ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

ΙΙ. തെരിഞ്ഞെടുത്തൊരു ജനത്തിന്റെ ഉദ്യോഗം

൧. ആയതിനെ അപൊസ്തലൻ ഇവിടേ ഏററവും നന്നായി വൎണ്ണി
ക്കുന്നു. എങ്ങനേ എന്നാൽ : ഈ തെരിഞ്ഞെടുക്കപ്പെട്ട ജനം ഒന്നാമതു
തങ്ങളെ വിളിച്ചവന്റെ സല്ഗുണങ്ങളെ വൎണ്ണി ക്കേണം. അവയാകട്ടേ
ദൈവം താൻ വെളിപ്പെടുത്തിയ പ്രകാരം ആവിതു: 2 മോ. 84, 6 — 7 "യ
ഹോവ അവന്റെ (മോശയുടെ) മുമ്പേ കടന്നു പ്രസിദ്ധപ്പെടുത്തിയതു
എന്തെന്നാൽ : യഹോവ, യഹോവയായ ദൈവം കരുണയുള്ളവനും കൃ
പയുള്ളവനും ദീൎഘശാന്തനും നന്മയിലും സത്യത്തിലും സമൃദ്ധിയുള്ളവ
നും ആയിരങ്ങൾക്കു കരുണയെ പ്രമാണിക്കുന്നവനും അന്യാ യത്തെയും അ
തിക്രമത്തെയും പാപത്തെയും ക്ഷമിക്കുന്നവനും കുററമുള്ളവനെ കുററമി
ല്ലാതാക്കിത്തീൎക്കാതെ പിതാക്കന്മാരുടെ അതിക്രമത്തെ പുത്രന്മാരുടെ മേ
ലും പുത്രന്മാരുടെ പുത്രരുടെ മേലും മൂന്നാമത്തേതും നാലാമത്തേതുമായ
തലമുറ വരേയും ചോദിക്കുന്നവനും ആകുന്നു."

എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവൎക്കു അവനെ വൎണ്ണിക്കുന്നതു എ
ത്രയും ഇമ്പമുള്ള വേലയാകുന്നു. സാധാരണമായി നോക്കിയാലോ ആ
യതു പലൎക്കും ഒരു വലിയ ദാസപ്രവൃത്തിപോലേ തോന്നുന്നു. ഇതിന്റെ
ഹേതു എന്തു എന്നു നമ്മുടെ അയല്വക്കത്തുള്ള വിഗ്രഹാരാധികളെ നോ
ക്കിയാൽ ബോധിക്കും. അന്തിക്കും മോന്തിക്കും രാമനാമമോ മറേറാ ചൊ
ല്ലിയാൽ മതി. പിന്നെ എന്തു ചെയ്താലും വേണ്ടതില്ല. എന്നാൽ ദൈ
വജനമോ അപ്രകാരം ആകരുതു. അവരോടല്ലോ യേശുക്രിസ്തൻ അരു
ളിച്ചെയ്യുന്നിതു: മത്താ. 5, 13–14. "നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു, നിങ്ങൾ
ലോകത്തിന്റെ വെളിച്ചമാകുന്നു." ആയതു ഇന്നേക്കും നാളേക്കും മാത്രമ
ല്ല എന്നേക്കും തന്നെ ആയിരിക്കേണ്ടതു. ആത്മപ്രകാരം ക്രിസ്ത്യാനർ ഉ
പ്പും വെളിച്ചവും ആയിത്തീരുന്നു. തങ്ങൾ തന്നെ പണ്ടു രുചികെട്ടവരും ഇ
രുൾ പൂണ്ടവരും ആയിരുന്നതിനാൽ ഈ കോട്ടവും വികടവും ഉള്ള തല
മുറയോടു മനസ്സലിവു തോന്നി ഇന്നു വരേ കൂരിരുട്ടുകൊണ്ടു മൂടിയവൎക്കു ത
ങ്ങൾക്കുള്ള രസവെളിച്ചങ്ങളാൽ മേൽപ്പറഞ്ഞ ദിവ്യഗുണങ്ങളെയും വ
ൎണ്ണി ക്കേണ്ടതാകുന്നു. ആ ഗുണത്തെ തങ്ങൾ അനുഭവിച്ചറിയുന്നതിൽ തേ
റിയിരിക്കകൊണ്ടു ഒരു നാളും നാഴികയും മാത്രമല്ല ജീവപൎയ്യന്തം തങ്ങൾ
തന്നേ മറഞ്ഞിരിപ്പാൻ കഴിയാത്ത ദൈവച്ചൊല്ലായി വിളങ്ങേണ്ടതാകു
ന്നു. നാം ഇപ്രകാരമുള്ളവരായി തീരേണം എന്നു വരികിൽ നാം സകല
ദൈവനിറവിനോളം നിറഞ്ഞു വരേണ്ടതു അത്യാവശ്യം തന്നേ എഫെ.
3, 19. ആകയാൽ നമ്മുടെ ദൈവം കരുണയും കൃപയുമുള്ളവനാകുമ്പോ
ലേ നിങ്ങളും ആക, അവൻ ദീൎഘശാന്തനും നന്മയിലും സത്യത്തിലും സ
മൃദ്ധിയുള്ളവനും ആകുംകണക്കേ നിങ്ങളും ആയി വരിക. അവൻ വിശു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/53&oldid=189270" എന്ന താളിൽനിന്ന് ശേഖരിച്ചത്