ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.

Vol. VIII SEPTEMBER 1881. No. 9.

SAVED AT SEA, A LIGHT-HOUSE STORY.
(By the Fev. C. Miller.)

സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒ രു വിളക്കു മാടക്കഥ.

൩. അദ്ധ്യായം.

(൧൧൬—ാം ഭാഗത്തിൽനിന്നു തുടൎച്ച)

തീക്കപ്പൽ ഇപ്പോൾ തന്നേ പുറപ്പെടും, വേഗം ചെല്ലേണം എന്നു
പറഞ്ഞതു കേട്ടു സായ്പന്മാർ ഇരുവരും എഴുനീറ്റു വിട വാങ്ങിയതിൽ
ദേവിസ്‌സായ്പു മുത്തച്ശ ന്റെ കൈ പിടിച്ചു: സ്നേഹിതാ, നിങ്ങൾ വെറും
പൂഴിമേൽ വീടു കെട്ടുകകൊണ്ടു, അതു പെരിങ്കാറ്റിൽ നിലനില്ക്കയില്ല നി
ശ്ചയം, എന്നു പറഞ്ഞു പോകയും ചെയ്തു.

പിന്നെ ഞാൻ പാതാരത്തോളം അവരുടെ വഴിയേ നടന്നു കപ്പൽ
പുറപ്പെടുവോളം അവിടേനിന്നു നോക്കിക്കൊണ്ടിരുന്നു.

അല്പം താമസം ഉണ്ടാകകൊണ്ടു ദേവിസ്‌സായ്പു ഒരു കണ്ടം കടലാ
സ്സിന്മേൽ ചില വാക്കുകളെ എഴുതി അതിനെ മടക്കി ഒരു കപ്പക്കാരന്റെ
കൈയാൽ എനിക്കു അയച്ചു. അപ്പോൾ കപ്പൽ പുറപ്പെടുകയും ചെയ്തു.

൭. അദ്ധ്യായം.

ബഹു മഞ്ഞു ഇറങ്ങിയ ദിനം.

മൂത്ത സായ്പു എനിക്കു എഴുതി അയച്ച ചെറിയ കത്തു ഈ നാളോ
ളം എന്റെ അടുക്കൽ ഉണ്ടു , ഒരു നിധി പോലേ ഞാൻ അതിനെ സൂ
ക്ഷിച്ചു വെച്ചിരിക്കുന്നു. എഴുത്തിന്റെ വാചകം ഇതത്രേ:

ഉറപ്പേറിയ ക്രിസ്ത പാറമേൽ നിൽക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.

എഴുത്തിനെ ഞാൻ നോക്കി വായിച്ചു പലതും വിചാരിച്ചു കൊണ്ടു
മെല്ലവേ വീട്ടിലേക്കു ചെന്നു. മുത്തച്ഛൻ ജേമ്സിനോടു കൂടേ ഒരു പണിക്കു
പോയിരുന്നതുകൊണ്ടു എഴുത്തു ഉടനേ കാണിപ്പാൻ സംഗതി വന്നില്ല.
ചെറിയ തിമ്പിയെ നോക്കുന്നതിൻ ഇടയിൽ ഞാൻ അതിനെ പലപ്പോ


9

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/65&oldid=189293" എന്ന താളിൽനിന്ന് ശേഖരിച്ചത്