ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 67 —

ണ്ടാകും എന്നു വിചാരിച്ചു കപ്പൽ വീണ സ്ഥലത്തിൽ മടങ്ങി ചെല്ലു
വാൻ മുത്തഛ്ശനും ജേമ്സും വളരേ അദ്ധ്വാനിച്ചു, എങ്കിലും ഓളം ഞങ്ങ
ളെ ഏകദേശം ഒരു നാഴിക ദൂരം വലിച്ചു കൊണ്ടു പോയതിനാലും, കാ
റ്റു വൎദ്ധിച്ചതിനാലും വളരേ താമസം വന്നു. എത്തിയപ്പോൾ ഞങ്ങൾ
അങ്ങിടിങ്ങിടു ഓടി ചുററും നോക്കി നീളത്തിരഞ്ഞു അദ്ധ്വാനിച്ചു, എ
ങ്കിലും ജീവൻ എല്ലാം തീൎന്നുപോയി എന്നു നിശ്ചയം വന്നാറെ, മഹാ
ക്ലേശത്തോടെ കരെക്കു മടങ്ങിച്ചെല്ലുവാൻ പുറപ്പെട്ടു. എന്റെ അരി
കിൽ കിടക്കുന്ന ഈ ചെറിയ കുട്ടി അല്ലാതെ ആ കപ്പലിൽ ഉണ്ടായിരു
ന്ന എല്ലാ ജീവാത്മാക്കളും നശിച്ചുവല്ലോ, എന്നു ഞാൻ ഓൎത്തു പൊട്ടി
ക്കരഞ്ഞു, കുനിഞ്ഞു കുട്ടി മെല്ലെ കരയുന്നതിനെ കേട്ടു, എങ്കിലും ഒരു
കമ്പിളിയിൽ കെട്ടി ഉറപ്പിച്ചതുകൊണ്ടു, അതിനെ കാണ്മാൻ കഴിഞ്ഞി
ല്ല. ദ്വീപിൽ എത്തുവാൻ ഞങ്ങൾ വളരേ പ്രയാസപ്പെട്ടു എങ്കിലും
കാററു അനുകൂലം ആകകൊണ്ടു പോകുംപോലെയുള്ള കഷ്ടം ഉണ്ടായി
ല്ല. എന്നിട്ടും കടൽ വളരേ ഉണ്ടാകകൊണ്ടു ഞങ്ങൾ ഇടക്കിട ഭ്രമിച്ചു
പോയി. ഞാൻ വിളക്കുമാടവിളക്കുകളെ നോക്കി തോണി നേരേ നട
ത്തിച്ചു. ആ ഇഷ്ടവിളക്കുകൾ അടുക്കുമളവിൽ ഞങ്ങൾ ആശ്വസിച്ചു
തുടങ്ങി. ക്രമേണ പാതാരത്തെയും അതിന്മേൽ നിന്നു ഞങ്ങളെ കാത്തു
കൊണ്ടിരിക്കുന്ന ജേമ്സിന്റെ ഭാൎയ്യയെയും കണ്ടു. തോണിയെ വിട്ടു പടി
ക്കോണിയിൽകൂടി കയറിയപ്പോൾ അവൾ ഞങ്ങളെ നോക്കി: നിങ്ങൾ
ആരെയും രക്ഷിച്ചു കൊണ്ടുവന്നില്ലയോ? എന്നു ചോദിച്ചു. ഒരു ചെ
റിയ കുട്ടിമാത്രം ഉണ്ടു, ജേമ്സേ നമ്മാൽ കഴിയുന്നതു നാം ചെയ്തുവല്ലോ
എന്നു മുത്തഛ്ശൻ ദുഃഖിച്ചു പറഞ്ഞു. വീട്ടിന്റെ നേരേ നടന്നപ്പോൾ
ജേമ്സ് തണ്ടുകൾ എടുത്തു മുത്തഛന്റെ പിന്നാലേ ചെന്നു, ഞാനോ
കെട്ടു കൈയിൽ പിടിച്ചു വഴിയേ നടന്നു. ജേമ്സിന്റെ ഭാൎയ്യ കുട്ടിയെ എ
ന്റെ കൈമേൽനിന്നു എടുത്തു കമ്പിളിയെ അഴിച്ചു നീക്കുവാൻ ഭാവിച്ച
പ്പോൾ, മുത്തഛ്ശൻ വിരോധിച്ചു: ഇവിടേ വളരേ ശീതം ഉണ്ടാകകൊ
ണ്ടു , അങ്ങിനേ തന്നേ വീട്ടിലേക്കു കൊണ്ടു പോകേണം, എന്നു പറ
ഞ്ഞു. കെട്ടിന്റെ തലക്കൽ ശ്വാസം വലിപ്പാൻ ഒരു പൊത്തു ഉണ്ടാ
യി, അതിൽകൂടി ഞാൻ അകത്തു നോക്കി ചെറിയ ഒരു മൂക്കും അടെച്ചി
രിക്കുന്ന രണ്ടു കണ്ണുകളും അല്ലാതെ ഒന്നും കണ്ടില്ല. കരച്ചിൽ മാറിയതു
കൊണ്ടു കുട്ടി ഉറങ്ങിപ്പോയി, എന്നു ഞാൻ വിചാരിച്ചു. വീട്ടിൽ എത്തി
യാറെ ജേമ്സിന്റെ ഭാൎയ്യ അതിനെ മടിയിൽ കിടത്തി കമ്പിളിയെ അഴി
ച്ചു നീക്കി, കണ്ണുനീർ ഒഴുക്കി: ഹാ എന്റെ ദൈവമേ, ഒരു ചെറിയ പെ
ൺകുട്ടി തന്നേ എന്നു പറഞ്ഞു. ഒരു നല്ല കുട്ടി തന്നേ എന്നു മുത്തഛ്ശ
നും പറഞ്ഞു ആശ്വസിക്കുകയും ചെയ്തു. (ശേഷം പിന്നാലേ.)


5*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/7&oldid=189177" എന്ന താളിൽനിന്ന് ശേഖരിച്ചത്