ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

THE BIBLE IN THE NURSERY & IN INFANT SCHOOLS. (8).
ശിശുശാലകളിലും അകംഭാഗത്തിലും കഴിക്കേണ്ടുന്ന ചോദ്യോത്തരം. (൮.)
(൮൭–ാം ഭാഗത്തിന്റെ തുടൎച്ച.)

ചോദ്യങ്ങൾ.

25. യോസേഫിന്റെ ജീവചരിത്രത്തിൽനിന്നു യേശുക്രിസ്തന്നു മുങ്കുറിയായി നിൽക്കുന്ന
പത്തിരുപതു സംഗതികളോളം പറയാമോ ?
26. വെള്ളം കുടിക്കാതേ ദാഹം തീൎക്കയും, തളൎന്നിട്ടു സ്വസ്ഥത എടുക്കാതേ വിശ്രമിക്ക
യും, വിശന്നു ഭക്ഷണമില്ലാതേ ഇരിക്കേ തൃപ്തി പ്രാപിക്കയും, വിതകാലത്തിൽ പഴു
ത്തു വിളഞ്ഞ വിളവിനെ കൊയ്ത്തു കാണുകയും ചെയ്തവർ ആരായിരുന്നു എന്നും ഇ
വരെക്കൊണ്ടു എവിടേ വായിക്കുന്നു എന്നും പറഞ്ഞാലും.
G.W.

AN OMINOUSNESS.
ഒരു ശകുനക്കാരൻ.
തുള്ളപ്പാട്ടു.
A Song repeated by a Dancer.
(൬൦–ാം ഭാഗത്തിൽനിന്നു തുടൎച്ച.)

എന്നാൽ നാമവളരികേ പോവാമെന്നു നിനെച്ചഥ മന്ത്രിപ്രവരൻ |
പട്ടുകൾ പുടവകൾ ധനകനകങ്ങളും മൊട്ടൊഴിയാതൊരു ഭൂഷണഗണവും ||
പെട്ടന്നൊക്കെയെടുത്തഥ വലിയൊരു പെട്ടിയിലൊന്നിൽ നിറെച്ചതുപൂട്ടി |
ശകുനക്കാരൻ വീട്ടിനു പോവാൻ ശകുനം നല്ലതു നോക്കിക്കണ്ടു ||
വീട്ടാളൻ വിട്ടുള്ളൊരു സമയം ഒാട്ടാളനെ വിട്ടുടനെയറിഞ്ഞു |
പെട്ടിയെടുപ്പിച്ചവിടേന്നഥ മട്ടോലും മൊഴി തന്നെക്കണ്ടാൻ ||
തന്വീമണിയെക്കണ്ടൊരു നേരം തന്നെത്തന്നെ മറന്നിതു വിപ്രൻ |
പിന്നെയുമകമേ ധൈൎയ്യം പൂണ്ടഥ തന്നുടെ മനസി നിനെച്ചാനേവം |
അന്നന്നിവളുടെ രൂപഗുണങ്ങളെയൊന്നൊന്നേ വന്നെന്നൊടു പലരും |
ചൊന്നതു നേരം വാസ്ത വമല്ലതിവൎണ്ണനയത്രേയെന്നു നിനച്ചേൻ ||
ഇന്നു നിനച്ചാലങ്ങിനെയല്ലച്ചൊന്നവർ ചതുരന്മാരല്ലാത്രേ |
വായ്പോടിവളെ വൎണ്ണിപ്പതിനായ് വറ്റിപ്പതിനായ് വാക്ചാതുരിയില്ലവർകൾക്കേതും ||
തണ്ടാർമകളാം ലക്ഷ്മിയുമിവളെക്കണ്ടാലടിപണിയേണം നിയതം |
കൊണ്ടക്കെട്ടും ചുണ്ടിൻപ്രഭ വരിവണ്ടിനൊടൊക്കും കരുൾനിരനിരയും ||
കുണ്ഡലഷണ്ഡംകൊണ്ടു വിളങ്ങും ഗണ്ഡവുമഴകിയ കണ്ണിണമുനയും|
തുടുതുടവിലസും മുഖപങ് കജവും കൊടിനടുവടിവും പുരികക്കൊടിയും ||
മടുമൊഴിയാളുടെ ചടുഭാഷണവും പടുദൎശനവുമിതെല്ലാം കണ്ടാൽ |
മടുമലർശരപരവശരാകാതവർ വിടുവിഢ്ഢികളെന്നേ പറയേണ്ടു ||
അതിനാലിവളിൽ വലഞ്ഞതുമൂലം മതിമാനഹമെന്നേ വരികള്ളു|
ഇങ്ങിനെചിന്തിച്ചിങ്ഗിതമറിയാനങ്ഗനയോടു കഥിച്ചാനേവം ||
ബാലികമാർമുടിമാലികയേ നീ ചേലൊടു നമ്മുടെ വാണികൾ കേൾക്ക|
ലീലാവതി നിന്മൂലം മന്മഥമാലാലേഷ വലിയ പാരം ||
ലോലേ മയി കൃപയാലേ കുരു ശുഭശീലേ പതിയിൽ പോലേ കരുണാം |

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/70&oldid=189302" എന്ന താളിൽനിന്ന് ശേഖരിച്ചത്