ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 137 —

XI. THE SENSES. ൧൧. ജ്ഞാനേന്ദ്രിയങ്ങൾ.
(൧൧൯–ാം ഭാഗത്തിൽനിന്നു തുടൎച്ച.)
൪.) ശ്രോത്രേന്ദ്രിയം (കേൾവി )The Sense of Hearing.
നമ്മുടെ ചുറ്റുമുള്ള ശബ്ദങ്ങളെ ചെവിയുടെ അകത്തു കടത്തി കേ
ൾപിക്കുന്നതു എന്തു എന്നു അറിയാൻ തിരിഞ്ഞും മറിഞ്ഞും നോക്കുന്ന
തിനാൽ കേൾവിയും ദൃഷ്ടിയും നന്നായി സംബന്ധിച്ചിരിക്കുന്നു എന്നു
തെളിയുന്നു. ശബ്ദങ്ങൾക്കും വിഷയഭൂതമായ ചെവി മുൻ വിവരിച്ച ഇന്ദ്രിയ
ങ്ങളെക്കാൾ വിശേഷവും വിവിധവിഭാഗവുമായിരിക്കുന്ന1) ഒരു ഇന്ദ്രിയം
ആകുന്നു. അതിന്നു മൂന്നു മുഖ്യമായ അംശങ്ങൾ ഉണ്ടു. ബാഹ്യകൎണ്ണം (കാ
തു), മദ്ധ്യകൎണ്ണം (നടുച്ചെവി), അന്തഃ കൎണ്ണം (ഉൾച്ചെവി), എന്നിവ തന്നേ.


1) Complicated. *A കാതും Bബാഹ്യനാളവും D നടുച്ചെവിയും C E F ഉൾച്ചെവി
യും അതിലും C പൂമുഖവും E അൎദ്ധ വൃത്തച്ചാലുകളും F ശംഖും G അന്തർനാളവും തന്നേ കുറി
ക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/73&oldid=189309" എന്ന താളിൽനിന്ന് ശേഖരിച്ചത്