദ്ധമാകിലോ നാം അവനെ ഉള്ളവണ്ണം കാ
ണ്മതിനാൽ അവനോടു സദൃശന്മാരാക്കും എന്നുണ്ടു.

ഇങ്ങിനേയുള്ള നമ്മുടെ വലിപ്പത്തെ ഓൎത്താൽ നാം ഈ ലോകത്തി
ലേ എല്ലാ കഷ്ട സങ്കടങ്ങൾക്കെതിരേ മഹാധന്യരും വലിയ ജന്മികളും
ആകുന്നു എന്നു വെച്ചു എല്ലാ താഴ്മ വിശ്വാസസ്നേഹങ്ങളിൽ നടക്കേ
ണ്ടതു. എന്നാൽ പൌലപൊസ്തലൻ 2 കൊറി. 6, 1— 10ഇൽ പറയുന്ന
അനുഭവങ്ങൾ നമ്മുടെ ഓഹരി ആകയാൽ നമ്മുടെ പേർ സ്വൎഗ്ഗത്തിൽ
എഴുതപ്പെട്ടിരിക്കകൊണ്ടു നമുക്കു അത്യന്തം സന്തോഷിപ്പാൻ സംഗതി
യുണ്ടു .

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/52&oldid=189268" എന്ന താളിൽനിന്ന് ശേഖരിച്ചത്