ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

മുത്തച്ശൻ : ഇതുപോലെ നിങ്ങൾ മുമ്പേ സംസാരിച്ചില്ലല്ലോ ജേമ്സേ!
ജേമ്സ്: സംസാരിച്ചില്ല, ഈ ദ്വീപിൽ വന്നശേഷം ഈ വക വിചാരവും
സംസാരവും വിട്ടുപോയതു എന്റെ കുറവത്രേ. വളരേ നാൾ മു
മ്പേ മരിച്ച എന്റെ അമ്മ എനിക്കു സത്യത്തെ ഉപദേശിച്ചു
തന്നു, എങ്കിലും അവളുടെ വാക്കുപോലേ ഞാൻ ഇതുവരേയും
നടക്കാത്തതു നിമിത്തം ഞാൻ ഇന്നു ക്ലേശിക്കുന്നു. എന്നതിന്റെ
ശേഷം ജേമ്സ് ഒന്നും മിണ്ടാതേ ധ്യാനിച്ചുകൊണ്ടിരുന്നു. മുത്ത
ച്ശൻ വൎത്തമാനപത്രികയെ നോക്കി വായിച്ചു പലതും സംസാ
രിച്ചു. എങ്കിലും ജേമ്സ് ഓർ ഉത്തരവും ഏകീട്ടില്ല.

ഓരോ മാസത്തിന്റെ ഒടുവുള്ള വെള്ളിയാഴ്ചെ ക്കു വിളക്കുമാടക്കാവലാ
ളികളിൽ ഒരുവൻ കരെക്കു ചെല്ലുവാൻ അനുവാദം ഉണ്ടു. ഇങ്ങിനേ ചെ
ല്ലുന്നവൻ വൈകുന്നേരം ഏഴു മണി മുട്ടും മുമ്പേ ദ്വീപിൽ എത്തേണം,
മുത്തച്ശനും ജേമ്സും മാറിമാറിച്ചെല്ലും. മുത്തച്ശന്റെ ദിവസം ആകുമ്പോ
ൾ അവൻ എന്നെയും കൊണ്ടു പോയി, കരയിൽ ഓരോ വിശേഷങ്ങളെ
കാട്ടുകകൊണ്ടു , ആ നാൾ ഓർ ഉത്സവം എന്നു എനിക്കു തോന്നിയിരുന്നു.
പിറേറ വെള്ളിയാഴ്ച ജേമ്സിന്റെ ദിവസം തന്നേ. അവൻ അന്നു രാവി
ലേ യാത്രയാകുമ്പോൾ ഞങ്ങൾ എല്ലാവരും അവനോടുകൂടേ പാതാര
ത്തിനു ചെന്നു തോണിയുടെ കോപ്പുകളെ ഇടുന്നതിൽ ഞാൻ സഹായി
ച്ചപ്പോൾ അവൻ എന്നോടു: കുട്ടിയേ ആ മൂത്ത സായ്പു നിണക്കു തന്ന
എഴുത്തിനെ നല്ലവണ്ണം സൂക്ഷിച്ചു വെക്കേണം. അവൻ പറഞ്ഞതെ
ല്ലാം സത്യം തന്നേ, വിടാതേ ഞാൻ അതിനെ വിചാരിച്ചുകൊണ്ടിരുന്നു.
ഇപ്പോൾ പാറമേൽ ഇരിക്കുന്നു എന്നു വിശ്വസിക്കയും ചെയ്യുന്നു എന്നു ..
ചൊല്ലി തോണിയിൽ കയറി കരയെ വിട്ടു ഓടിത്തുടങ്ങി. പാതാരത്തി
ന്മേൽ ഞാൻ നിന്നു അവന്റെ വഴിയെ നോക്കിയപ്പോൾ:

ഉറപ്പേറിയ ക്രിസ്ത പാറമേൽ നില്ക്കും ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.

എന്നു അവൻ പാടിക്കൊണ്ടു പോകുന്നതിനെ ഞാൻ കേൾക്കയും
ചെയ്തു. തോണി കാണാതാകുവോളം ഞങ്ങൾ അവിടേ നിന്നു നോക്കി
ജേമ്സിന്റെ യാത്ര സഫലമായി വരട്ടേ എന്നു ചൊല്ലിക്കൊണ്ടു വീട്ടിലേ
ക്കു മടങ്ങി ചെന്നു.

ഉച്ചതിരിഞ്ഞശേഷം ഒരു വലിയ മഞ്ഞു ദ്വീപിന്മേൽ ഇറങ്ങിയതി
നാൽ പകൽ ഏകദേശം രാത്രിപോലെ ആയി. ചെറിയ തിമ്പി കുര
പ്പാൻ തുടങ്ങുകയാൽ ഞാൻ അവളെ മുറിയിൽ ആക്കി ചിത്രങ്ങളെ കാ
ണിച്ചതിനാൽ നേരം പോക്കി. ഇരുട്ടു വൎദ്ധിക്കകൊണ്ടു മുത്തച്ശൻ വിള
ക്കു മാടത്തിലേ വിളക്കുകളെ കൊളുത്തി. അതുപോലെ അസഹ്യമുള്ള ഒരു

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/67&oldid=189297" എന്ന താളിൽനിന്ന് ശേഖരിച്ചത്